സുവർണ്ണ കർണാടക കേരള സമാജം ആവലഹള്ളി സോൺ സംഘടിപ്പിക്കുന്ന ‘സുവർണ്ണ ഓണമഹോത്സവ മേളം 2026’ ഓഗസ്റ്റ് 9-ന് ജനപദരു സാംസ്‌കൃതിക രംഗ വേദികെ ആഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന ആഘോഷത്തിൽ ഓണപ്പൂക്കളം, ഓണസദ്യ, വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറും.

പരിപാടിയുടെ ഭാഗമായി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സഹായം നൽകുന്നതിനായി ‘സുവർണ വിദ്യാ ജ്യോതി’ പദ്ധതിയുടെ ഉദ്ഘാടനവും നടക്കും. വിദ്യാഭ്യാസ മേഖലയിലെ സാമൂഹിക പ്രതിബദ്ധത ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിക്കുന്നത്.

മുൻ മഹാദേവപുര എം എൽ എ അരവിന്ദ് ലിംബാവലി, മഹാദേവപുര എം.എൽ.എ മഞ്ജുള അരവിന്ദ് ലിംബാവലി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ക്രൈസ്റ്റ് കോളേജിൽ കെമിസ്ട്രി വിഭാഗം അസോസ്സിയേറ്റ് പ്രൊഫസറായ ഡോ. ടി.പി. വിനോദ് പ്രത്യേക പ്രഭാഷകനായി ചടങ്ങിൽ പങ്കെടുക്കും.

ബെംഗളൂരുവിലെ മലയാളി സമൂഹത്തെ ഒരുമിപ്പിക്കുന്ന സാംസ്‌കാരിക വേദിയായി ഓണമഹോത്സവമേളം മാറുമെന്ന് സംഘാടകർ അറിയിച്ചു. കുടുംബാംഗങ്ങൾ ഉൾപ്പെടെ മുഴുവൻ മലയാളികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

Related Posts