‘ഫ്രീഡം ഫ്രം വേസ്റ്റ്’ ക്യാമ്പയിൻ ഓഗസ്റ്റ് 1 മുതൽ; മാലിന്യമുക്ത ബെംഗളൂരുവിന് പ്രത്യേക ശുചീകരണ യജ്ഞം
ബെംഗളൂരു നഗരത്തെ കൂടുതൽ വൃത്തിയുള്ളതും മാലിന്യമുക്തവുമാക്കുന്നതിനായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA) ഓഗസ്റ്റ് 1 മുതൽ ‘ഫ്രീഡം ഫ്രം വേസ്റ്റ്’ എന്ന പ്രത്യേക ശുചീകരണ ക്യാമ്പയിൻ ആരംഭിക്കുന്നു. ഒരുമാസം നീളുന്ന ഈ പരിപാടിയുടെ ഭാഗമായി നഗരത്തിലെ പൊതുസ്ഥലങ്ങൾ, റോഡരികുകൾ, ഒഴിഞ്ഞ പ്ലോട്ടുകൾ, നിർമ്മാണ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയ മേഖലകൾ എന്നിവ കേന്ദ്രീകരിച്ച് വ്യാപക ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. മാലിന്യക്കൂമ്പാരങ്ങളും അനധികൃതമായി തള്ളുന്ന നിർമ്മാണ മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനൊപ്പം പൊതുജനങ്ങളുടെ സഹകരണവും ഉറപ്പാക്കാനാണ്
ബെംഗളൂരു–ചെന്നൈ എക്സ്പ്രസ്‌വേ ഉദ്ഘാടനം വീണ്ടും വൈകും
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബെംഗളൂരു–ചെന്നൈ എക്സ്പ്രസ്‌വേയുടെ ഉദ്ഘാടനം വീണ്ടും വൈകാൻ സാധ്യത. പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഭൂരിഭാഗവും പൂർത്തിയായെങ്കിലും ഉദ്ഘാടനം സംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്ര സർക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ആദ്യഘട്ടത്തിൽ എക്സ്പ്രസ്‌വേ ഉടൻ തുറന്നുകൊടുക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ശേഷിക്കുന്ന സാങ്കേതിക നടപടികളും സുരക്ഷാ പരിശോധനകളും പൂർത്തിയാക്കേണ്ടതുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതാണ് ഉദ്ഘാടന തീയതി വീണ്ടും നീളാൻ കാരണമായതെന്നാണ് വിവരം. ഏകദേശം 260 കിലോമീറ്റർ നീളമുള്ള ഈ എക്സ്പ്രസ്‌വേ പ്രവർത്തനക്ഷമമാകുന്നതോടെ ബെംഗളൂരു–ചെന്നൈ
വിദ്യാഭ്യാസ രംഗത്ത് സുതാര്യതയ്ക്ക് ഊന്നൽ; വീണ്ടും മോദിയുടെ വീഡിയോ സന്ദേശം
പരീക്ഷാ നിയമഭേദഗതി ബിൽ പാർലമെന്റിൻ്റെ ഇരുസഭകളും പാസാക്കിയതിന് പിന്നാലെ ചോദ്യക്കടലാസ് ചോർച്ചയ്‌ക്കെതിരെ കർശന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. വിദ്യാഭ്യാസ രംഗവും പരീക്ഷാ സംവിധാനവും ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒരാഴ്ചയ്ക്കിടെ നാലാം തവണയാണ് പ്രധാനമന്ത്രി സാമൂഹ്യമാധ്യമങ്ങളിലൂടെ സന്ദേശവുമായി എത്തുന്നത്. രാജ്യത്ത് വർഷങ്ങളായി ചോദ്യക്കടലാസ് ചോർച്ച വലിയ വെല്ലുവിളിയായി തുടരുകയാണെന്നും, ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ അത് പ്രതികൂലമായി ബാധിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പരീക്ഷാ സംവിധാനത്തിൽ
അമ്പാരി ബസ് ഇനിമുതൽ വാടകയ്ക്ക്; ആഘോഷങ്ങൾ നഗരക്കാഴ്ചകൾക്കൊപ്പം
നഗരസൗന്ദര്യം ആസ്വദിച്ചുകൊണ്ട് ജന്മദിനം, വിവാഹ വാർഷികം, ഫോട്ടോഷൂട്ട് തുടങ്ങിയ ആഘോഷങ്ങൾ നടത്താൻ അമ്പാരി ഡബിൾ ഡെക്കർ ബസുകൾ വാടകയ്ക്ക് നൽകുന്ന പദ്ധതിയുമായി കർണാടക ടൂറിസം വികസന കോർപറേഷൻ. ‘ഹോപ് ഓൺ ഹോപ് ഓഫ്’ സർവീസിലെ ബസുകളാണ് മണിക്കൂർ അടിസ്ഥാനത്തിൽ വാടകയ്ക്ക് ലഭ്യമാക്കുന്നത്. ജന്മദിനാഘോഷത്തിന് അഞ്ച് മണിക്കൂർ ഉപയോഗിക്കുന്നതിന് വാരാന്ത്യങ്ങളിൽ 8,000 രൂപയും മറ്റ് ദിവസങ്ങളിൽ 6,000 രൂപയുമാണ് നിരക്ക്. ഒരു ദിവസം മുഴുവൻ ബസ് ബുക്ക് ചെയ്യാൻ വാരാന്ത്യങ്ങളിൽ 40,000
മധ്യപ്രദേശിൽ കർഷക സമരം പിൻവലിച്ചു; കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചു
മധ്യപ്രദേശിൽ ദിവസങ്ങളായി തുടരുന്ന കർഷക സമരം സർക്കാർ ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്ന് പിൻവലിച്ചു. സർക്കാർ പ്രതിനിധികളും കർഷക നേതാക്കളും തമ്മിൽ നടത്തിയ ചർച്ചയിലാണ് ധാരണയായത്. കർഷകർക്ക് ആശ്വാസമായി പയർവർഗങ്ങളുടെ സർക്കാർ സംഭരണ പരിധി നിലവിലുണ്ടായിരുന്ന 25 ശതമാനത്തിൽ നിന്ന് 60 ശതമാനമായി ഉയർത്താൻ സർക്കാർ തീരുമാനിച്ചു. കൂടാതെ, വളം വിതരണവുമായി ബന്ധപ്പെട്ട് വിവാദമായിരുന്ന ഇ-ടോക്കൺ സംവിധാനം താൽക്കാലികമായി നിർത്തിവയ്ക്കാനും ധാരണയായി. കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ്റെ വസതിക്ക് മുന്നിൽ
എലി ‘കവർന്ന’ പത്തുലക്ഷത്തിൻ്റെ ആഭരണങ്ങൾ മാളത്തിൽനിന്ന് കണ്ടെത്തി
തുമകൂരുവിലെ ജൂവലറിയിൽ നിന്ന് പത്തുലക്ഷം രൂപ വിലമതിക്കുന്ന വജ്രവും സ്വർണാഭരണങ്ങളും ദുരൂഹമായി കാണാതായ സംഭവത്തിന് ഒടുവിൽ അപ്രതീക്ഷിത വഴിത്തിരിവ്. കടയുടെ ഷട്ടറോ പൂട്ടോ പൊളിക്കാതെയായിരുന്നു ആഭരണങ്ങൾ അപ്രത്യക്ഷമായത്. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കള്ളൻ മറ്റാരുമല്ല, ഒരു എലിയാണെന്ന് കണ്ടെത്തിയത്. തുമകൂരു നഗരത്തിലെ കാൽടെക്സ് സർക്കിളിന് സമീപമുള്ള വിശ്വാസ് ജൂവലറിയിലാണ് സംഭവം. വെള്ളിയാഴ്ച പുലർച്ചെയോടെ എലി ഷോറൂമിനുള്ളിൽ കടന്ന് വജ്രവും സ്വർണാഭരണങ്ങളും കടിച്ചെടുത്ത് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ വ്യക്തമായി പതിഞ്ഞിരുന്നു. തുടർന്ന്
വേളാങ്കണ്ണി തീർഥാടകർക്കായി സ്പെഷൽ ട്രെയിൻ സർവീസിൻ്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
വേളാങ്കണ്ണി ബസിലിക്ക തിരുനാളിനോടനുബന്ധിച്ച് തീർഥാടകർക്കായി ഗോവയിലെ വാസ്കോഡഗാമയിൽ നിന്ന് ബെംഗളൂരു വഴി വേളാങ്കണ്ണിയിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് പ്രത്യേക സർവീസ് ഒരുക്കിയിരിക്കുന്നത്. ട്രെയിനിൽ 6 തേഡ് എസി, 7 സ്ലീപ്പർ, 4 ജനറൽ കോച്ചുകൾ ഉണ്ടായിരിക്കും. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. വാസ്കോഡഗാമ–വേളാങ്കണ്ണി സ്പെഷൽ (07361/07365) ഓഗസ്റ്റ് 27, സെപ്റ്റംബർ 1, 6 തീയതികളിൽ രാത്രി 9.55ന് വാസ്കോഡഗാമയിൽ നിന്ന് പുറപ്പെട്ട്
ബ്രസീൽ ഫുട്ബോൾ ടീം ഇന്ത്യയിലേക്ക്; ചരിത്ര സൗഹൃദ മത്സരം ഒക്ടോബറിൽ
അഞ്ച് തവണ ലോകകപ്പ് കിരീടം നേടിയ ബ്രസീൽ ദേശീയ ഫുട്ബോൾ ടീം ഈ വർഷം ഇന്ത്യ സന്ദർശിക്കും. ഇന്ത്യയ്‌ക്കെതിരായ ചരിത്രപരമായ അന്താരാഷ്ട്ര സൗഹൃദ മത്സരം ഒക്ടോബർ 3ന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടത്താനാണ് തീരുമാനം. ഇന്ത്യൻ ഫുട്ബോളിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര മത്സരങ്ങളിലൊന്നായിരിക്കും ഇത്. ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷനും ഇന്ത്യൻ സംഘാടകരും തമ്മിലുള്ള ചർച്ചകൾക്ക് പിന്നാലെയാണ് മത്സരം സ്ഥിരീകരിച്ചത്. ലോകമെമ്പാടുമുള്ള ആരാധകരുടെ ശ്രദ്ധ നേടുന്ന ഈ മത്സരം
കെഎസ്ആർ സ്റ്റേഷൻ നവീകരണം; എറണാകുളം–ബെംഗളൂരു വന്ദേഭാരത് നാല് ദിവസം കാന്റോൺമെന്റിൽ നിന്ന് പുറപ്പെടും
കെഎസ്ആർ ബെംഗളൂരു റെയിൽവേ സ്റ്റേഷനിലെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി എറണാകുളം–ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസിൽ താൽക്കാലിക മാറ്റം പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. കെഎസ്ആർ ബെംഗളൂരു–എറണാകുളം ജംക്ഷൻ വന്ദേഭാരത് എക്സ്പ്രസ് (26651) ഓഗസ്റ്റ് 1 മുതൽ 4 വരെ കെഎസ്ആർ ബെംഗളൂരു സ്റ്റേഷനു പകരം ബെംഗളൂരു കാന്റോൺമെന്റ് സ്റ്റേഷനിൽ നിന്ന് രാവിലെ 5.10ന് യാത്ര ആരംഭിക്കും. മറ്റ് സ്റ്റേഷനുകളിലെ സമയക്രമത്തിൽ മാറ്റമില്ല. അതേസമയം, എറണാകുളം ജംക്ഷൻ–കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ്
സമയം ചോദിച്ചെത്തി കത്തി ചൂണ്ടി കവർച്ച; മലയാളി വിദ്യാർഥികളുടെ മൊബൈൽ ഫോണുകൾ തട്ടിയെടുത്തു
ബെംഗളൂരുവിലെ ഡയറി സർക്കിൾ പ്രദേശത്ത് മലയാളി നഴ്‌സിങ് വിദ്യാർഥികളെ ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകൾ കവർന്നതായി പരാതി. കണ്ണൂർ ചമതച്ചാൽ സ്വദേശി സ്റ്റീവോ സ്റ്റീഫൻ, കരുവഞ്ചാൽ സ്വദേശി ജിബിൻ തോമസ് എന്നിവരുടെ ഫോണുകളാണ് അജ്ഞാതൻ കവർന്നത്. ഇന്നലെ പുലർച്ചെ നാട്ടിൽ നിന്ന് ബസിറങ്ങി സുഹൃത്തിൻ്റെ വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെയാണ് സംഭവം. സ്കൂട്ടറിലെത്തിയ ഒരാൾ ആദ്യം സമയം ചോദിക്കുകയും തുടർന്ന് ജിബിൻ തോമസിൻ്റെ കഴുത്തിൽ കത്തി ചൂണ്ടി പണം ആവശ്യപ്പെടുകയുമായിരുന്നു. പണമില്ലെന്ന് അറിയിച്ചതോടെ