‘വെള്ളം വേണ്ടെന്ന് പറയാതെ ബെംഗളൂരുവിലേക്ക് വരരുത്’; വിജയിന് കന്നഡ സംഘടനകളുടെ മുന്നറിയിപ്പ്
Karnataka
0 min read
3.5k

‘വെള്ളം വേണ്ടെന്ന് പറയാതെ ബെംഗളൂരുവിലേക്ക് വരരുത്’; വിജയിന് കന്നഡ സംഘടനകളുടെ മുന്നറിയിപ്പ്

ജൂലൈ 31, 2026
0

കാവേരി ജലവിഹിത തർക്കം രൂക്ഷമാകുന്നതിനിടെ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിനെതിരെ കന്നഡ സംഘടനകൾ പ്രതിഷേധം ശക്തമാക്കി. കാവേരി വെള്ളം ആവശ്യപ്പെടുന്ന നിലപാട് പിൻവലിക്കാതെ ബെംഗളൂരുവിലേക്ക് വരാൻ അനുവദിക്കില്ലെന്നും, എത്തിയാൽ വിമാനത്താവളത്തിൽ തടയുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകി. പ്രതിഷേധത്തിൻ്റെ ഭാഗമായി ഓഗസ്റ്റ് 13 രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ബെംഗളൂരുവിൽ ബന്ദിന് കന്നഡ സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. നഗരത്തിൽ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ തമിഴ്നാട് മുഖ്യമന്ത്രിയുമായുള്ള നിശ്ചയിച്ചിരുന്ന

Continue Reading
കേരളത്തിൽ നാളെയും ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
Kerala
0 min read
3.1k

കേരളത്തിൽ നാളെയും ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ജൂലൈ 31, 2026
0

നാളെ കേരളത്തിലെ എല്ലാ ജില്ലകളിലും കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ മഞ്ഞ അലർട്ടും നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള സാദ്ധ്യതയാണ് ഈ ജില്ലകളിലുള്ലത്. ശക്തമായ മഴയ്ക്ക് പുറമെ ഇടിമിന്നലിനും സാദ്ധ്യതയുണ്ടെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഓറഞ്ച് അലർട്ട് 01/08/2026:

Continue Reading
കല വെൽഫെയർ അസോസിയേഷൻ്റെ മൂന്നാമത് ചരിത്രസമ്മേളനം ആഗസ്റ്റ് 2ന്
Association News
1 min read
3.4k

കല വെൽഫെയർ അസോസിയേഷൻ്റെ മൂന്നാമത് ചരിത്രസമ്മേളനം ആഗസ്റ്റ് 2ന്

ജൂലൈ 31, 2026
0

കർണാടകയിലെ പ്രമുഖ മലയാളി സാമൂഹിക – സാംസ്കാരിക സംഘടനയായ കല വെൽഫെയർ അസോസിയേഷൻ്റെ മൂന്നാമത് ചരിത്രസമ്മേളനം ആഗസ്റ്റ് 2ന് പീനിയയിലെ ഹോട്ടൽ നെസ്റ്റ് ഇൻ (NTTF)-ൽ നടക്കും. കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 250 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. 10 മണി മുതൽ സമ്മേളന നടപടികൾ ആരംഭിക്കും. കഴിഞ്ഞ മൂന്ന് വർഷത്തെ സംഘടനാ പ്രവർത്തനങ്ങളുടെ റിപ്പോർട്ടും വരവ്-ചെലവ് കണക്കുകളും സമ്മേളനത്തിൽ അവതരിപ്പിച്ച് ചർച്ച

Continue Reading
പിഎം ശ്രീ പദ്ധതിയിൽ മലക്കം മറിഞ്ഞ് യുഡിഎഫ്; തുടരണം എന്ന് താൻ പറഞ്ഞിട്ടില്ല: അടൂർ പ്രകാശ്
Kerala
0 min read
2.7k

പിഎം ശ്രീ പദ്ധതിയിൽ മലക്കം മറിഞ്ഞ് യുഡിഎഫ്; തുടരണം എന്ന് താൻ പറഞ്ഞിട്ടില്ല: അടൂർ പ്രകാശ്

ജൂലൈ 31, 2026
0

പിഎം ശ്രീ പദ്ധതിയിൽ തുടരണമെന്ന പ്രസ്താവനയ്ക്ക് പിന്നാലെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി നിലപാട് തിരുത്തി. പദ്ധതിയിൽ തുടരണം എന്ന് താൻ പറഞ്ഞിട്ടില്ലെന്നും, വിഷയം യുഡിഎഫിൽ ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിഎം ശ്രീ പദ്ധതിയിൽ തുടരണോ പിന്മാറണോ എന്ന കാര്യത്തിൽ മന്ത്രിമാരുടെ ഉപസമിതി സമർപ്പിക്കുന്ന റിപ്പോർട്ട് പരിശോധിച്ച ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂവെന്നും അടൂർ പ്രകാശ് പറഞ്ഞു. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയിൽ വൈരുദ്ധ്യമൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading
ബെംഗളൂരുവിൽ വിദ്യാർത്ഥി പ്രതിഷേധത്തിനിടെ മുഖംമൂടി ധരിച്ച സംഘം ആക്രമിച്ചെന്ന പരാതിയിൽ അന്വേഷണം
Karnataka
1 min read
3.2k

ബെംഗളൂരുവിൽ വിദ്യാർത്ഥി പ്രതിഷേധത്തിനിടെ മുഖംമൂടി ധരിച്ച സംഘം ആക്രമിച്ചെന്ന പരാതിയിൽ അന്വേഷണം

ജൂലൈ 31, 2026
0

നീറ്റ് പ്രതിഷേധത്തിനിടെ രാജി ആവശ്യപ്പെട്ടും മുദ്രാവാക്യം വിളിച്ചും നടന്ന വിദ്യാർഥി പ്രതിഷേധത്തിൽ പങ്കെടുത്ത എഐഎസ്എ (ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ) പ്രവർത്തകന് നേരെ ആക്രമണം. സംഭവത്തിൽ ജാലഹള്ളി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച രാത്രി 10.30ഓടെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന 19-കാരനെ രണ്ട് ഇരുചക്രവാഹനങ്ങളിലായി എത്തിയ മുഖംമൂടി ധരിച്ച നാല് പേർ തടഞ്ഞുനിർത്തി തിരിച്ചറിയൽ ഉറപ്പാക്കിയ ശേഷമാണ് ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. “മോദിയുടെ രാജി ആവശ്യപ്പെടാൻ നിനക്ക്

Continue Reading
മു​ത്ത​ങ്ങ സ​മ​ര​ത്തി​നി​ടെ പോ​ലീ​സു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ട കേ​സ്; ഗീ​താ​ന​ന്ദ​ൻ ഉ​ൾ​പ്പ​ടെ 56 പേ​രെ വെ​റു​തെ​വി​ട്ടു
Kerala
1 min read
3.5k

മു​ത്ത​ങ്ങ സ​മ​ര​ത്തി​നി​ടെ പോ​ലീ​സു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ട കേ​സ്; ഗീ​താ​ന​ന്ദ​ൻ ഉ​ൾ​പ്പ​ടെ 56 പേ​രെ വെ​റു​തെ​വി​ട്ടു

ജൂലൈ 31, 2026
0

2003ലെ മുത്തങ്ങ ഭൂസമരത്തിനിടെയുണ്ടായ സംഘർഷത്തിൽ കെ.എ.പി. നാലാം ബറ്റാലിയനിലെ കോൺസ്റ്റബിൾ കെ.വി. വിനോദ് കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വയനാട് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സ്പെഷ്യൽ കോടതി വെറുതെവിട്ടു. കേസിലെ രണ്ടാം പ്രതിയായ അശോകൻ വിനോദിനെ മാരകമായി വെട്ടിയതാണ് മരണകാരണമെന്ന് കോടതി കണ്ടെത്തിയെങ്കിലും, ഇയാൾ ഇതിനകം മരിച്ചതിനാൽ ശിക്ഷ വിധിച്ചില്ല. വിനോദ് വധത്തിൽ മറ്റ് പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും, ഗൂഢാലോചന ആരോപണത്തിനും മതിയായ തെളിവില്ലെന്നും കോടതി വ്യക്തമാക്കി.

Continue Reading
മാർബിൾ കട്ടിങ് മെഷീൻ നിയന്ത്രണം വിട്ടു; 22-കാരന് ദാരുണാന്ത്യം
Karnataka
1 min read
3.0k

മാർബിൾ കട്ടിങ് മെഷീൻ നിയന്ത്രണം വിട്ടു; 22-കാരന് ദാരുണാന്ത്യം

ജൂലൈ 31, 2026
0

ബെംഗളൂരു ഗ്രാമീണ ജില്ലയിലെ ദൊഡ്ഡബല്ലാപ്പുര താലൂക്കിലെ കോണഘട്ട ഗ്രാമത്തിൽ മാർബിൾ കട്ടിങ് മെഷീൻ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ രാജസ്ഥാനുകാരനായ 22-കാരൻ ഷഹസാദ് അലി മരിച്ചു. തിങ്കളാഴ്ച രാവിലെ 11ഓടെ ആരാധനാലയത്തിൻ്റെ നിർമാണ സ്ഥലത്ത് മാർബിൾ സ്ലാബ് മുറിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മെഷീൻ്റെ ബ്ലേഡ് നിയന്ത്രണം വിട്ട് യുവാവിൻ്റെ കഴുത്തിൻ്റെ വലതുഭാഗത്ത് തട്ടിയതിനെ തുടർന്ന് ഗുരുതരമായി പരിക്കേൽക്കുകയും അമിത രക്തസ്രാവമുണ്ടാകുകയും ചെയ്തു. സഹപ്രവർത്തകർ ഉടൻ ബസെട്ടിഹള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു.

Continue Reading
മോദിക്കെതിരായ പോസ്റ്റുകൾ; മെറ്റ ഇന്ത്യ മേധാവിക്കെതിരെ കേസ്
India
0 min read
2.9k

മോദിക്കെതിരായ പോസ്റ്റുകൾ; മെറ്റ ഇന്ത്യ മേധാവിക്കെതിരെ കേസ്

ജൂലൈ 31, 2026
0

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചെന്ന പരാതിയിൽ മെറ്റ ഇന്ത്യ മേധാവി അരുൺ ശ്രീനിവാസിനെതിരെ ഹൈദരാബാദ് സൈബർ ക്രൈം പൊലീസ് കേസെടുത്തു. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിലെ നിരവധി അക്കൗണ്ടുകൾക്കും കേസിൽ പ്രതിപ്പട്ടികയിലുണ്ട്. ഡൽഹിയിൽ ബിജെപിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രിയെ അപമാനിക്കുന്ന തരത്തിൽ മോർഫ് ചെയ്ത ചിത്രങ്ങളും ഡിജിറ്റലായി മാറ്റം വരുത്തിയ വീഡിയോകളും വ്യാപകമായി പ്രചരിപ്പിച്ചെന്നാണ് പരാതി. ഹൈദരാബാദ് സ്വദേശിയായ വ്യവസായി എസ്.

Continue Reading
വൈറ്റ്ഫീൽഡിൽ ‘പുലി’യിറങ്ങും, ഓണാഘോഷങ്ങൾക്ക് നിറം പകരാൻ; കൂടെ മാവേലിയും
Association News
1 min read
2.9k

വൈറ്റ്ഫീൽഡിൽ ‘പുലി’യിറങ്ങും, ഓണാഘോഷങ്ങൾക്ക് നിറം പകരാൻ; കൂടെ മാവേലിയും

ജൂലൈ 31, 2026
0

കേരള സമാജം(ആർ) കർണാടകയുടെ ഈസ്റ്റ് ഡിവിഷൻ സംഘടിപ്പിക്കുന്ന ‘നമ്മ പൊന്നോണം 2026’ വിപുലമായ പരിപാടികളോടെ സെപ്റ്റംബർ 27-ന് വൈറ്റ്ഫീൽഡിലെ ശ്രീ സായി പാലസ് & കൺവെൻഷൻ സെൻററിൽ നടക്കും. ഓണാഘോഷത്തിൻ്റെ ഭാഗമായി ഓണച്ചന്ത, ഗൃഹാങ്കണ പൂക്കള മത്സരം, പുലിക്കളി, മാവേലി സന്ദർശനം എന്നിവ ഉൾപ്പെടെ നിരവധി പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഓണാഘോഷത്തിന് മുന്നോടിയായി ‘ഓണച്ചന്ത’ ഓഗസ്റ്റ് 22 മുതൽ 25 വരെ വൈറ്റ്ഫീൽഡിലെ ഇമ്മദിഹള്ളിയിലെ കേരള സമാജം ഹാളിൽ നടക്കും. കേരളത്തിൻ്റെ

Continue Reading
ഭിവണ്ടിയിൽ കെട്ടിടം തകർന്നു; മരണം ഏഴായി, രക്ഷാപ്രവർത്തനം തുടരുന്നു
India
1 min read
3.6k

ഭിവണ്ടിയിൽ കെട്ടിടം തകർന്നു; മരണം ഏഴായി, രക്ഷാപ്രവർത്തനം തുടരുന്നു

ജൂലൈ 31, 2026
0

മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ നാല് നില കെട്ടിടം തകർന്നുവീണ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. മൂന്നോ നാലോ പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായി അധികൃതർ അറിയിച്ചു. വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് ബാലാജി നഗർ പ്രദേശത്തെ കോഹിനൂർ കെട്ടിടത്തിൻ്റെ ഒരു ഭാഗം തകർന്നുവീണത്. അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 48 മുറികളുള്ള കെട്ടിടം അപകടാവസ്ഥയിലാണെന്ന് മുനിസിപ്പൽ കോർപ്പറേഷൻ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് വിവരം. രാത്രി ഒമ്പതോടെയാണ് കെട്ടിടത്തിൽ നിന്ന് അസ്വാഭാവിക ശബ്ദങ്ങൾ കേട്ടത്. ഇതോടെ

Continue Reading