ഡീൻ കുര്യാക്കോസ് എംപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ഡീൻ കുര്യാക്കോസ് എംപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ദില്ലി ആർഎംഎൽ ആശുപത്രിയിൽ ചികിത്സയിലാണ് എംപി. വിദ്യാഭ്യാസ കാര്യങ്ങൾക്കായുള്ള പാർലമെൻ്ററി സമിതി യോഗത്തിന് എത്തിയതായിരുന്നു. ഇന്നലെ രാത്രിയാണ് ഡീൻ കുര്യാക്കോസ് എംപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 24 മണിക്കൂർ നിരീക്ഷണത്തിൽ തുടരണമെന്നും ആശുപത്രി അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
ഡെപ്യൂട്ടി സ്പീക്കറായി യു.ഡി.എഫിൻ്റെ ഷാനിമോൾ ഉസ്‌മാനെ തെരഞ്ഞെടുത്തു
പതിനാറാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി യു.ഡി.എഫിൻ്റെ ഷാനിമോൾ ഉസ്‌മാനെ തെരഞ്ഞെടുത്തു. സ്‌പീക്കർ ഉൾപെടെ നാല് പേർ വോട്ട് ചെയ്തില്ല. 99 വോട്ടുകളാണ് ഷാനിമോൾക്ക് ലഭിച്ചത്. എതിരാളി പട്ടാമ്പി എം.എ.എ മുഹമ്മദ് മുഹ്സിന് 34 വോട്ടുകൾ ലഭിച്ചു.സഭയിൽ 102 അംഗങ്ങളുടെ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ ഭരണപക്ഷ സ്ഥാനാർഥിയായ ഷാനിമോൾ ഉസ്‌മാൻ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കുമെന്ന് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ നിന്ന് ബി.ജെ.പി വിട്ട് നിന്നു. അരൂർ എം.എൽ.എയാണ് ഷാനിമോൾ.
ഡെപ്യൂട്ടി സ്‌പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്; ഷാനിമോൾ ഉസ്മാനും മുഹമ്മദ് മുഹ്സിനും മത്സരിക്കും
പുതിയ ഡെപ്യൂട്ടി സ്പീക്കറെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. യുഡിഎഫ് സ്ഥാനാർത്ഥിയായി കോൺഗ്രസിലെ ഷാനിമോൾ ഉസ്മാനും, എൽഡിഎഫ് സ്ഥാനാർത്ഥിയായി പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിനും തമ്മിലാണ് മത്സരം.
‘നിലത്തിട്ട് ചവിട്ടി, റോഡിലൂടെ വലിച്ചിഴച്ചു’; കമന്റടിച്ചത് ചോദ്യം ചെയ്തതിന് പെണ്‍കുട്ടികള്‍ക്ക് ക്രൂരമര്‍ദ്ദനം
കൊച്ചി കലൂർ ചക്കാലപ്പാടം റോഡിൽ പുലർച്ചെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ എട്ടംഗ സംഘത്തിൻ്റെ ക്രൂരമായ ആക്രമണം. ലൈംഗികാധിക്ഷേപം ചോദ്യം ചെയ്‌തതിനെ തുടർന്ന് പെൺകുട്ടികളിൽ ഒരാളെ സംഘം ക്രൂരമായി മർദിച്ചു. പരിക്കേറ്റ പെൺകുട്ടിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് യുവതികളും ആറ് പുരുഷന്മാരും അടങ്ങുന്ന എട്ടംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് എറണാകുളം നോർത്ത് പൊലീസ് വ്യക്തമാക്കി. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്
നാളെ നടത്താൻ നിശ്ചയിച്ചിരുന്ന ബംഗളൂരു – മംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ പരീക്ഷണ ഓട്ടം റദ്ദാക്കി
നാളെ നടത്താൻ നിശ്ചയിച്ചിരുന്ന ബംഗളൂരു – മംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ പരീക്ഷണ ഓട്ടം സൗത്ത് വെസ്റ്റേൺ റെയിൽവേ റദ്ദാക്കി. സ്റ്റേഷൻ തലത്തിലുള്ള തയാറെടുപ്പുകളും മറ്റ് പ്രവർത്തന ക്രമീകരണങ്ങളും റദ്ദാക്കി. സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ ചീഫ് പാസഞ്ചർ ട്രാൻസ്പോർട്ടേഷൻ മാനേജരുടെ ഓഫിസ് നിർദ്ദിഷ്ട ട്രയൽ റൺ പിൻവലിച്ചുകൊണ്ട് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കുകയും ബന്ധപ്പെട്ട എല്ലാ റെയിൽവേ ഡിവിഷനുകളെയും തീരുമാനം അറിയിക്കുകയും ചെയ്തിരിക്കുകയാണ്. പരീക്ഷണ ഓട്ടം റദ്ദാക്കാനുള്ള കാരണം സൗത്ത് വെസ്റ്റേൺ റെയിൽവേ
മഴയ്ക്ക് ശമനമില്ല; ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് 12 ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർഗോഡ് ജില്ലകൾ ഒഴികെയുള്ള 12 ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേന്ദ്ര കാലാവസ്ഥ വകുപ്പ് മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്. കേരള -കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ജൂൺ അഞ്ച് വരെ മത്സ്യബന്ധനത്തിന്
കർണാടക മന്ത്രി സമീർ അഹമ്മദ് ഖാൻ വിവാദത്തിൽ
കോൺഗ്രസിനെ വിശ്വസിക്കാനാവില്ലെന്നും കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പകരം എസ്.ഡി.പി.ഐ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ച കർണാടക മന്ത്രി സമീർ അഹമ്മദ് ഖാൻ വിവാദത്തിൽ. ഉപതിരഞ്ഞെടുപ്പ് നടന്ന ദാവൺഗരെ സൗത്ത് മണ്ഡലത്തിലാണ് മുസ്ലിം വോട്ടർമാർ എസ്.ഡി.പി.ഐക്ക് വോട്ട് ചെയ്യണമെന്ന് സമീർ ആവശ്യപ്പെടുന്ന ഫോൺ സംഭാഷണം പുറത്തായി. മുതിർന്ന കോൺഗ്രസ് നേതാവ് ഷാമന്നൂർ ശിവശങ്കരപ്പയുടെ മരണത്തെ തുടർന്നാണ് ഏപ്രിൽ 9ന് ഉപതിരഞ്ഞെടുപ്പ് നടന്നത്. എന്നാൽ ഫോൺ സംഭാഷണം വ്യാജമാണെന്നാണ് സമീർ പറയുന്നത്.
സിബിഎസ്ഇ പുനർ മൂല്യനിർണയ അപേക്ഷ നൽകാനുള്ള വെബ്സൈറ്റ് പ്രവർത്തനം തുടങ്ങി, ആറ് വരെ അപേക്ഷിക്കാം
സിബിഎസ്ഇ പുനർ മൂല്യനിർണയ അപേക്ഷ നൽകാനുള്ള വെബ്സൈറ്റ് പ്രവർത്തനം തുടങ്ങി. പുനർ മൂല്യനിർണയത്തിന് അപേക്ഷ നൽകാനുള്ള സൈറ്റിൽ തകരാർ പരിഹരിച്ച് ഇന്ന് രാവിലെയോടെയാണ് സൈറ്റ് പ്രവര്‍ത്തനക്ഷമമായത്. ഇന്നുമുതൽ ഈ മാസം ആറുവരെ അപേക്ഷ സമർപ്പിക്കാം.
പാൽ ഉത്പാദനം ഒരു കോടി ലിറ്ററായി വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് അടുത്ത മൂന്നു വർഷത്തിനുള്ളിൽ പാൽ ഉത്പാദനം 100 ലക്ഷം (ഒരു കോടി) ലിറ്ററായി വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ലോക ക്ഷീരദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 70 ലക്ഷം ലിറ്റർ പാലാണ് സംസ്ഥാനത്ത് ഉത്പദിപ്പിക്കുന്നത്. നമ്മുടെ ആവശ്യം 86 ലക്ഷം ലിറ്ററാണ്. ഈ വലിയ ലക്ഷ്യത്തിലേക്കെത്താൻ ക്ഷീരകർഷകരുടെയും സംഘങ്ങളുടെയും എല്ലാവിധ സഹകരണവുമുണ്ടാവണം. പാൽ ഉത്പാദനം വർധിപ്പിക്കുന്നതിനൊപ്പം പാലിന്റെ മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്നതിനുള്ള സംരംഭങ്ങൾക്ക് സർക്കാർ
ബെംഗളൂരുവിൽനിന്ന് നാട്ടിലേക്ക് പ്രതിദിന നോൺ എസി പല്ലക്കി സ്ലീപ്പർ ബസ് സർവീസ് ആരംഭിച്ചു
ബെംഗളൂരുവിൽനിന്ന് എറണാകുളം, കാസർക്കോട് എന്നിവിടങ്ങളിലേക്കു കർണാടക ആർടിസി പ്രതിദിന നോൺ എസി പല്ലക്കി സ്ലീപ്പർ ബസ് സർവീസ് ആരംഭിച്ചു. ബെംഗളൂരുവിൽ നിന്നു കേരള കർണാടക അതിർത്തിയായ കാണിയൂർ, പുത്തൂർ എന്നിവിടങ്ങളിലേക്കു 2 മാസം മുൻപു പല്ലക്കി സർവീസ് തുടങ്ങിയിരുന്നു. 30 ബെർത്തുകളുള്ള പല്ലക്കി ബസ് കോഴിക്കോട്, കോട്ടയം. മൂന്നാർ എന്നിവിടങ്ങളിലേക്കും ഉടൻ സർവീസ് ആരംഭിക്കും. ബസ് ബെംഗളൂരു ശാന്തിനഗറിൽ നിന്നു രാത്രി 8.36നു എറണാകുളത്തേക്ക് പുറപ്പെടും. സേലം, കോയമ്പത്തൂർ, പാലക്കാട്