കോൺഗ്രസിനെ വിശ്വസിക്കാനാവില്ലെന്നും കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പകരം എസ്.ഡി.പി.ഐ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ച കർണാടക മന്ത്രി സമീർ അഹമ്മദ് ഖാൻ വിവാദത്തിൽ. ഉപതിരഞ്ഞെടുപ്പ് നടന്ന ദാവൺഗരെ സൗത്ത് മണ്ഡലത്തിലാണ് മുസ്ലിം വോട്ടർമാർ എസ്.ഡി.പി.ഐക്ക് വോട്ട് ചെയ്യണമെന്ന് സമീർ ആവശ്യപ്പെടുന്ന ഫോൺ സംഭാഷണം പുറത്തായി.
മുതിർന്ന കോൺഗ്രസ് നേതാവ് ഷാമന്നൂർ ശിവശങ്കരപ്പയുടെ മരണത്തെ തുടർന്നാണ് ഏപ്രിൽ 9ന് ഉപതിരഞ്ഞെടുപ്പ് നടന്നത്. എന്നാൽ ഫോൺ സംഭാഷണം വ്യാജമാണെന്നാണ് സമീർ പറയുന്നത്.