ബെംഗളൂരുവിൽനിന്ന് എറണാകുളം, കാസർക്കോട് എന്നിവിടങ്ങളിലേക്കു കർണാടക ആർടിസി പ്രതിദിന നോൺ എസി പല്ലക്കി സ്ലീപ്പർ ബസ് സർവീസ് ആരംഭിച്ചു. ബെംഗളൂരുവിൽ നിന്നു കേരള കർണാടക അതിർത്തിയായ കാണിയൂർ, പുത്തൂർ എന്നിവിടങ്ങളിലേക്കു 2 മാസം മുൻപു പല്ലക്കി സർവീസ് തുടങ്ങിയിരുന്നു. 30 ബെർത്തുകളുള്ള പല്ലക്കി ബസ് കോഴിക്കോട്, കോട്ടയം. മൂന്നാർ എന്നിവിടങ്ങളിലേക്കും ഉടൻ സർവീസ് ആരംഭിക്കും.

ബസ് ബെംഗളൂരു ശാന്തിനഗറിൽ നിന്നു രാത്രി 8.36നു എറണാകുളത്തേക്ക് പുറപ്പെടും. സേലം, കോയമ്പത്തൂർ, പാലക്കാട് (4.45), തൃശൂർ (5.45) വഴി രാവിലെ 7ന് എറണാകുളലെത്തും. എറണാകുളത്തു നിന്നു രാത്രി 7.02 ന് പുറപ്പെട്ട് തൃശൂർ (9.15), പാലക്കാട് (11.15) രാവിലെ 6നു മജസ്റ്റിക്കിലെത്തും. എറണാകുളത്തേക്ക് 1264 രൂപ തൃശൂരിലേക്ക് 1064 രൂപയും പാലക്കാടേക്ക് 964 രൂപയുമാണ് ടിക്കറ്റ് ചാർജ്.

ബെംഗളൂരു ശാന്തിനഗറിൽ നിന്നു രാത്രി 8നു കാസർകോട്ടെക്ക് പുറപ്പെടും. സാറ്റലൈറ്റ് (9), മൈസൂരു (11.45), സുള്ള്യ (4.15), മുള്ളേരിയ(4.59) വഴി രാവിലെ 5.45നു കാസർകോട്ടെത്തും. കാസർകോട് നിന്നു രാത്രി 9നു പുറപ്പെട്ടു മുള്ളേരിയ (9.30), സുള്ള്യ(10.30), മൈസൂരു (3) വഴി രാവിലെ 5.50നു ശാന്തിനഗറിലെത്തും. ബെംഗളൂരുവിൽ നിന്നു കാസർകോട്ടേക്ക് 1093 രൂപയും മൈസൂരുവിൽ നിന്ന് 527 രൂപയുമാണ് ടിക്കറ്റ് ചാർജ്. kartc.in വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.

Related Posts