ബംഗളൂരുവില്‍നിന്നും കാറില്‍ നിരോധിത ലഹരിമരുന്നുമായി വന്ന രണ്ടുപേർ അറസ്റ്റിൽ
ബംഗളൂരുവില്‍നിന്നും കാറില്‍ നിരോധിത ലഹരിമരുന്നുമായി വന്ന രണ്ടുപേർ അറസ്റ്റിൽ. കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി സക്കീര്‍ (31), കോഴിക്കോട് നൈനാം വളപ്പില്‍ അബ്ബാസ് (44), എന്നിവരാണ് പിടിയിലായത്. ബംഗളൂരുവില്‍നിന്നും കാറില്‍ നിരോധിത ലഹരിമരുന്നു കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഓപ്പറേഷന്‍ തൂഫാൻ്റെ ഭാഗമായി കോഴിക്കോടു നടത്തിയ പരിശോധനയിലാണ് 50.990 ഗ്രാം എംഡിഎംഎയുമായി പ്രതികൾ പിടിയിലായത്. അരക്കിണര്‍ ഭാഗത്ത് കാറില്‍ കടത്തുമ്പോഴായിരുന്നു ഇവര്‍ പിടിയിലാകുന്നത്. കോഴിക്കോട് ഇത് ആര്‍ക്കെല്ലാമാണ് വില്‍പന നടത്തുന്നത് എന്നും
കേരളത്തിൽ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള ശിക്ഷാ നടപടികൾ മോട്ടോർ വാഹന വകുപ്പ് കർശനമാക്കുന്നു
കേരളത്തിൽ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള ശിക്ഷാ നടപടികൾ മോട്ടോർ വാഹന വകുപ്പ് കർശനമാക്കുന്നു. ഇനിമുതൽ ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിച്ചാൽ അഞ്ഞൂറ് രൂപ പിഴ ഒടുക്കേണ്ടി വരുന്നതിനൊപ്പം മൂന്ന് മാസത്തേക്ക് ഡ്രൈവിങ് ലൈസൻസും റദ്ദാക്കും. മോട്ടോർ വാഹന വകുപ്പ് നടത്തുന്ന ഒരു ദിവസത്തെ നിർബന്ധിത സുരക്ഷിത ഡ്രൈവിങ് പരിശീലന ക്ലാസിൽ പങ്കെടുത്താൽ മാത്രമേ ലൈസൻസ് പുനഃസ്ഥാപിച്ചു നൽകുകയുള്ളൂ. ഗതാഗത നിയമലംഘനങ്ങളുടെ ഗൗരവം കണക്കിലെടുത്ത് ശിക്ഷാ കാലാവധിയും പരിശീലന കാലയളവും കൃത്യമായി
ന്യൂ തിപ്പസാന്ദ്ര അയ്യപ്പക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ജൂൺ 7 മുതൽ 14 വരെ
ന്യൂ തിപ്പസാന്ദ്ര അയ്യപ്പക്ഷേത്രത്തിൽ 7.6.2026 വൈകുന്നേരം 6 മണിക്ക് ആചാര്യവരണം, ദീപജ്വലനം യജ്ഞ ആചാര്യൻ സ്വാമി സന്മയാന്ദ സരസ്വതി, നാരായണാലയം, നല്ലേപ്പിള്ളി, പാലക്കാട് അവർകൾ ശ്രീമദ് ഭാഗവത മാഹാത്മ്യത്തെ കുറിച്ച് വിശദീകരണം നൽകുന്നു. എട്ടാം തിയ്യതി കാലത്ത് ആറ് മണിക്ക് വിഷ്ണു സഹസ്രനാമത്തോടെ യജ്ഞം ആരംഭിച്ച് പതിനാലാം തിയ്യതി ഉച്ചക്ക് ഭഗവൽ പാദങ്ങളിൽ സമർപ്പിക്കുന്നു. 8.6.2026 മുതൽ 14.6.2026 വരെ എല്ലാ ദിവസവും കാലത്ത് ആറ് മണിക്ക് വിഷ്‌ണു സഹസ്രനാമ
‘നിങ്ങൾ അറിഞ്ഞിരുന്നോ? ഞാൻ മാത്രം അറിഞ്ഞില്ല കേട്ടോ…’; രാജി വാർത്തകൾ തള്ളി സുരേഷ് ഗോപി
താൻ രാജി സന്നദ്ധത അറിയിച്ചു എന്ന തരത്തിൽ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് സുരേഷ് ഗോപി. “സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു…. നിങ്ങൾ അറിഞ്ഞിരുന്നോ? ഞാൻ മാത്രം അറിഞ്ഞില്ല കേട്ടോ…” എന്ന് അദ്ദേഹം പരിഹാസപൂർവ്വം കുറിച്ചു. തൻ്റെ രാജി വാർത്തകളോട് പ്രതികരിച്ചുകൊണ്ട് സുരേഷ് ഗോപി പങ്കുവെച്ച വാക്കുകൾ ഇങ്ങനെയാണ്. തൻ്റെ പേരിലിറങ്ങുന്ന ഇത്തരം അടിസ്ഥാനരഹിതമായ വാർത്തകൾക്കെതിരെ ശക്തമായ ഭാഷയിലാണ് അദ്ദേഹം മറുപടി നൽകിയിരിക്കുന്നത്. ഇതോടെ കഴിഞ്ഞ
ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി തുടരുന്നു; മുനിയപ്പയും രാജിയിലേയ്ക്ക്
കർണാടകയിൽ ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി തുടരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് രാമലിംഗ റെഡ്ഡി മന്ത്രിസഭയിൽ നിന്ന് രാജിവച്ചതിന് പിന്നാലെ അതൃപ്തി അറിയിച്ച് മറ്റൊരു മുതിർന്ന നേതാവായ കെഎച്ച് മുനിയപ്പയും രംഗത്തെത്തി. ഇതോടെ ഡികെ ശിവകുമാർ മന്ത്രിസഭയിൽ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. മന്ത്രിമാരുടെ വകുപ്പ് വിഭജനത്തിൽ ഏറ്റവും സീനിയറായ തന്നെ അവഗണിച്ചെന്നാണ് മുനിയപ്പയുടെ ആരോപണം. ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് ആണ് മുനിയപ്പയ്ക്ക് നൽകിയിരുന്നത്. എന്നാൽ സീനിയോറിറ്റി പരിഗണിച്ചുള്ള വകുപ്പ് വേണമെന്ന
ബിജെപിയെ കുറ്റപ്പെടുത്താതെ രാജി; തമിഴ്‌നാട്ടില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കുന്നതായി അണ്ണാമലൈ
തമിഴ്‌നാട്ടില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്ന് ബിജെപി വിട്ട തമിഴ്‌നാട് നേതാവ് അണ്ണാമലൈ. പുതിയ പാര്‍ട്ടിയുമായി മുമ്പോട്ട് പോകുമെന്ന് പുതിയൊരു മാറ്റത്തിന് വേണ്ടിയുള്ള ഒറ്റയ്ക്കുള്ള പോരാട്ടം താന്‍ ഏറ്റെടുക്കുകയാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തമിഴരുടെ ദേശീയവികാരം ഏറ്റെടുക്കുന്ന കാര്യത്തില്‍ ദേശീയപാര്‍ട്ടികള്‍ക്ക് വിജയിക്കാനാകുന്നില്ലെന്നും തമിഴരുടെ പോരാട്ടം ഏറ്റെടുക്കുന്നെന്നും പറഞ്ഞു. നേരത്തേ അണ്ണാമലൈയുടെ രാജി ബിജെപി നേതൃത്വം സ്വീകരിച്ചിരുന്നു. അതേസമയം വാര്‍ത്താസമ്മേളനത്തില്‍ ഒരിടത്തും അദ്ദേഹം ബിജെപിയെ ഏതെങ്കിലും തരത്തില്‍ കുറ്റപ്പെടുത്താന്‍ തയ്യാറായില്ല. നേരത്തേ നല്‍കിയ രാജിക്കത്തിലും
കേന്ദ്ര മന്ത്രിസഭയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് സുരേഷ് ഗോപി
കേന്ദ്ര മന്ത്രിസഭയിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് സുരേഷ് ഗോപി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ളവരെ ഇക്കാര്യം അറിയിച്ചു. കേന്ദ്രമന്ത്രിസഭാ പുനഃസംഘടന നടക്കാനിരിക്കെയാണ് ആവശ്യവുമായി നേതൃത്വത്തെ സമീപിച്ചത്. മന്ത്രിയായ ശേഷം സിനിമ ചെയ്യാനാകാത്ത സാഹചര്യം ഉണ്ടെന്നും നേതൃത്വത്തെ അറിയിച്ചു. ഈ മാസം പകുതിയോടെ മന്ത്രിസഭാ പുനഃസംഘടനയുണ്ടാകും. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചപ്പോഴും സമാന ആവശ്യം സുരേഷ് ഗോപി മുന്നോട്ടുവെച്ചിരുന്നു. തനിക്ക് സിനിമാ അഭിനയം തുടരണമെന്നാണ് ആഗ്രഹം. ഒരുപാട്
സിഎംആർഎല്ലിന് തിരിച്ചടി; ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി
സിഎംആർഎൽ- എക്സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഇഡിക്ക് അന്വേഷണവുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി.
കർണാടകയിലെ ഡി.കെ മന്ത്രിസഭയിൽ പൊട്ടിത്തെറി, രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു
മുതിർന്ന കോൺഗ്രസ് നേതാവ് രാമലിംഗ റെഡ്ഡി ചോദിച്ച വകുപ്പ് ലഭിക്കാത്തതിലുള്ള അതൃപ്തിയെ തുടർന്ന് മന്ത്രിസ്ഥാനം രാജിവെച്ചു. ഇതോടെ അധികാരമേറ്റെടുത്ത് രണ്ടു ദിവസത്തിനകം കർണാടകയിലെ ഡി.കെ. മന്ത്രിസഭയിൽ പൊട്ടിത്തെറി ഉടലെടുത്തിരിക്കുന്നു എന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. കഴിഞ്ഞ ദിവസം രാമലിംഗ റെഡ്ഡിയെ ജലസേചന വകുപ്പ് മന്ത്രിയായി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ജലസേചന വകുപ്പ് ഏറ്റെടുക്കാനാവില്ലെന്നും ബെംഗളൂരു നഗര വികസന വകുപ്പ് വേണമെന്നും രാമലിംഗ റെഡ്ഡി ആവശ്യപ്പെട്ടിരുന്നു. ഡി.കെ.ശിവകുമാറിനെ ഇക്കാര്യം റെഡ്ഡി അറിയിക്കുകയും
ഉന്നതപദവിയിലിരിക്കുന്ന പി ബി അംഗം ആവശ്യത്തിന് വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ല: വിനോദിനി ബാലകൃഷ്ണൻ
അന്തരിച്ച സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മരണശേഷം പാർട്ടിയുടെ ഉന്നത നേതൃത്വത്തിൽ നിന്നും തങ്ങൾക്കുണ്ടായത് വലിയ അവഗണനയെന്ന് ഭാര്യ വിനോദിനി കോടിയേരി. ‘പച്ചക്കുതിര’ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പാർട്ടിയുടെ ഉന്നത നേതൃത്വത്തിനെതിരെ വിനോദിനി കോടിയേരി രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ലക്ഷ്യം വെച്ചാണ് വിനോദിനിയുടെ ഈ പരോക്ഷ വിമർശനമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. കോടിയേരിയുടെ വിയോഗത്തിന് ശേഷം പാർട്ടിയുടെ ഉന്നത നേതൃത്വത്തിൽ നിന്നും