കർണാടകയിൽ ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി തുടരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് രാമലിംഗ റെഡ്ഡി മന്ത്രിസഭയിൽ നിന്ന് രാജിവച്ചതിന് പിന്നാലെ അതൃപ്തി അറിയിച്ച് മറ്റൊരു മുതിർന്ന നേതാവായ കെഎച്ച് മുനിയപ്പയും രംഗത്തെത്തി. ഇതോടെ ഡികെ ശിവകുമാർ മന്ത്രിസഭയിൽ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. മന്ത്രിമാരുടെ വകുപ്പ് വിഭജനത്തിൽ ഏറ്റവും സീനിയറായ തന്നെ അവഗണിച്ചെന്നാണ് മുനിയപ്പയുടെ ആരോപണം. ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് ആണ് മുനിയപ്പയ്ക്ക് നൽകിയിരുന്നത്. എന്നാൽ സീനിയോറിറ്റി പരിഗണിച്ചുള്ള വകുപ്പ് വേണമെന്ന ആവശ്യത്തിലാണ് മുനിയപ്പ. തൻ്റെ അതൃപ്തി കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ട്.

Related Posts