ന്യൂ തിപ്പസാന്ദ്ര അയ്യപ്പക്ഷേത്രത്തിൽ 7.6.2026 വൈകുന്നേരം 6 മണിക്ക് ആചാര്യവരണം, ദീപജ്വലനം യജ്ഞ ആചാര്യൻ സ്വാമി സന്മയാന്ദ സരസ്വതി, നാരായണാലയം, നല്ലേപ്പിള്ളി, പാലക്കാട് അവർകൾ ശ്രീമദ് ഭാഗവത മാഹാത്മ്യത്തെ കുറിച്ച് വിശദീകരണം നൽകുന്നു. എട്ടാം തിയ്യതി കാലത്ത് ആറ് മണിക്ക് വിഷ്ണു സഹസ്രനാമത്തോടെ യജ്ഞം ആരംഭിച്ച് പതിനാലാം തിയ്യതി ഉച്ചക്ക് ഭഗവൽ പാദങ്ങളിൽ സമർപ്പിക്കുന്നു. 8.6.2026 മുതൽ 14.6.2026 വരെ എല്ലാ ദിവസവും കാലത്ത് ആറ് മണിക്ക് വിഷ്ണു സഹസ്രനാമ ജപത്തോടെ ആരംഭിക്കുന്ന ഭാഗവത സപ്താഹ യജ്ഞം വൈകുന്നേരം ആറ് മണിക്ക് സമാപിക്കുമെന്ന് പ്രസിഡന്റ് സി ഗോപിനാഥൻ സെക്രട്ടറി പി. ഗംഗാധരൻ എന്നിവർ അറിയിച്ചു
കൂടുതൽ വിവരങ്ങൾക്ക് 99864 83162