നോര്‍വ്വെ ചെസ്സ് കിരീടം പ്രജ്ഞാനന്ദയ്ക്ക്; കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരൻ
അവസാനറൗണ്ടിൽ ജർമ്മനിയുടെ വിൻസെൻറ് കെയ്‌മറെ ക്ലാസിക് ഗെയിമിൽ തന്നെ തോല്‌പിച്ച് മൂന്ന് പോയിൻറ് നേടിയതോടെ ഇന്ത്യയുടെ പ്രജ്ഞാനന്ദ നോർവ്വെ ചെസ് കിരീടം ചൂടി. ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരൻ നോർവ്വെ ചെസ് കിരീടം സ്വന്തമാക്കുന്നത്. കിരീടം നേടുന്ന പ്രജ്ഞാനന്ദയ്ക്ക് 70 ലക്ഷം രൂപയോളം സമ്മാനത്തുകയായി ലഭിയ്ക്കും. കഴിഞ്ഞ എത്രയോ വർഷങ്ങളായി നോർവ്വെക്കാരൻ കൂടിയായ മാഗ്നസ് കാൾസൻ ചൂടിയിരുന്ന കിരീടമാണ് ഇക്കുറി പ്രജ്ഞാനന്ദയെ തേടി എത്തുന്നത്. ആറ് റൗണ്ട് വരെ പിന്നിൽ നിന്ന
കർണാടകയിൽ നിന്നു രാജ്യസഭയിലേക്കു മത്സരിക്കുന്ന മല്ലികാർജുൻ ഖർഗെ നാ മനിർദേശ പത്രിക സമർപ്പിച്ചു
കർണാടകയിൽ നിന്നു രാജ്യസഭയിലേക്കു മത്സരിക്കുന്ന എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നാ മനിർദേശ പത്രിക സമർപ്പിച്ചു. എഐസിസി സെക്രട്ടറി മൻസൂർ അലിഖാൻ, പവൻ ഖേര എന്നിവരാണു സംസ്ഥാനത്തു നിന്നുള്ള കോൺഗ്രസിൻ്റെ മറ്റു സ്‌ഥാനാർഥികൾ. നിയമസഭയിലെ പാർട്ടിയുടെ അംഗബലം അനുസരിച്ചു മുന്നു പേർക്കും ജയം ഉറപ്പാണ്. 18നാണു തിരഞ്ഞെടുപ്പ്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, മുൻ മുഖ്യമന്ത്രിയും പ്രവർത്തക – സമിതി അംഗവുമായ സിദ്ധരാമയ്യ, കെപിസിസി പ്രസിഡണ്ട്
മുഖ്യമന്ത്രി വി ഡി സതീശനുമായി രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തി
മുഖ്യമന്ത്രി വി ഡി സതീശനുമായി ബിജെപി സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തി. ജനങ്ങള്‍ നേരിടുന്ന വിവിധങ്ങളായ പ്രശ്‌നങ്ങളെക്കുറിച്ചും നേമം മണ്ഡലത്തിൻ്റെ വികസനാവശ്യങ്ങളെക്കുറിച്ചും മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തതായി രാജീവ് ചന്ദ്രശേഖര്‍ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. മലയാളികളുടെ നന്മ ലക്ഷ്യമാക്കിയുള്ള എല്ലാ തീരുമാനങ്ങളെയും ബിജെപി പിന്തുണയ്ക്കുകയും, ജനവിരുദ്ധ നയങ്ങളെ ശക്തമായി എതിര്‍ക്കുകയും ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. രാജീവ് ചന്ദ്രശേഖര്‍ തന്നെയാണ് കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ സോഷ്യല്‍
ഇന്ത്യ-അമേരിക്ക വ്യാപാര കരാർ, ചർച്ചകള്‍ വൈകാതെ ധാരണയിലെത്തുമെന്ന് വിദേശകാര്യമന്ത്രാലയം
അമേരിക്ക – ഇന്ത്യ വ്യാപാര കരാറിലെ ചർച്ചകള്‍ വൈകാതെ ധാരണയിലെത്തുമെന്ന് വിദേശകാര്യമന്ത്രാലയം. വ്യാപാര രംഗത്ത് ഇന്ത്യ അമേരിക്കൻ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ വലിയ തോതില്‍ ഇറക്കുമതി തീരുവ ചുമത്തി വർഷങ്ങളായി യുഎസിനെ ചൂഷണം ചെയ്യുകയായിരുന്നുവെന്ന ട്രംപിൻ്റെ പ്രസ്താവനയോട് ഇന്ത്യ പ്രതികരിച്ചില്ല. ഇന്ത്യ, അമേരിക്കൻ ഉല്‍പ്പന്നങ്ങള്‍ക്ക് 100 മുതല്‍ 200 ശതമാനം വരെ വലിയ തോതില്‍ തീരുവ ചുമത്തുമ്പോള്‍ തങ്ങള്‍ ഇന്ത്യയില്‍ നിന്ന് ഒന്നും ഈടാക്കിയിരുന്നില്ലെന്നായിരുന്നു ട്രംപ് കുറ്റപ്പെടുത്തിയത്.
മലപ്പുറത്ത് തെരുവുനായ ആക്രമണം, അഞ്ച് പേർക്ക് കടിയേറ്റു
മലപ്പുറത്ത് തെരുവുനായ ആക്രമണം. വെള്ളിയാമ്പുറം അമ്പലപ്പടി, എസ് എൻ യു പി സ്‌കൂള്‍ പരിസര പ്രദേശങ്ങളിലുണ്ടായ തെരുവുനായ ആക്രമണത്തില്‍ അഞ്ച് പേർക്ക് കടിയേറ്റു. പരിക്കേറ്റവരില്‍ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റു നാലു പേരെ തിരുരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കടിയേറ്റവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. യുവതിയെ തെരുവുനായ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇന്നലെയാണ് തെരുവ് നായ ആക്രമണം ഉണ്ടായത്.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മകൾ വീണാ വിജയന്റെയും തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വസതിയിൽ നടന്ന റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകരായ പ്രതികളെയാണ് പിണറായിയുടെ വീടിന് മുന്നിലെത്തിച്ച് തെളിവെടുത്തത്. റെയ്ഡ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച കാറാണ് ആക്രമിച്ചത്. റെയ്ഡ് കഴിഞ്ഞ് ഉദ്യോഗസ്ഥർ പുറത്തേക്ക് മടങ്ങിയ വാഹനങ്ങൾ വളഞ്ഞ സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ
ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട്, കാസർകോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കേരളത്തിലെ അഞ്ച് ജില്ലകളിൽ നാളെ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് തുടങ്ങിയ ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചത്. റെഡ് അലർട്ടിനെ തുടർന്ന് കോഴിക്കോട്, കാസർകോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്‌ടർമാർ അവധി പ്രഖ്യാപിച്ചത്. സ്‌കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്‌കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ,
തൃശ്ശൂരിൽ കനത്ത മഴയിൽ മരം കടപുഴകിവീണ് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു
കനത്ത മഴയിൽ കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്ത് മരം കടപുഴകിവീണ് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. കാരുമാത്ര സ്വദേശി ബ്ലാഹയിൽ ഇല്ലം മണിക്‌ഠനാണ് മരിച്ചത്. ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂർ റോഡിൽ പോഴങ്കാവിലാണ് അപകടം. റോഡരികിൽ നിന്നിരുന്ന കുറ്റൻ വാകമരം മഴയിൽ കടപുഴകി വീഴുകയായിരുന്നു. മരത്തിനിടയിൽ പെട്ട മണിക്‌ഠൻ തൽക്ഷണം മരിച്ചു. തിരുവനന്തപുരം കരമനയാറ്റിലും മണിമലയാറിലും ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു . നദിയിൽ ഇറങ്ങാനോ നദി മുറിച്ചുകിടക്കാനോ പാടില്ലെന്ന് ജാഗ്രത നിർദേശം
കെ.അണ്ണാമലൈ പാർട്ടി വിട്ടത് തിരിച്ചടിയല്ലെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ
മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി വിട്ടത് തിരിച്ചടിയല്ലെന്നും അദ്ദേഹം പോയത് കൊണ്ട് പാർട്ടിക്ക് ഒരു നഷ്ടവും ഇല്ലെന്നും തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ പറഞ്ഞു. ബിജെപിയുമായുള്ള ബന്ധം പൂർണമായും അവസാനിപ്പിച്ച അദ്ദേഹം സ്വന്തമായി പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ദിവസങ്ങൾക്ക് മുമ്പ് അണ്ണാമലൈ സമർപ്പിച്ച രാജി പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ഇന്ന് അംഗീകരിക്കുകയായിരുന്നു. അടുത്ത തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ
സാദിഖലി തങ്ങൾക്ക് ഹൃദ്യമായ യാത്രയയപ്പ് നൽകി മുഖ്യമന്ത്രി ഡി കെ ശിവകുമാർ
മന്ത്രിസഭ പുനഃസംഘടന ചടങ്ങിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ എത്തിയ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് ഹൃദ്യമായ യാത്രയയപ്പ് നൽകി മുഖ്യമന്ത്രി ഡി കെ ശിവകുമാർ. തങ്ങൾ താമസിച്ചിരുന്ന വസന്ത് നഗറിലുളള ഷാൻഗ്രി-ലാ ഹോട്ടൽലിൽ വ്യാഴാഴ്ച രാവിലെ ഡി കെ നേരിട്ട് എത്തിയാണ് യാത്രയയപ്പ് നൽകിയത്. ആൾ ഇന്ത്യാ കെ എം സി സി ജനറൽ സെക്രട്ടറി എം കെ നൗഷാദ് മറ്റ് സഹപ്രവർത്തകരും ചടങ്ങിൽ സന്നിദ്ധരായിരുന്നു.