കർണാടകയിൽ നിന്നു രാജ്യസഭയിലേക്കു മത്സരിക്കുന്ന എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നാ മനിർദേശ പത്രിക സമർപ്പിച്ചു. എഐസിസി സെക്രട്ടറി മൻസൂർ അലിഖാൻ, പവൻ ഖേര എന്നിവരാണു സംസ്ഥാനത്തു നിന്നുള്ള കോൺഗ്രസിൻ്റെ മറ്റു സ്ഥാനാർഥികൾ. നിയമസഭയിലെ പാർട്ടിയുടെ അംഗബലം അനുസരിച്ചു മുന്നു പേർക്കും ജയം ഉറപ്പാണ്. 18നാണു തിരഞ്ഞെടുപ്പ്.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, മുൻ മുഖ്യമന്ത്രിയും പ്രവർത്തക – സമിതി അംഗവുമായ സിദ്ധരാമയ്യ, കെപിസിസി പ്രസിഡണ്ട് ബി.കെ.ഹരിപ്രസാദ് എന്നിവർ ഖർഗെക്കൊപ്പമുണ്ടായിരുന്നു. ഇത് രണ്ടാം തവണയാണ് അദ്ദേഹം രാജ്യസഭയിലേക്കു മത്സരിക്കുന്നത്. മത്സരിക്കുന്ന മൂന്നുപേരുടെയും ജയം ഉറപ്പാക്കുമെന്നു ഖർഗെ പറഞ്ഞു.