ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ അലക്‌സാണ്ടർ സ്വരേവ്, ഫ്ലാവിയോ കൊബോളിയെ നേരിടും
Sports
1 min read
5.3k

ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ അലക്‌സാണ്ടർ സ്വരേവ്, ഫ്ലാവിയോ കൊബോളിയെ നേരിടും

ജൂൺ 6, 2026
0

ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസിൽ ജർമൻ താരം അലക്‌സാണ്ടർ സ്വരേവ് ഫൈനലിൽ കടന്നു. സെമി പോരാട്ടത്തിൽ ചെക്ക് റിപ്പബ്ലിക്കിൻ്റെ യാക്കൂബ് മെൻസിക്കിനെയാണ് തോൽപ്പിച്ചത്. നാല് സെറ്റ് നീണ്ട മത്സരത്തിനൊടുവിലായിരുന്നു സ്വരേവിൻ്റെ വിജയം. സ്കോർ 7-5, 6-2,3-6, 6-3.ഫൈനലിൽ ഇറ്റലിയുടെ ഫ്ലാവിയോ കൊബോളിയെ നേരിടും. സ്വരേവ് കരിയറിൽ രണ്ടാം തവണയാണ് ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ പ്രവേശിക്കുന്നത്. 2024ൽ താരം ഫൈനലിലെത്തിയെങ്കിലും റണ്ണറപ്പുകളായി.

Continue Reading
ടി​പ്പർ സ്‌കൂട്ട​റിലിടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​മ്പതാം ക്ലാ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ചു
Kerala
0 min read
5.9k

ടി​പ്പർ സ്‌കൂട്ട​റിലിടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​മ്പതാം ക്ലാ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ചു

ജൂൺ 6, 2026
0

ടി​പ്പർ സ്‌കൂട്ട​റിലിടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​മ്പതാം ക്ലാ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. കൊ​ല്ലം പാ​ൽ​കു​ള​ങ്ങ​ര​യ്ക്ക് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. അ​യ​ത്തി​ൽ സ്വ​ദേ​ശി സ​ൽ​മാ​ൻ ഫാ​രി​സ് ആ​ണ് മ​രി​ച്ച​ത്. ഫാ​രി​സും ഉമ്മ​യും സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ ടി​പ്പ​ർ ലോ​റി ഇ​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ടി​പ്പ​ർ ലോ​റി ക​യ​റി ഇ​റ​ങ്ങി​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ദേ​ശീ​യ​പാ​താ നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ വീ​തി കു​റ​വു​ള്ള റോ​ഡി​ലൂടെയാണ് ഇ​രു​ഭാ​ഗ​ങ്ങ​ളി​ലേ​ക്കും പോകുന്നത്. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Continue Reading
മണലൂരിൽ വീടിന് മുകളിൽ മരം വീണു; യുവാവിന് ദാരുണാന്ത്യം
Kerala
0 min read
5.5k

മണലൂരിൽ വീടിന് മുകളിൽ മരം വീണു; യുവാവിന് ദാരുണാന്ത്യം

ജൂൺ 6, 2026
0

മണലൂരിൽ വീടിനുമുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ സ്വദേശി തൃഷ്ണത്ത് വീട്ടിൽ വിഷ്ണു(27)വാണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. വിഷ്ണു താമസിക്കുന്ന ഓടിട്ട വീടിന് മുകളിലേക്ക് മരം ചാഞ്ഞു നിൽക്കുന്നത് ഇന്നലെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് വിഷ്ണുവിൻ്റെ അമ്മ വള്ളിയമ്മയെ സമീപത്തെ വീട്ടിലേക്ക് ഇന്നലെ തന്നെ മാറ്റി പാർപ്പിച്ചിരുന്നു. എന്നാൽ വിഷ്ണു ഈ വീട്ടിൽ തന്നെ തുടരുകയായിരുന്നു. ഇന്ന് രാവിലെ പെയ്ത കനത്ത മഴയിലാണ് വിഷ്ണു കിടക്കുന്ന മുറിയുടെ

Continue Reading
മാ​സ​പ്പ​ടി കേ​സ്; തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച​ശേ​ഷം അ​റ​സ്റ്റി​ലേ​ക്ക് നീ​ങ്ങാ​ൻ ഇ​ഡി​യു​ടെ നീ​ക്കം
Kerala
1 min read
5.1k

മാ​സ​പ്പ​ടി കേ​സ്; തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച​ശേ​ഷം അ​റ​സ്റ്റി​ലേ​ക്ക് നീ​ങ്ങാ​ൻ ഇ​ഡി​യു​ടെ നീ​ക്കം

ജൂൺ 6, 2026
0

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീ​ണ​യു​മാ​യി ബന്ധപ്പെട്ട സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ പരമാവധി തെളിവുകൾ ശേഖരിക്കാൻ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്. സമൻസ് നൽകി വീണ തൈക്കണ്ടിയേയും സിഎംആർഎൽ എംഡി ശശിധരൻ കര്‍ത്തയേയും വിളിപ്പിക്കുന്നതിന് മുമ്പ് തെളിവ് ശേഖരണം പൂര്‍ത്തിയാക്കും. ആദ്യം കേസന്വേഷിച്ച കോർപ്പറേറ്റ് തട്ടിപ്പുകൾ അന്വേഷിക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റിൻ്റെ കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന എസ് എഫ് ഐഒയിൽ നിന്നും മാസപ്പടി കേസിലെ തെളിവ് ശേഖരിക്കും. ചോദ്യം ചെയ്യാനോ

Continue Reading
കോക്രോച്ച് ജനതാ പാർട്ടിയുടെ ആദ്യ പ്രക്ഷോഭം ഇന്ന്, ദില്ലിയിൽ കനത്ത സുരക്ഷ
India
1 min read
6.0k

കോക്രോച്ച് ജനതാ പാർട്ടിയുടെ ആദ്യ പ്രക്ഷോഭം ഇന്ന്, ദില്ലിയിൽ കനത്ത സുരക്ഷ

ജൂൺ 6, 2026
0

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (CJP) നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധത്തിന് ദില്ലി സാക്ഷ്യം വഹിക്കുന്നു. പ്രതിഷേധത്തിൻ്റെ ഭാഗമായി പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ ദില്ലിയിലെത്തി. പ്രതിഷേധം കണക്കിലെടുത്ത് നഗരത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ദില്ലിയിലെത്തിയ അഭിജിത് ദീപ്കെ, പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ എത്തി ജന്തർ മന്തിറിൽ സമരം നടത്താൻ അനുമതി തേടുമെന്ന് അറിയിച്ചു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഇതിന്

Continue Reading
കർണാടകയിലെ എല്ലാ സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കും ആർടിസി ബസുകളിൽ സൗജന്യയാത
Karnataka
0 min read
5.3k

കർണാടകയിലെ എല്ലാ സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കും ആർടിസി ബസുകളിൽ സൗജന്യയാത

ജൂൺ 6, 2026
0

കർണാടകയിലെ എല്ലാ സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കും കർണാടക ആർടി സി ബസുകളിൽ സൗജന്യ യാത അനുവദിച്ചു. ഇതിനായുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. പദ്ധതി എന്നു മുതൽ നട പ്പിലാക്കുമെന്നും മറ്റുമുള്ള വിശദാംശങ്ങൾ ഉടൻതന്നെ പ്രഖ്യാപിക്കും. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിൻ്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ വിദ്യാർഥികൾക്കു സൗജന്യയാത്ര അനുവദിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ഗതാഗത വകുപ്പിൻ്റെ പുതിയ ഉത്തരവ് പ്രകാരം ആൺകുട്ടികൾക്കും യാത്രാസൗജന്യം ലഭിക്കും.നിലവിൽ ശക്‌തി പദ്ധതി പ്രകാരം പ്രൈമറി മുതൽ കോളജ് തലം

Continue Reading
കാലാവസ്ഥ വ്യതിയാനം ചെറുക്കാൻ പരിസ്ഥിതിയോട് നീതി കാണിക്കണം:എം എം എ
Association News
0 min read
4.9k

കാലാവസ്ഥ വ്യതിയാനം ചെറുക്കാൻ പരിസ്ഥിതിയോട് നീതി കാണിക്കണം:എം എം എ

ജൂൺ 6, 2026
0

ക്രമരഹിതമായകാലാവസ്ഥ വ്യതിയാനങ്ങൾ മൂലം നാം നേരിടുന്ന സകല പ്രശ്‌നങ്ങളെയും ചെറുക്കാൻ പരിസ്ഥിതിയോട് നീതി കാണിക്കണമെന്ന് മലബാർ മുസ്‌ലിം അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.സി സിറാജ് പറഞ്ഞു. പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നടന്ന ബോധവൽക്കരണ പരിപാടിയിൽ ചെടികൾ നടൽ ഉദ്‌ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറി പി.എം അബ്ദുൽ ലത്തീഫ് ഹാജി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ ശംസുദ്ധീൻ കൂടാളി, സുബൈർ കായക്കൊടി, പി. എം. മുഹമ്മദ് മൗലവി, അശ്റഫ് മലയമ്മ തുടങ്ങിയവർ പ്രസംഗിച്ചു. എം

Continue Reading
കൊണ്ടോട്ടിയിൽ ടെമ്പോ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു; രണ്ടുപേർ മരിച്ചു, 10 പേർക്ക് പരിക്ക്
Kerala
0 min read
5.0k

കൊണ്ടോട്ടിയിൽ ടെമ്പോ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു; രണ്ടുപേർ മരിച്ചു, 10 പേർക്ക് പരിക്ക്

ജൂൺ 6, 2026
0

കൊണ്ടോട്ടിയിൽ ടെമ്പോ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. പാലക്കാട് മുർകശംകുന്ന് വായനശാല സ്വദേശി രമണി (60), ട്രാവലറിന്‍റെ ഡ്രൈവ‍റായ പാലക്കാട് വടവന്നൂർ സ്വദേശി രാജേഷ്, എന്നിവരുമാണ് മരിച്ചത്. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു.ട്രാവലറിൽ 27 പേരും ലോറിയിൽ മൂന്ന് പേരുമാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ 5 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തിൽ ട്രാവലറിൻ്റെ മുൻവശം പൂർണമായും തകർന്നു.

Continue Reading
കർണാടകയിൽ ഗതാഗത നിയമലംഘനത്തിനുള്ള പിഴ കുടിശിക 50% ഇളവോടെ അടയ്ക്കാൻ വഴിയൊരുക്കുന്നു
Karnataka
0 min read
5.5k

കർണാടകയിൽ ഗതാഗത നിയമലംഘനത്തിനുള്ള പിഴ കുടിശിക 50% ഇളവോടെ അടയ്ക്കാൻ വഴിയൊരുക്കുന്നു

ജൂൺ 6, 2026
0

ഗതാഗത നിയമലംഘനത്തിനുള്ള പിഴ കുടിശിക 50% ഇളവോടെ അടയ്ക്കാൻ ട്രാഫിക് പൊലീസ് വഴിയൊരുക്കുന്നു. 2,827 കോടി രൂപയുടെ പിഴ കുടിശികയാണു സർക്കാരിനു ലഭിക്കാനുള്ളത്. മെയ് വരെയുള്ള പിഴ ഓൺലൈനായോ, ട്രാഫിക് സെന്ററുകളിൽ വഴിയോ 21 മുതൽ ജൂലൈ 10 വരെ അടയ്ക്കാം. കർണാടക ലീഗൽ സർവീസ് അതോറിറ്റിയുടെ ശുപാർശ പ്രകാരമാണു പിഴ പകുതി അടയ്ക്കാനുള്ള സൗകര്യം വീണ്ടും ആരംഭിച്ചത്. കഴിഞ്ഞ വർഷം സമാനമായ രീതിയിൽ ഇളവ് അനുവദിച്ചപ്പോൾ 77.41 കേസുകളിൽ

Continue Reading
മൈസൂരുവിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു
Karnataka
1 min read
6.0k

മൈസൂരുവിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ജൂൺ 6, 2026
0

മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും കേന്ദ്ര ഏജൻസി ‘റോ’യുടെ സ്പെ‌ഷൽ സെക്രട്ടറിയുമായ എ.സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യ (51) കുടകിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കൊണനകട്ടെ ഗ്രാമത്തിൽ ഒരു കാപ്പിത്തോട്ടത്തിൽ ജോലിക്ക് മേൽനോട്ടം വഹിക്കാൻ മാനേജർക്കും ഡ്രൈവർക്കുമൊപ്പം കാപ്പിത്തോട്ടത്തിൽ എത്തിയപ്പോഴായിരുന്നു ആനയുടെ അപ്രതീക്ഷിത ആക്രമണം. ഗുരുതരമായി പരുക്കേറ്റ സന്ധ്യയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡൽഹിയിൽ ഡിജിപിയായി സേവനമനുഷ്ഠിക്കുന്ന സുനിൽ അച്ചയ്യയെ മുഖ്യമന്ത്രി ഡി കെ ശിവകുമാർ അനുശോചനം അറിയിച്ചതായി മുഖ്യമന്ത്രി

Continue Reading