അനുനയനീക്കങ്ങൾ ഫലം കണ്ടു; രാമലിംഗ റെഡ്ഡി രാജി പിൻവലിച്ചു
കർണാടകയിൽ രാജിവച്ച മന്ത്രി രാമലിംഗ റെഡ്ഡിയെ അനുനയിപ്പിക്കുന്നതിനായി കോൺഗ്രസ് ഹൈക്കമാൻഡും മുഖ്യമന്ത്രിയും നടത്തിയ നീക്കങ്ങൾ ഒടുവിൽ ഫലം കണ്ടിരിക്കുകയാണ്.രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരുമെന്ന് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല. ചില തെറ്റിദ്ധാരണകളുടെ പുറത്താണ് രാജിവച്ചതെന്നും രാമലിംഗ റെഡ്ഡി പാർട്ടിയുടെ സ്വത്ത് ആണെന്നും അദ്ദേഹം പറഞ്ഞു. ആഗ്രഹിച്ച വകുപ്പ് കിട്ടാത്തതിൽ പ്രതിഷേധിച്ച് ആണ് രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവച്ചത്. ബംഗളൂരുവിൽ ഉണ്ടായിരുന്ന രാഹുൽ ഗാന്ധിയുമായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും
ചക്രവാതചുഴി ശക്തിയാർജിച്ചു, കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യത
കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കു – പടിഞ്ഞാറൻ കാലവർഷം മദ്ധ്യ – പടിഞ്ഞാറൻ, മദ്ധ്യ – കിഴക്കൻ അറബിക്കടലിൻ്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. കൂടാതെ ഗോവയില്‍ പൂർണമായും കർണാടകയുടെ കൂടുതല്‍ ഭാഗങ്ങളിലേക്കും മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവയുടെ ചില ഭാഗങ്ങളിലേക്കും മണ്‍സൂണ്‍ വ്യാപിച്ചു. തമിഴ്‌നാടിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കാലവർഷം എത്തി. വടക്കൻ കേരളത്തിന് മുകളില്‍ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. ഇക്കാരണങ്ങളാലാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്.
പ്രസവസമയത്ത് നവജാതശിശുവിൻ്റെ കൈയ്യൊടിഞ്ഞു; കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാപിഴവ്
പ്രസവസമയത്ത് നവജാതശിശുവിൻ്റെ കൈയ്യൊടിഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുഞ്ഞിൻ്റെ കുടുംബം രംഗത്തെത്തി. കക്കോട് സ്വദേശി സുജിന്‍, അമല ദമ്പതികളുടെ കുഞ്ഞിൻ്റെ കൈയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. കുട്ടിയുടെ കൈയ്യുടെ എല്ല് പൊട്ടിയതായാണ് വിവരം. പ്രസവശേഷം ആശുപത്രി അധികൃതർ കുഞ്ഞിനെ മാതാപിതാക്കളെ കാണിക്കുന്നതിന് മുമ്പ് കുഞ്ഞിൻ്റെ കൈയ്ക്ക് പ്ലാസ്റ്റർ ഇട്ടിരുന്നുവെന്ന് കുടുംബം ആരോപിച്ചു. കുഞ്ഞിൻ്റെ കൈയ്യിലെ പ്ലാസ്റ്റർ രണ്ടാം ദിവസം അഴിഞ്ഞുവീണതായി കുടുംബം പറഞ്ഞു. സംഭവത്തിൽ മെഡിക്കൽ കോളേജ്
കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും നാളെ
കല ബെംഗളൂരു യൂത്ത് വിങിൻ്റെ വാർഷിക സമ്മേളനവും ഭാരവാഹി തെരഞ്ഞെടുപ്പും ജൂൺ 7 ഞായറാഴ്ച ഉച്ചക്ക് 3 മുതൽ ദസറഹള്ളിയിലെ കല ഓഫിസിൽ നടക്കും. കലയുടെ ജനറൽ സെക്രട്ടറിയും, ലോക കേരളസഭാംഗവുമായ ഫിലിപ്പ് കെ. ജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. യുവജന സമ്മേളനത്തിൽ കലയുടെയും വനിതാ വേദിയുടെയും നേതാക്കൾ ആശംസകൾ അർപ്പിക്കും. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ, യുവജനങ്ങളുടെ പങ്കാളിത്തം, പുതിയ പ്രവർത്തന പദ്ധതികൾ എന്നിവ സമ്മേളനത്തിൽ ചർച്ച ചെയ്യും.
ശ്രേയസ് അയ്യർ ഇന്ത്യൻ ട്വൻ്റി20 ക്യാപ്റ്റൻ; വൈഭവ് സൂര്യവംശി ടീമിൽ
ഇംഗ്ലണ്ട്, അയർലൻഡ് ടീമുകൾക്കെതിരെയുള്ള ട്വന്റി20 പരമ്പരയ്ക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമുകളെ പ്രഖ്യാപിച്ചു. ശ്രേയസ് അയ്യർ ആണ് ഇന്ത്യൻ ട്വൻ്റി20 ടീമിനെ നയിക്കുക. തിലക് വർമയാണ് ടീമിൻ്റെ വൈസ് ക്യാപ്റ്റൻ. ഇന്ന് മുംബൈയിൽ നടന്ന സിലക്ഷൻ കമ്മിറ്റി യോഗത്തിനു ശേഷം ബിസിസിഐ ചീഫ് സിലക്ടർ അജിത് അഗാർക്കർ, സെക്രട്ടറി ദേവ്‌ജിത് സൈകിയ എന്നിവർ നടത്തിയ വാർത്താ സമ്മേളനത്തിനാണ് ഇംഗ്ലണ്ട്, അയർലൻഡ് ടീമുകൾക്കെതിരെ ട്വന്റി20 പരമ്പരയ്ക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമുകളെ പ്രഖ്യാപിച്ചത്. 2023
സി.ജെ.പി പ്രതിഷേധത്തിൽ നാടകീയ രംഗങ്ങൾ; ‘ജയ് ശ്രീറാം’ വിളികളുമായി തടയാനെത്തിയവരെ മാറ്റി ദില്ലി പോലീസ്
നീറ്റ്, സി.ബി.എസ്.ഇ പരീക്ഷാ വിവാദങ്ങളിൽ രാജ്യത്ത് ഉയരുന്ന യുവരോഷത്തിൻ്റെ പ്രതീകമായി സി.ജെ പിയുടെ ജന്തർമന്തറിലെ പ്രതിഷേധം മാറി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് പ്രവർത്തകർ പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയയിലെ വൻ പിന്തുണയ്ക്കനുസരിച്ച് ആളുകൾ നേരിട്ടെത്തിയില്ലെങ്കിലും സി.ജെ.പിയുടെ ആഹ്വാനപ്രകാരം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവതി യുവാക്കൾ ഡൽഹിയിലേക്ക് ഒഴുകിയെത്തി. ഡൽഹി, മഹാരാഷ്ട്ര, യു.പി, രാജസ്ഥാൻ, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പ്രതിഷേധത്തിൽ
സഹാറ മരുഭൂമിയില്‍ 50 പേര്‍ കുടിവെള്ളം കിട്ടാതെ മരിച്ചു
വടക്കൻ നൈജറിലെ സഹാറ മരുഭൂമിയിൽ വാഹനം കേടായി കുടുങ്ങിയ യാത്രാസംഘത്തിലെ 50 പേർ കടുത്ത ദാഹം മൂലം മരിച്ചു. മാലിയിൽ നിന്ന് പെരുന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഗ്രാമീണരാണ് മരുഭൂമിയുടെ ഉൾപ്രദേശത്ത് കുടിവെള്ളം കിട്ടാതെ ദാരുണമായി മരണപ്പെട്ടത്. അപകടത്തിൽ നിന്നും രക്ഷപ്പെട്ട രണ്ടുപേർ വിവരം അറിയിച്ചതിനെ തുടർന്നാണ് ലോകത്തെ നടുക്കിയ ദുരന്ത വാർത്ത പുറംലോകമറിഞ്ഞത്. ഗ്രാമീണർ അടക്കം സഞ്ചരിച്ച ലോറി നൈജറിനും അൾജീരിയക്കും ഇടയിലുള്ള പ്രധാന അതിർത്തി ക്രോസിംഗ് പോയിന്റ്
പി പി ദിവ്യക്കെതിരായ അഴിമതിയാരോപണം, വിജിലൻസ് അന്വേഷണം പുനഃപരിശോധിക്കാൻ ആഭ്യന്തര വകുപ്പ്
പി.പി. ദിവ്യക്കെതിരായ അഴിമതിയാരോപണങ്ങളിൽ വീണ്ടും വിജിലൻസ് അന്വേഷണത്തിന് കളമൊരുങ്ങുന്നു. മുൻപ് ദിവ്യക്ക് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് അന്വേഷണ റിപ്പോർട്ട് പുനഃപരിശോധിക്കാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായി വിജിലൻസ് മേധാവിയിൽ നിന്ന് ആഭ്യന്തര വകുപ്പ് വിശദമായ വിവരങ്ങൾ തേടിയിട്ടുണ്ട്. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് വിജിലൻസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നേരത്തെ അന്വേഷണം നടന്നത്. ബിനാമി കമ്പനി വഴി ജില്ലാ പഞ്ചായത്തിന്റെ വിവിധ പദ്ധതികൾ
നടന്‍ സലിം കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
നടന്‍ സലിം കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയില്‍ ആയിരുന്നു താരം. എങ്കിലും അടുത്തിടെ മുഖ്യമന്ത്രി വി.ഡി.സതീശന് നല്‍കിയ സ്വീകരണ പരിപാടികളില്‍ അടക്കം സലിം കുമാര്‍ പങ്കെടുത്തിരുന്നു. പറവൂരില്‍ നടന്ന ചടങ്ങില്‍ സലിം കുമാര്‍ സംസാരിക്കുകയും ചെയ്തിരുന്നു.
കവിയും അധ്യാപകനുമായ എ.സി.ശ്രീഹരി അന്തരിച്ചു
കവിയും അധ്യാപകനുമായ പയ്യന്നൂർ ആലപ്പടമ്പ് സ്വദേശി എ. സി. ശ്രീഹരി (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഇന്നലെ രാത്രി നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പയ്യന്നൂർ ആലപ്പടമ്പിൽ 1969 നവംബർ 24-ന് ആയിരുന്നു ജനനം. ദാമോദരൻ നമ്പൂതിരിയുടെയും സാവിത്രി അന്തർജ്ജനത്തിൻ്റെയും മകനാണ്. പയ്യന്നൂർ കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവിയും മലയാളത്തിലെ പ്രശസ്തനായ കവിയും എഴുത്തുകാരനുമാണ് ശ്രീഹരി. എൻ.എൻ. കക്കാട്, വി.ടി.കുമാരൻ, വൈലോപ്പിള്ളി തുടങ്ങിയ പുരസ്കാരങ്ങൾ