മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും കേന്ദ്ര ഏജൻസി ‘റോ’യുടെ സ്പെ‌ഷൽ സെക്രട്ടറിയുമായ എ.സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യ (51) കുടകിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കൊണനകട്ടെ ഗ്രാമത്തിൽ ഒരു കാപ്പിത്തോട്ടത്തിൽ ജോലിക്ക് മേൽനോട്ടം വഹിക്കാൻ മാനേജർക്കും ഡ്രൈവർക്കുമൊപ്പം കാപ്പിത്തോട്ടത്തിൽ എത്തിയപ്പോഴായിരുന്നു ആനയുടെ അപ്രതീക്ഷിത ആക്രമണം. ഗുരുതരമായി പരുക്കേറ്റ സന്ധ്യയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഡൽഹിയിൽ ഡിജിപിയായി സേവനമനുഷ്ഠിക്കുന്ന സുനിൽ അച്ചയ്യയെ മുഖ്യമന്ത്രി ഡി കെ ശിവകുമാർ അനുശോചനം അറിയിച്ചതായി മുഖ്യമന്ത്രി ഓഫീസ് അറിയിച്ചു.

Related Posts