ടി​പ്പർ സ്‌കൂട്ട​റിലിടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​മ്പതാം ക്ലാ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. കൊ​ല്ലം പാ​ൽ​കു​ള​ങ്ങ​ര​യ്ക്ക് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. അ​യ​ത്തി​ൽ സ്വ​ദേ​ശി സ​ൽ​മാ​ൻ ഫാ​രി​സ് ആ​ണ് മ​രി​ച്ച​ത്. ഫാ​രി​സും ഉമ്മ​യും സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ ടി​പ്പ​ർ ലോ​റി ഇ​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ടി​പ്പ​ർ ലോ​റി ക​യ​റി ഇ​റ​ങ്ങി​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ദേ​ശീ​യ​പാ​താ നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ വീ​തി കു​റ​വു​ള്ള റോ​ഡി​ലൂടെയാണ് ഇ​രു​ഭാ​ഗ​ങ്ങ​ളി​ലേ​ക്കും പോകുന്നത്. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Related Posts