പ്രീക്വാർട്ടറിൽ ആവേശപ്പോര്; ബ്രസീൽ – ജപ്പാൻ പോരാട്ടം ഇന്ന് രാത്രി 10.30ന്
Sports
1 min read
3.9k

പ്രീക്വാർട്ടറിൽ ആവേശപ്പോര്; ബ്രസീൽ – ജപ്പാൻ പോരാട്ടം ഇന്ന് രാത്രി 10.30ന്

ജൂൺ 29, 2026
0

2026 ഫിഫ ലോകകപ്പിലെ പ്രീക്വാർട്ടർ പോരാട്ടത്തിൽ ഇന്ന് ബ്രസീൽ ജപ്പാനെ നേരിടും. ഹൂസ്റ്റണിൽ നടക്കുന്ന മത്സരം ഇന്ത്യൻ സമയം രാത്രി 10.30ന് ആരംഭിക്കും. ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനക്കാരായാണ് ബ്രസീൽ നോക്കൗട്ടിലെത്തിയത്. മൊറോക്കോയുമായി സമനില വഴങ്ങിയ ശേഷം ഹൈറ്റിയെയും സ്‌കോട്‌ലൻഡിനെയും 3-0ന് തോൽപ്പിച്ചാണ് ബ്രസീൽ കരുത്ത് തെളിയിച്ചത്. അതേസമയം, ഗ്രൂപ്പ് എഫിൽ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് ജപ്പാൻ പ്രീക്വാർട്ടറിലെത്തിയത്. നെതർലൻഡ്സിനോടും സ്വീഡനോടും സമനില നേടിയ ജപ്പാൻ ടുണീഷ്യയെ 4-0ന് തകർത്തിരുന്നു.

Continue Reading
സി.ബി.എസ്.ഇ ത്രിഭാഷാ നയത്തിൽ ഇളവ്; പത്താം ക്ലാസുകാർക്ക് പഴയ രീതി തുടരും
India
1 min read
3.8k

സി.ബി.എസ്.ഇ ത്രിഭാഷാ നയത്തിൽ ഇളവ്; പത്താം ക്ലാസുകാർക്ക് പഴയ രീതി തുടരും

ജൂൺ 29, 2026
0

ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായി നടപ്പാക്കുന്ന പുതിയ ത്രിഭാഷാ നയത്തിൽ വിദ്യാർഥികൾക്കും സ്കൂളുകൾക്കും ആശ്വാസമാകുന്ന പുതിയ മാർഗനിർദേശങ്ങൾ സി.ബി.എസ്.ഇ പുറത്തിറക്കി. നിലവിലെ അധ്യയന വർഷം പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികളെ പുതിയ ത്രിഭാഷാ നയത്തിൽ നിന്ന് പൂർണമായും ഒഴിവാക്കി. ഇവർക്ക് നിലവിലെ പോലെ രണ്ട് ഭാഷകൾ മാത്രം പഠിച്ചാൽ മതിയെന്ന് ബോർഡ് വ്യക്തമാക്കി. നിലവിൽ ഏഴാം, എട്ടാം, ഒൻപതാം ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾ പത്താം ക്ലാസിലെത്തുമ്പോൾ മൂന്നാം ഭാഷയ്ക്ക് ബോർഡ്

Continue Reading
കർണാടകയിൽ നിന്ന് മല്ലികാർജുൻ ഖാർഗെ വീണ്ടും രാജ്യസഭയിലേക്ക്; സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
Karnataka
1 min read
4.7k

കർണാടകയിൽ നിന്ന് മല്ലികാർജുൻ ഖാർഗെ വീണ്ടും രാജ്യസഭയിലേക്ക്; സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

ജൂൺ 29, 2026
0

കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കർണാടകയിൽ നിന്ന് വീണ്ടും രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പാർലമെന്റ് ഹൗസിലെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ രാജ്യസഭാ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ സി.പി. രാധാകൃഷ്ണൻ ഖാർഗെയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഭരണഘടനയുടെ പകർപ്പ് കൈയിൽ പിടിച്ചാണ് അദ്ദേഹം ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങിൽ ഖാർഗെയുടെ ദീർഘകാല പാർലമെന്ററി പരിചയം രാജ്യസഭയുടെ പ്രവർത്തനങ്ങൾക്ക് കരുത്താകുമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. സത്യപ്രതിജ്ഞയ്ക്കുശേഷം ജനങ്ങളുടെ ശബ്ദമായി പാർലമെന്റിൽ തുടരുമെന്നും സർക്കാരിനെ

Continue Reading
ബെംഗളൂരുവിനെ നടുക്കി പട്ടാപ്പകൽ കൊലപാതകം: കുപ്രസിദ്ധ ഗുണ്ട രാജ വെട്ടേറ്റു മരിച്ചു
Karnataka
0 min read
5.4k

ബെംഗളൂരുവിനെ നടുക്കി പട്ടാപ്പകൽ കൊലപാതകം: കുപ്രസിദ്ധ ഗുണ്ട രാജ വെട്ടേറ്റു മരിച്ചു

ജൂൺ 29, 2026
0

ബെംഗളൂരുവിലെ ജെ.പി.നഗറിൽ കുപ്രസിദ്ധ ഗുണ്ടാനേതാവ് രാജ പട്ടാപ്പകൽ വെട്ടേറ്റ് കൊല്ലപ്പെട്ടു. കൊലക്കേസിൽ പ്രതിയായിരുന്ന രാജയെ ജനമധ്യത്തിൽ വെച്ച് നാലംഗ സംഘം ക്രൂരമായി ആക്രമിച്ചുകൊലപ്പെടുത്തുകയായിരുന്നു. ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. തെക്കൻ ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഗുണ്ടാസംഘങ്ങളിലെ പ്രധാന കണ്ണിയായിരുന്നു കൊല്ലപ്പെട്ട രാജയെന്ന് പൊലീസ് അറിയിച്ചു. ചായ കുടിക്കാനായി റോഡരികിലൂടെ നടന്നുപോകുന്നതിനിടെയാണ് ആക്രമിസംഘം രാജയെ വളഞ്ഞിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിൻ്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന്

Continue Reading
കഥാരംഗം സാഹിത്യ അവാർഡ് ഇന്ദിരാബാലന് ജൂലൈ 5ന് സമ്മാനിക്കും
Association News
1 min read
5.1k

കഥാരംഗം സാഹിത്യ അവാർഡ് ഇന്ദിരാബാലന് ജൂലൈ 5ന് സമ്മാനിക്കും

ജൂൺ 29, 2026
0

കഥാരംഗം സാഹിത്യ അവാർഡ് ജൂലൈ 5 ഞായറാഴ്ച ഉച്ചയ്ക്ക് 3.30ന് കഥാരംഗം ഹാളിൽ ചേരുന്ന സാഹിത്യ സദസ്സിൽവെച്ച് ഇന്ദിരാബാലന് സമ്മാനിക്കും. കഥാരംഗം പ്രസിഡണ്ട് ടി കെ രവീന്ദ്രൻ്റെ അധ്യക്ഷതയിൽ കഥാരംഗം രക്ഷാധികാരിയും മുൻ.HOD (NIMANS)യുമായ ഡോ.ടി മുരളി ഉദ്‌ഘാടനം ചെയ്യും. കഥാരംഗം സാഹിത്യപുരസ്‌കാരം ഡോ.ടി മുരളി, ഇന്ദിരാബാലന് സമ്മാനിക്കും. ഇന്ദിരാബാലൻ എഴുതിയ ‘വെയിലോൾ’ എന്ന കവിതാ സമാഹാരത്തിനു ലഭിച്ചു. പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് അവാർഡ്. ചെന്നെ ലയോള

Continue Reading
ദൂരവാണിനഗർ കേരള സമാജം യുവജന – വനിതാ വിഭാഗം അനാഥാലയം സന്ദർശിച്ചു
Association News
0 min read
4.9k

ദൂരവാണിനഗർ കേരള സമാജം യുവജന – വനിതാ വിഭാഗം അനാഥാലയം സന്ദർശിച്ചു

ജൂൺ 29, 2026
0

ദൂരവാണി നഗർ കേരള സമാജത്തിൻ്റെ യുവജന വിഭാഗം അനാഥാലയത്തിലെ അന്തേവാസികൾക്ക് ഒരു ദിവസത്തെ ആഹാരത്തിനുള്ള തുക സംഭാവന നൽകി. സമാജം യുവജനവിഭാഗത്തിൻ്റെയും വനിതാ വിഭാഗത്തിൻ്റെയും പ്രവർത്തകർ അനാഥാലത്തിലെത്തി അന്തേവാസികൾക്ക് ആഹാരം വിളമ്പുകയും ചെയ്തു.

Continue Reading
കെ.എൻ.എസ്.എസ് ജയനഗർ കരയോഗം ഭാരവാഹികളെ തെരഞ്ഞെടുത്തു
Association News
1 min read
5.2k

കെ.എൻ.എസ്.എസ് ജയനഗർ കരയോഗം ഭാരവാഹികളെ തെരഞ്ഞെടുത്തു

ജൂൺ 29, 2026
0

കെ.എൻ.എസ്.എസ് ജയനഗർ കരയോഗത്തിൻ്റെ വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കരയോഗം ഭാരവാഹികളായി ടി.ജി.സോമനാഥൻ പിള്ള (പ്രസിഡണ്ട്)എൻ.ജി.കെ.നായർ (വൈസ് പ്രസിഡണ്ട്)ടി.വി.ബാബു ദേവനന്ദൻ (സെക്രട്ടറി)ടി.ആർ.രവീന്ദ്രനാഥ് (ജോയിൻറ് സെക്രട്ടറി)പി.വി.രാമചന്ദ്രൻ (ട്രഷറർ)സഞ്ജീവ് ശ്രീധരൻ (ജോയിൻറ് ട്രഷറർ)കെ.പ്രകാശ്, ആർ.ശ്രീനിവാസൻ, എൻ.വിശ്വംബരൻ നായർ (ബോർഡ് അംഗങ്ങൾ) മഹിളാ വിഭാഗം ‘പ്രകൃതി’ യുടെ ഭാരവാഹികളായി മായ ശ്രീനിവാസൻ (പ്രസിഡണ്ട്)ബീന മുരളി (വൈസ് പ്രസിഡണ്ട്)ജയശ്രീ ശശിധരൻ (സെക്രട്ടറി)ശ്രീലത ഹരിലാൽ (ജോയിൻറ് സെക്രട്ടറി)കെ.യശോധര (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Continue Reading
കർക്കിടക വാവുബലി കൂപ്പൺ വിതരണം ആരംഭിച്ചു
Association News
1 min read
4.5k

കർക്കിടക വാവുബലി കൂപ്പൺ വിതരണം ആരംഭിച്ചു

ജൂൺ 29, 2026
0

കർക്കിടക വാവുബലി കൂപ്പൺ ശ്രീനാരായണ സമിതിയിൽ വിതരണം ആരംഭിച്ചു. ശ്രീനാരായണ സമിതി ഓഫീസിൽവച്ച് പ്രസിഡണ്ട് എൻ.രാജ മോഹനൻ, ജനറൽ സെക്രട്ടറി എം.കെ രാജേന്ദ്രൻ എന്നിവർ ചേർന്ന് ട്രഷറർ ഏ.ബി അനൂപിന് നൽകി കർക്കിടക വാവുബലിയ്ക്കുള്ള കൂപ്പൺ വിതരണത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വാവു ബലിയ്ക്കുള്ള കൂപ്പണുകൾ സമിതി ഓഫീസിലും, അൾസൂർ ഗുരുമന്ദിരത്തിലുമായി രാവിലെ 6 മണിമുതൽ വൈകിട്ട് 8 മണി വരെ ലഭ്യമാണ്. ആഗസ്റ്റ് 12ന് നടക്കുന്ന കർക്കിടക വാവുബലിക്കുള്ള എല്ലാ

Continue Reading
ചൊക്കസാന്ദ്രയിൽ ഹിന്ദു സാമ്രാജ്യ ദിനം ആഘോഷിച്ചു
Association News
1 min read
5.4k

ചൊക്കസാന്ദ്രയിൽ ഹിന്ദു സാമ്രാജ്യ ദിനം ആഘോഷിച്ചു

ജൂൺ 29, 2026
0

സമന്വയ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് ചൊക്കസാന്ദ്ര സ്ഥാനീയ സമിതിയുടെ ആഭിമുഖ്യത്തിൽ ഹിന്ദു സാമ്രാജ്യ ദിനം സമുചിതമായി ആഘോഷിച്ചു.സ്ഥാനീയ സമിതി പ്രസിഡണ്ട് അജി വിജി അധ്യക്ഷത വഹിച്ച ചടങ്ങിൽ രാഷ്ട്രീയ സ്വയംസേവക സംഘം നാഗസാന്ദ്ര നഗർ ശാരീരിക് ശിക്ഷൺ പ്രമുഖ് ദിലീപ് ‘ഹിന്ദു സാമ്രാജ്യ ദിന’ത്തെക്കുറിച്ച് ബൗദ്ധിക് ക്ലാസ് നടത്തി. ഛത്രപതി ശിവാജി മഹാരാജിൻ്റെ രാജ്യാഭിഷേകത്തിൻ്റെ പ്രാധാന്യവും, സ്വധർമ്മ-സ്വരാജ്യ ചിന്തകളും അദ്ദേഹം വിശദീകരിച്ചു.തുടർന്ന് സംഘപ്രാർത്ഥനയോടെ പരിപാടി സമാപിച്ചു.

Continue Reading
പാൻ മസാലയും ഗുട്ട്കയും പൂർണമായി നിരോധിക്കുമെന്ന് ഡി.കെ. ശിവകുമാർ
Karnataka
0 min read
3.8k

പാൻ മസാലയും ഗുട്ട്കയും പൂർണമായി നിരോധിക്കുമെന്ന് ഡി.കെ. ശിവകുമാർ

ജൂൺ 29, 2026
0

കർണാടകയിൽ പാൻ മസാലയിലും ഗുട്ട്കയിലും മാരകമായ ലഹരിപദാർഥങ്ങൾ കലർത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ സംസ്ഥാനത്ത് എല്ലാ തരത്തിലുള്ള പാൻ മസാലയുടെയും ഗുട്ട്കയുടെയും വിൽപ്പന നിരോധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാലയുടെ സ്ഥാപക ദിനാഘോഷവും ‘നാശമുക്ത് ഭാരത് അഭിയാൻ’ പദ്ധതിയും അനുബന്ധിച്ച് കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാൻ മസാല ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളിൽ മാരകമായ ലഹരിപദാർഥങ്ങൾ ചേർത്ത്

Continue Reading