തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കയ്യാങ്കളി, ബിജെപി- യുഡിഎഫ് അംഗങ്ങള്‍ ഏറ്റുമുട്ടി; ഹാജര്‍ രജിസ്റ്ററിനായി പിടിവലി
തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തിനിടെ നാടകീയ സംഭവങ്ങള്‍. കാപ്പാ കേസില്‍ ജയിലിലുള്ള ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിന് പിന്നാലെ ബിജെപി- യുഡിഎഫ് അംഗങ്ങള്‍ തമ്മിലുള്ള വാക്കേറ്റം ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. ഉച്ചയ്ക്ക് 2.30ന് കൗണ്‍സില്‍ യോഗം ആരംഭിച്ചതിന് പിന്നാലെയാണ് സംഭവം. ആര്‍ സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധം ആരംഭിച്ചു. യുഡിഎഫ് അംഗങ്ങളുടെ പ്രതിഷേധത്തിനിടെ അജണ്ടകള്‍ പാസാക്കി കൗണ്‍സില്‍ യോഗം പിരിഞ്ഞതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ആരംഭിച്ചത്.
വിവാഹത്തിന് എതിർപ്പ്; ബെംഗളൂരുവിൽ 23കാരിയെ കുത്തിക്കൊന്ന് കാമുകൻ
വിവാഹത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ബെംഗളൂരുവിൽ 23 വയസുകാരിയായ യുവതിയെ കാമുകൻ കുത്തിക്കൊലപ്പെടുത്തി. അഞ്ജലി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കാമുകൻ രാജീവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു മഹാലക്ഷ്‌മി ലേഔട്ടിൽ ആയിരുന്നു സംഭവം. ഞായറാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം. കഴിഞ്ഞ മൂന്ന് മുതൽ നാല് വർഷമായി ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്ന അഞ്ജലിയും രാജീവും അവിടെയാണ് പരിചയപ്പെടുകയും പിന്നീട് പ്രണയത്തിലാകുകയും ചെയ്തത്. എന്നാൽ രാജീവിൻ്റെ പശ്ചാത്തലം ഇഷ്ടപ്പെടാതിരുന്നതിനാൽ അഞ്ജലിയുടെ കുടുംബം
മരടിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം; കുഞ്ഞിനെ വളർത്താൻ കഴിയില്ലായിരുന്നുവെന്ന് അമ്മയുടെ മൊഴി
എറണാകുളം മരടിൽ നവജാത ശിശുവിനെ തട്ടുകടയ്ക്ക് സമീപം ഉപേക്ഷിച്ച സംഭവത്തിൽ അമ്മയുടെ മൊഴി പുറത്തുവന്നു. താൻ കാൻസർ രോഗിയാണെന്നും കുഞ്ഞിനെ വളർത്താൻ സാമ്പത്തികവും ശാരീരികവുമായി നിവൃത്തിയില്ലാത്തതിനാലാണ് ഉപേക്ഷിച്ചതെന്നുമാണ് ഇടുക്കി സ്വദേശിനിയായ യുവതി മരട് പൊലീസിനോട് പറഞ്ഞത്. കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം വിവരം പൊലീസിനെ അറിയിക്കാൻ സുഹൃത്തായ യുവാവിനെ ചുമതലപ്പെടുത്തിയിരുന്നുവെന്നും യുവതി മൊഴി നൽകി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെ ഞായറാഴ്ച മരട് പൊലീസ് കണ്ടെത്തിയിരുന്നു. ഫോറം മാളിന് സമീപത്തെ തട്ടുകട പരിസരത്താണ്
‘ഓപ്പറേഷൻ തൂഫാൻ’ ശക്തമാക്കി പൊലീസ്; ലഹരി മാഫിയയുടെ അന്താരാഷ്ട്ര ബന്ധങ്ങൾ അന്വേഷിച്ച് പ്രത്യേക നീക്കം
സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരായ നടപടികൾ കൂടുതൽ ശക്തമാക്കി ‘ഓപ്പറേഷൻ തൂഫാൻ’ മുന്നോട്ടുകൊണ്ടുപോകുകയാണെന്ന് സംസ്ഥാന പൊലീസ് മേധാവി ഡിജിപി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി. മയക്കുമരുന്ന് ശൃംഖലയുടെ അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലഹരിക്കടത്തിൻ്റെ യഥാർഥ ഉറവിടം കണ്ടെത്തുന്നതിനായി മറ്റ് സംസ്ഥാനങ്ങളുമായി ഏകോപിപ്പിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇതിൻ്റെ ഭാഗമായി ജൂലൈ രണ്ടാം വാരത്തിൽ വിവിധ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ പ്രത്യേക യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.
കോർപ്പറേഷനിൽ അവിശ്വാസ നീക്കം പാളി; പ്രതിഷേധം ശക്തമാക്കാൻ യുഡിഎഫ്
കോർപ്പറേഷൻ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള യുഡിഎഫിൻ്റെ നീക്കം അവസാന നിമിഷം പാളി. പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ് വ്യക്തമാക്കിയതോടെ യുഡിഎഫ് അവിശ്വാസ നീക്കത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇന്നത്തെ കൗൺസിൽ യോഗത്തിന് മുന്നോടിയായാണ് നാടകീയ രാഷ്ട്രീയ സംഭവവികാസങ്ങൾ അരങ്ങേറിയത്. പ്രതിപക്ഷ നേതാവ് കെ.എസ്. ശബരിനാഥിൻ്റെ നേതൃത്വത്തിലായിരുന്നു അവിശ്വാസ പ്രമേയത്തിനുള്ള നീക്കങ്ങൾ നടന്നത്. എന്നാൽ പ്രതിപക്ഷത്തിനുള്ളിൽ തന്നെ ഐക്യമില്ലാതിരുന്നതോടെ നീക്കം തുടക്കത്തിലേ തടസ്സപ്പെട്ടു. ബിജെപിയുമായി സിപിഎം രഹസ്യ ധാരണയിലെത്തിയതിൻ്റെ ഭാഗമായാണ് എൽഡിഎഫ് അവിശ്വാസ
ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി നിർണായക രാഷ്ട്രീയ നീക്കവുമായി ടിവികെ; സഖ്യ ചർച്ചകൾക്ക് തുടക്കം
ഉപതെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ തമിഴക വെട്രി കഴകം (ടിവികെ) നിർണായക രാഷ്ട്രീയ നീക്കവുമായി രംഗത്തെത്തി. പാർട്ടിയെ പിന്തുണയ്ക്കുന്ന കക്ഷികളുടെ യോഗം പാർട്ടി അധ്യക്ഷൻ വിജയ് ബുധനാഴ്ച വിളിച്ചുചേർത്തിട്ടുണ്ട്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ വിശാല സഖ്യമായി മത്സരിക്കാനാണ് പാർട്ടിയുടെ നീക്കമെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. സഖ്യ രൂപീകരണത്തിൻ്റെ ആദ്യഘട്ടമായി വിസികെ അധ്യക്ഷൻ തിരുമാവളവൻ്റെ വസതിയിലെത്തി ടിവികെ ജനറൽ സെക്രട്ടറി ബുസി ആനന്ദും നേതാവ് ആധവ് അർജുനയും കൂടിക്കാഴ്ച നടത്തി. പിന്തുണ നൽകിയതിന് നന്ദി അറിയിക്കാനാണ് വിജയ്
വിദ്യാരണ്യപുര കൈരളി സമാജം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
വിദ്യാരണ്യപുര കൈരളി സമാജത്തിൻ്റെ (വികാസ്) വാർഷിക പൊതുയോഗം വിദ്യാരണ്യപുരയിലുള്ള സമാജം ഓഫീസിൽവച്ച് ചേർന്നു. യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി മുരളീധരൻ കെ (പ്രസിഡണ്ട്)ഡോ.ശ്രീജിത്ത് (വൈസ് പ്രസിഡണ്ട്)അഡ്വ.സിജ ജോസ് (ലേഡി വൈസ് പ്രസിഡണ്ട്)രാമൻകുട്ടി കെ ടി (ജനറൽ സെക്രട്ടറി)ബിജോയ് പിള്ളൈ (ജോയിൻറ് സെക്രട്ടറി)പി ശ്രീജേഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു
പത്താം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണ് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം
ഡൽഹിയിലെ കൽക്കാജി എക്സ്റ്റൻഷനിലെ ആശാ കിരൺ അപാർട്ട്മെന്റിൽ പത്താം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണ് അഞ്ചുവയസുകാരി മരിച്ചു. കഴിഞ്ഞ ദിവസം രാത്രി 10.30ഓടെയായിരുന്നു ദാരുണ സംഭവം. വൈകുന്നേരം നേരത്തെ ഉറങ്ങിയ കുട്ടി രാത്രി ഉണർന്നപ്പോൾ മാതാപിതാക്കളെ കാണാതിരുന്നതിനെ തുടർന്ന് ബാൽക്കണിയിലേക്ക് പോകുകയായിരുന്നു. ഈ സമയം മാതാപിതാക്കൾ വീട്ടുജോലികളിൽ തിരക്കിലായിരുന്നുവെന്നാണ് വിവരം. ബാൽക്കണിയിലെ റെയിലിംഗിൽ ചാരി താഴേക്ക് നോക്കുന്നതിനിടെ കുട്ടിയുടെ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും
കല ഓണോത്സവം ഒക്ടോബർ 4ന്; സ്വാഗതസംഘം രൂപീകരിച്ചു
ബെംഗളൂരുവിലെ മലയാളികളുടെ പ്രിയ സാംസ്കാരിക കൂട്ടായ്മയായ കല വെൽഫെയർ അസോസിയേഷൻ സംഘടിപ്പിക്കുന്ന കല ഓണോത്സവം 2026 ഒക്ടോബർ 4ന് പീനിയയിൽ അരങ്ങേറും. ആഘോഷത്തിൻ്റെ വിജയകരമായ നടത്തിപ്പിനായി കലയുടെ ഓഫീസിൽ ചേർന്ന പൊതുയോഗത്തിൽ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘം ചെയർമാനായി കൊച്ചുമോനെയും, കൺവീനറായി സുമേഷിനെയും തെരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റികളിലേക്കുള്ള ഭാരവാഹികളെയും യോഗം തിരഞ്ഞെടുത്തു. ഓണോത്സവം വിജയകരമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും ഇതോടെ ഔദ്യോഗിക തുടക്കമായി. സ്വാഗതസംഘം രൂപീകരണ യോഗത്തിന് കല വെൽഫെയർ അസോസിയേഷൻ
സെമി കാണാതെ ഇന്ത്യ പുറത്ത്; ഓസ്ട്രേലിയക്ക് ആറു വിക്കറ്റ് ജയം
വനിതാ ടി20 ലോകകപ്പിൽ ഇന്ത്യയുടെ സെമി പ്രതീക്ഷകൾ അവസാനിച്ചു. നിർണായക ഗ്രൂപ്പ് മത്സരത്തിൽ ഓസ്ട്രേലിയയോട് ആറു വിക്കറ്റിന് തോറ്റതോടെയാണ് ഇന്ത്യ ടൂർണമെന്റിൽ നിന്ന് പുറത്തായത്. സെമിയിലെത്താൻ ജയം അനിവാര്യമായിരുന്ന മത്സരത്തിൽ 170 റൺസ് നേടിയിട്ടും ഇന്ത്യൻ ബൗളർമാർക്ക് ലക്ഷ്യം പ്രതിരോധിക്കാനായില്ല. സ്കോർ: ഇന്ത്യ 170/4, ഓസ്ട്രേലിയ 172/4 (19 ഓവർ). ലോർഡ്സിൽ നടന്ന മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 170 റൺസാണ്