കർണാടകയിൽ മഴയിൽ റെക്കോർഡ് കുറവ്; കാർഷിക മേഖലയ്ക്ക് ആശങ്ക
Karnataka
0 min read
4.4k

കർണാടകയിൽ മഴയിൽ റെക്കോർഡ് കുറവ്; കാർഷിക മേഖലയ്ക്ക് ആശങ്ക

ജൂൺ 29, 2026
0

സമീപ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കർണാടകയിൽ ആശങ്കജനകമായ മഴക്കുറവ് രേഖപ്പെടുത്തി. സംസ്ഥാനത്തെ 31 ജില്ലകളിൽ പകുതിയിലധികം ഇടങ്ങളിലും സാധാരണ ലഭിക്കേണ്ട മഴയുടെ 50 ശതമാനത്തിൽ താഴെ മാത്രമാണ് ലഭിച്ചത്. മഴ സമൃദ്ധമായി ലഭിക്കാറുള്ള ശിവമോഗ, കുടക്, ദക്ഷിണ കന്നഡ, ചിക്കമഗളൂരു ജില്ലകളിലും ഇത്തവണ സാധാരണ മഴയുടെ 40 ശതമാനത്തിൽ താഴെ മാത്രമാണ് രേഖപ്പെടുത്തിയത്. മഴക്കുറവ് കാർഷിക മേഖലയെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. കൃഷിവകുപ്പിന്റെ ജില്ലാതല കണക്കുകൾ പ്രകാരം 16

Continue Reading
ഐ​റി​ഷ് വി​പ്ല​വം ; ഇന്ത്യക്കെതിരായ ടി20 പരമ്പര അയർലൻഡ് തൂത്തുവാരി
Sports
1 min read
4.9k

ഐ​റി​ഷ് വി​പ്ല​വം ; ഇന്ത്യക്കെതിരായ ടി20 പരമ്പര അയർലൻഡ് തൂത്തുവാരി

ജൂൺ 29, 2026
0

ഇന്ത്യക്കെതിരായ ടി20 പരമ്പര അയർലൻഡ് തൂത്തുവാരി. ആവേശം നിറഞ്ഞ രണ്ടാം ടി20യിൽ ഒരു റൺസിൻ്റെ നാടകീയ വിജയത്തോടെ രണ്ട് മത്സരങ്ങളുടെ പരമ്പര (2-0) അയർലൻഡ് സ്വന്തമാക്കി. ശ്രേയസ് അയ്യറിൻ്റെ നായകത്വത്തിൽ ഇന്ത്യ കളിച്ച ആദ്യ പരമ്പരയായിരുന്നു ഇത്. ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 153 റൺസിൽ ഇന്നിങ്സ് അവസാനിപ്പിക്കേണ്ടി

Continue Reading
ഹെബ്ബാൾ – വെറ്ററിനറി കോളജ് തുരങ്കപാത നിർമ്മാണത്തിന് തുടക്കം
Karnataka
0 min read
4.7k

ഹെബ്ബാൾ – വെറ്ററിനറി കോളജ് തുരങ്കപാത നിർമ്മാണത്തിന് തുടക്കം

ജൂൺ 29, 2026
0

ബെംഗളുരുവിലെ ഗതാഗതക്കുരുക്കിന് ദീർഘകാല പരിഹാരമെന്ന ലക്ഷ്യത്തോടെ ബിഡിഎ നടപ്പാക്കുന്ന തുരങ്കപാത പദ്ധതിക്ക് യാത്രക്കാർ ടോൾ നൽകേണ്ടി വരില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ വ്യക്തമാക്കി. ഒന്നര വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെയും ചില പരിസ്ഥിതി പ്രവർത്തകരുടെയും എതിർപ്പുകൾക്കിടയിലും സർക്കാർ പദ്ധതിയുമായി മുന്നോട്ടുപോകുകയാണ്. 1,140 കോടി രൂപയാണ് പദ്ധതിയുടെ നിർമാണച്ചെലവായി കണക്കാക്കുന്നത്. നഗരത്തിൻ്റെ വടക്കൻ പ്രവേശന കവാടമായ ഹെബ്ബാളിൽ നിർമ്മിക്കുന്ന തുരങ്കപാത നിലവിൽ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാകുമെന്നാണ്

Continue Reading
എരുമേലിയിൽ പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
Kerala
0 min read
4.8k

എരുമേലിയിൽ പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

ജൂൺ 28, 2026
0

എരുമേലിയിൽ പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കൊടുത്തോട്ടം സ്വദേശികളായ ആഷിർ (16), ആഷ്ലിൻ (20) എന്നിവരാണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ ഇരുവരും കുളിക്കുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.

Continue Reading
വനിതാ ടി20 ലോകകപ്പ്; ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് മികച്ച സ്കോർ; ഹർമൻപ്രീതിന്  അർധസെഞ്ചുറി
Sports
1 min read
4.9k

വനിതാ ടി20 ലോകകപ്പ്; ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് മികച്ച സ്കോർ; ഹർമൻപ്രീതിന് അർധസെഞ്ചുറി

ജൂൺ 28, 2026
0

വനിതാ ടി20 ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ നിർണായക ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ മികച്ച സ്കോർ നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 170 റൺസാണ് അടിച്ചുകൂട്ടിയത്. സെമിഫൈനൽ പ്രതീക്ഷ നിലനിർത്താൻ ഇന്ത്യക്ക് ഈ മത്സരം ജയിക്കേണ്ടത് നിർണായകമാണ്. ഓപ്പണർമാരായ സ്മൃതി മന്ദാനയും ഷഫാലി വർമയും മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. ഷഫാലി 34 റൺസും സ്മൃതി 38 റൺസും നേടി. തുടർന്ന് ക്യാപ്റ്റൻ

Continue Reading
പാലക്കാട് അഞ്ചാം ക്ലാസുകാരിക്ക് ക്രൂരമർദനം; അച്ഛൻ കസ്റ്റഡിയിൽ
Kerala
0 min read
4.5k

പാലക്കാട് അഞ്ചാം ക്ലാസുകാരിക്ക് ക്രൂരമർദനം; അച്ഛൻ കസ്റ്റഡിയിൽ

ജൂൺ 28, 2026
0

പാലക്കാട് മീനാക്ഷിപുരത്ത് അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ അച്ഛൻ ക്രൂരമായി മർദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. വണ്ടിത്താവളം കൈയോട് സ്വദേശിയായ അച്ഛനെ മീനാക്ഷിപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. വിറക് കഷ്ണം ഉപയോഗിച്ചാണ് കുട്ടിയെ മർദിച്ചതെന്ന് പൊലീസ് അറിയിച്ചു. ഇയാൾ ലഹരിക്കടിമയാണെന്നാണ് പ്രാഥമിക സംശയം. മർദനത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് പൊലീസ് കുട്ടിയുടെ വീട്ടിലെത്തിയത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിങ്ങിലാണ് കുട്ടി മർദന വിവരം തുറന്നുപറഞ്ഞത്. സംഭവത്തെ തുടർന്ന് കുട്ടിയെ

Continue Reading
സൗദി അരാംകോയുടെ ഹെലികോപ്റ്റർ തകർന്നു; 14 പേർ മരിച്ചു
World
0 min read
3.9k

സൗദി അരാംകോയുടെ ഹെലികോപ്റ്റർ തകർന്നു; 14 പേർ മരിച്ചു

ജൂൺ 28, 2026
0

സൗദി അറേബ്യയിൽ ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയുടെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്റർ തകർന്നുവീണ് 14 പേർ മരിച്ചു. ഹെലികോപ്റ്ററിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും അപകടത്തിൽ മരിച്ചതായി ഊർജ്ജ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വക്താവ് അറിയിച്ചു. ഞായറാഴ്ച രാവിലെ ആറുമണിയോടെയാണ് റാസ് തനൂറയിൽ അപകടമുണ്ടായത്. മരിച്ച 14 പേരും സൗദി പൗരന്മാരാണെന്ന് ഊർജ്ജ മന്ത്രാലയം സ്ഥിരീകരിച്ചു. അപകടത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി ചേർന്ന് വിശദമായ അന്വേഷണം ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു.

Continue Reading
നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് കാ​റി​ലും ലോ​റി​യി​ലും ഇ​ടി​ച്ചു; ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം
Kerala
0 min read
3.8k

നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് കാ​റി​ലും ലോ​റി​യി​ലും ഇ​ടി​ച്ചു; ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

ജൂൺ 28, 2026
0

അങ്കമാലി–നെടുമ്പാശേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട ബൈക്ക് കാറിലും ലോറിയിലും ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. പത്തനംതിട്ട വെറ്റിപ്പുറം ശ്രീശൈലത്തിൽ കബിൽ (24), മാക്കൻകുന്നുകരയിൽ ആദിത്യൻ (23) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ആദ്യം കാറിലും തുടർന്ന് ലോറിയിലും ഇടിച്ച് മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസും

Continue Reading
സെയ്ഷെൽസിൻ്റെ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്
World
0 min read
3.9k

സെയ്ഷെൽസിൻ്റെ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്

ജൂൺ 28, 2026
0

സെയ്ഷെൽസിൻ്റെ പരമോന്നത ദേശീയ ബഹുമതിയായ ‘ഗാർഡിയൻ ഓഫ് ദ ബ്ലൂ ഹൊറൈസൺ’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം, ഹരിത വളർച്ച എന്നീ മേഖലകളിലെ മികച്ച നേതൃത്വത്തിനും ശ്രദ്ധേയമായ സംഭാവനകൾക്കുമുള്ള അംഗീകാരമായാണ് ഈ പുരസ്കാരം നൽകിയത്. ആഗോള തലത്തിൽ പ്രധാനമന്ത്രി മോദിക്ക് ലഭിക്കുന്ന മറ്റൊരു സുപ്രധാന അന്താരാഷ്ട്ര ബഹുമതിയാണിത്. ദീർഘവീക്ഷണത്തോടെയുള്ള ഹരിത വികസന പദ്ധതികളും സുസ്ഥിര വളർച്ചയ്ക്കായി ഇന്ത്യ കൈക്കൊണ്ട ഇടപെടലുകളും പരിഗണിച്ചാണ് സെയ്ഷെൽസ് ഈ

Continue Reading
കെ.ഭാഗ്യരാജിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം
India
0 min read
4.7k

കെ.ഭാഗ്യരാജിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

ജൂൺ 28, 2026
0

തമിഴ് സിനിമയുടെ പ്രിയ സംവിധായകനും നടനുമായ കെ. ഭാഗ്യരാജിന് തമിഴകം അന്ത്യാഞ്ജലി അർപ്പിച്ചു. ചെന്നൈയിലെ വൈദ്യുതി ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകൾ പൂർത്തിയായത്. രാവിലെ നടന്ന വിലാപയാത്രയിൽ നൂറുകണക്കിന് ആരാധകരും സിനിമാ പ്രവർത്തകരും പങ്കെടുത്ത് അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിച്ചു. മരണശേഷം കണ്ണുകൾ ദാനം ചെയ്യണമെന്ന ഭാഗ്യരാജിൻ്റെ അന്ത്യാഭിലാഷവും കുടുംബം നിറവേറ്റി. വർഷങ്ങൾക്കുമുമ്പ് തന്നെ അദ്ദേഹം നേത്രദാനത്തിനായി രജിസ്റ്റർ ചെയ്തിരുന്നു. അപ്രതീക്ഷിത വിയോഗത്തിൻ്റെ വേദനയ്ക്കിടയിലും കുടുംബം അദ്ദേഹത്തിൻ്റെ ആഗ്രഹം സാക്ഷാത്കരിക്കുകയായിരുന്നു.

Continue Reading