ബെംഗളൂരുവിലെ മലയാളികളുടെ പ്രിയ സാംസ്കാരിക കൂട്ടായ്മയായ കല വെൽഫെയർ അസോസിയേഷൻ സംഘടിപ്പിക്കുന്ന കല ഓണോത്സവം 2026 ഒക്ടോബർ 4ന് പീനിയയിൽ അരങ്ങേറും. ആഘോഷത്തിൻ്റെ വിജയകരമായ നടത്തിപ്പിനായി കലയുടെ ഓഫീസിൽ ചേർന്ന പൊതുയോഗത്തിൽ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

സ്വാഗതസംഘം ചെയർമാനായി കൊച്ചുമോനെയും, കൺവീനറായി സുമേഷിനെയും തെരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റികളിലേക്കുള്ള ഭാരവാഹികളെയും യോഗം തിരഞ്ഞെടുത്തു. ഓണോത്സവം വിജയകരമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും ഇതോടെ ഔദ്യോഗിക തുടക്കമായി. സ്വാഗതസംഘം രൂപീകരണ യോഗത്തിന് കല വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി ഫിലിപ്പ് കെ. ജോർജ്, പ്രസിഡണ്ട് ബിനു പാപ്പച്ചൻ, ട്രഷറർ സീത രജീഷ് എന്നിവർ നേതൃത്വം നൽകി.

ബെംഗളൂരുവിലെ മലയാളികൾക്ക് അവിസ്മരണീയമായ ഓണാഘോഷം സമ്മാനിക്കുകയെന്ന ലക്ഷ്യത്തോടെ കലാസാംസ്കാരിക പരിപാടികൾ, സംഗീതവിരുന്ന്, കുടുംബസംഗമം, വിവിധ മത്സരങ്ങൾ എന്നിവ ഉൾപ്പെടുത്തി വിപുലമായ ഒരുക്കങ്ങളാണ് ആരംഭിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ഒക്ടോബർ 4-ന് പീനിയയിൽ നടക്കുന്ന കല ഓണോത്സവം 2026 ബെംഗളൂരുവിലെ ഏറ്റവും ശ്രദ്ധേയമായ ഓണാഘോഷങ്ങളിലൊന്നാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.

Related Posts