ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു
Association News
0 min read
4.3k

ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു

ജൂൺ 30, 2026
0

ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ്റെ (ഇ സി എ) വാർഷിക പൊതുയോഗം ഇന്ദിരാനഗറിലുള്ള ഇ സി എ ഹാളിൽ ചേർന്നു. അടുത്ത വർഷത്തേക്കുള്ള ഭാരവാഹികളെ യോഗത്തിൽ തിരഞ്ഞെടുത്തു. ഭാരവാഹികളായി സോണി കുര്യൻ (പ്രസിഡണ്ട്)മനോജ് സുബ്രഹ്മണ്യൻ (വൈസ് പ്രസിഡണ്ട്)ടോണി അഗസ്റ്റിൻ (സെക്രട്ടറി)ബാബുരാജ് (ജോയിൻറ് സെക്രട്ടറി)എം ബിനീഷ് (ട്രഷറർ) എന്നിവരെയാണ് തിരഞ്ഞെടുത്തത്.

Continue Reading
കാൻസർ രോഗികൾക്ക് കരുതലായി 400 അമ്മമാരുടെ മുടിദാനം
Karnataka
1 min read
4.2k

കാൻസർ രോഗികൾക്ക് കരുതലായി 400 അമ്മമാരുടെ മുടിദാനം

ജൂൺ 30, 2026
0

മണ്ഡ്യ രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ, കാൻസർ രോഗികൾക്കായി വിഗ് നിർമ്മിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഹെയർ ഡൊണേഷൻ ക്യാമ്പിൽ ഏകദേശം 400-ഓളം അമ്മമാർ തങ്ങളുടെ മുടി മുറിച്ചുനൽകി മാതൃകയായി. മാതൃവേദി രൂപത ഡയറക്ടർ റവ.ഫാ. തോമസ് അരിമറ്റം, ആനിമേറ്റർ സി.അർപ്പിത എന്നിവരുടെ പ്രോത്സാഹനത്താലും, രൂപത പ്രസിഡണ്ട് മഞ്ജു ജോഷി, എക്സിക്യൂട്ടീവ് അംഗങ്ങളായ റിനി ജോസഫ്, ലിസ തോമസ്, ജാൻസി ഷാജൻ, ജെസ്സി ബാബു, മോളി പീറ്റർ, സിസ്റ്റർ ബിന്നി

Continue Reading
മാസപ്പടി കേസിൽ അന്വേഷണം ശക്തമാക്കി ഇഡി; മൊഴികളിലെ വൈരുദ്ധ്യങ്ങൾ സൂക്ഷ്മ പരിശോധനയിൽ
Kerala
0 min read
4.2k

മാസപ്പടി കേസിൽ അന്വേഷണം ശക്തമാക്കി ഇഡി; മൊഴികളിലെ വൈരുദ്ധ്യങ്ങൾ സൂക്ഷ്മ പരിശോധനയിൽ

ജൂൺ 30, 2026
0

മാസപ്പടി കേസിൽ എക്സാലോജിക് കമ്പനിയുടെ ഉടമ വീണ ടി.യുടെയും സിഎംആർഎൽ പ്രതിനിധികളുടെയും മൊഴികളിലെ വൈരുദ്ധ്യങ്ങൾ വിശദമായി പരിശോധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രവുമായി ബന്ധപ്പെട്ട തുടർനടപടികൾ നിർണായക ഘട്ടത്തിലെത്തിയ സാഹചര്യത്തിൽ കുറ്റമറ്റ അന്വേഷണം ഉറപ്പാക്കാനാണ് ഇഡിയുടെ നീക്കം. എസ്എഫ്ഐഒയുടെ കുറ്റപത്രവുമായി ബന്ധപ്പെട്ട വിചാരണ നടപടികളിൽ നിയമപരമായ വെല്ലുവിളികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അന്വേഷണത്തിൻ്റെ എല്ലാ വശങ്ങളും സൂക്ഷ്മമായി പരിശോധിക്കാനാണ് ഇഡി തീരുമാനിച്ചിരിക്കുന്നത്. നിയമനടപടികളിൽ എന്തെങ്കിലും തിരിച്ചടി ഉണ്ടായാൽ കേസിൻ്റെ

Continue Reading
രണ്ടാം ക്ലാസുകാരന് ക്രൂരമർദ്ദനം; അധ്യാപകനെതിരെ പൊലീസ് കേസ്
Kerala
0 min read
4.6k

രണ്ടാം ക്ലാസുകാരന് ക്രൂരമർദ്ദനം; അധ്യാപകനെതിരെ പൊലീസ് കേസ്

ജൂൺ 30, 2026
0

കണ്ണൂരിൽ ബോർഡിൽ എഴുതിയത് പകർത്തിയെഴുതാൻ വൈകിയെന്ന കാരണത്താൽ രണ്ടാം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ അധ്യാപകനെതിരെ പൊലീസ് കേസെടുത്തു. പട്ടാന്നൂർ യു.പി. സ്കൂളിലെ അധ്യാപകൻ വിപിനെതിരെയാണ് മട്ടന്നൂർ പൊലീസ് നടപടി സ്വീകരിച്ചത്. കുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവം ജൂൺ 16നാണ് നടന്നത്. സ്കൂളിൽ നിന്ന് വീട്ടിലെത്തിയ കുട്ടി അധ്യാപകൻ മർദ്ദിച്ചതായി മാതാപിതാക്കളോട് പറഞ്ഞിരുന്നെങ്കിലും ആദ്യം അവർ അത് ഗൗരവമായി എടുത്തിരുന്നില്ല. എന്നാൽ പിന്നീട് കുട്ടിക്ക്

Continue Reading
ബെംഗളൂരുവിൽ ഇന്ന് മുതൽ എന്യൂമറേഷൻ ഫോം വിതരണം; ബിഎൽഒമാർ വീടുകളിലെത്തും
Karnataka
1 min read
4.7k

ബെംഗളൂരുവിൽ ഇന്ന് മുതൽ എന്യൂമറേഷൻ ഫോം വിതരണം; ബിഎൽഒമാർ വീടുകളിലെത്തും

ജൂൺ 30, 2026
0

കർണാടകയിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൻ്റെ (Special Intensive Revision – SIR) ഭാഗമായി ഇന്ന് മുതൽ ബൂത്ത് ലെവൽ ഓഫീസർമാർ വീടുകളിലെത്തി എന്യൂമറേഷൻ ഫോമുകൾ വിതരണം ചെയ്യും. സംസ്ഥാനത്തെ 5.54 കോടി വോട്ടർമാരിലേക്കാണ് ജൂലൈ 29 വരെ ഫോം വിതരണം നടത്തുന്നത്.സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൻ്റെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കരട് വോട്ടർ പട്ടിക ഓഗസ്റ്റ് 5ന് പ്രസിദ്ധീകരിക്കും. തുടർന്ന് ഓഗസ്റ്റ് 5 മുതൽ സെപ്റ്റംബർ 4

Continue Reading
ഭർത്താവിനെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തി; ഭാര്യ കസ്റ്റഡിയിൽ; സംഭവം കർണാടകയിൽ
Karnataka
0 min read
4.8k

ഭർത്താവിനെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തി; ഭാര്യ കസ്റ്റഡിയിൽ; സംഭവം കർണാടകയിൽ

ജൂൺ 30, 2026
0

ഭർത്താവിനെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയ ശേഷം ഹൃദയാഘാതം മൂലമുള്ള മരണമെന്ന രീതിയിൽ സംഭവം അവതരിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. മൈസൂരുവിലെ കുവെംപുനഗർ സ്വദേശിയും കാർ ഷോറൂം ജീവനക്കാരനുമായ നിത്യാനന്ദ് (50) കൊല്ലപ്പെട്ട സംഭവത്തിലാണ് സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ സുശീലയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച രാത്രി മദ്യലഹരിയിൽ വീട്ടിലെത്തിയ നിത്യാനന്ദിനെ ഉറക്കത്തിനിടെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. തുടർന്ന് നിത്യാനന്ദിൻ്റെ സഹോദരനെ

Continue Reading
ബെംഗളൂരുവിൽ വൻ ലഹരിവേട്ട; 25.23 കോടിയുടെ മയക്കുമരുന്ന് പിടികൂടി, 17 പേർ അറസ്റ്റിൽ
Karnataka
0 min read
3.8k

ബെംഗളൂരുവിൽ വൻ ലഹരിവേട്ട; 25.23 കോടിയുടെ മയക്കുമരുന്ന് പിടികൂടി, 17 പേർ അറസ്റ്റിൽ

ജൂൺ 30, 2026
0

ബെംഗളൂരു നഗരത്തിൽ വിവിധയിടങ്ങളിൽ പൊലീസ് നടത്തിയ വ്യാപക റെയ്‌ഡിൽ 25.23 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി. മൂന്ന് വിദേശികൾ ഉൾപ്പെടെ 17 പേരെയാണ് വിവിധ കേസുകളിലായി അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരിൽ കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സുബ്രഹ്മണ്യനഗർ, മഡിവാള, രാജാജിനഗർ, വൈറ്റ്ഫീൽഡ്, തിലക് നഗർ, യശ്വന്തപുര, ഇന്ദിരാനഗർ തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു പരിശോധന. റെയ്‌ഡിനിടെ വൻതോതിൽ വിവിധ ഇനം ലഹരിവസ്തുക്കളും

Continue Reading
ലോക ബുള്ളറ്റ് ചെസ്: മലയാളി ഗ്രാൻഡ്‌മാസ്റ്റർ നിഹാൽ സരിൻ ലോക ചാംപ്യൻ
Sports
0 min read
4.1k

ലോക ബുള്ളറ്റ് ചെസ്: മലയാളി ഗ്രാൻഡ്‌മാസ്റ്റർ നിഹാൽ സരിൻ ലോക ചാംപ്യൻ

ജൂൺ 30, 2026
0

ലോക ബുള്ളറ്റ് ചെസ് ചാംപ്യൻഷിപ്പിൽ ചരിത്രം കുറിച്ച് മലയാളി ഗ്രാൻഡ്‌മാസ്റ്റർ നിഹാൽ സരിൻ. നിലവിലെ ലോക ചാംപ്യനായ ഫ്രാൻസിൻ്റെ അലി റെസ ഫിറൂസ്ജയെ തുടർച്ചയായ രണ്ട് ഗ്രാൻഡ് ഫൈനലുകളിൽ പരാജയപ്പെടുത്തിയാണ് നിഹാൽ കിരീടം സ്വന്തമാക്കിയത്. ഇതോടെ ലോക ബുള്ളറ്റ് ചെസ് ചാംപ്യനാകുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടവും നിഹാൽ സ്വന്തമാക്കി. കിരീടത്തിലേക്കുള്ള യാത്രയിൽ നിഹാൽ തുടർച്ചയായി 15 മത്സരങ്ങൾ ജയിച്ചാണ് മികവ് തെളിയിച്ചത്. ബുള്ളറ്റ് ചെസിലെ ഏറ്റവും കരുത്തനായ താരങ്ങളിലൊരാളായ

Continue Reading
ബെംഗളൂരുവിലെ ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; കോഴിക്കോട് സ്വദേശിയായ യുവാവ് അബോധാവസ്ഥയിൽ
Karnataka
0 min read
5.0k

ബെംഗളൂരുവിലെ ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; കോഴിക്കോട് സ്വദേശിയായ യുവാവ് അബോധാവസ്ഥയിൽ

ജൂൺ 30, 2026
0

ബെംഗളൂരുവിന് സമീപത്തെ ചിക്കബല്ലാപ്പൂർ ജില്ലയിലെ മുദ്ദനഹള്ളിയിലെ ഹോംസ്റ്റേയിൽ യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. ഹോംസ്റ്റേ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിക്കൊപ്പം ഉണ്ടായിരുന്ന കോഴിക്കോട് സ്വദേശിയായ യുവാവ് സഞ്ജീത് അലിയെ ബോധരഹിതനായി കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിൻ്റെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം മൊഴിയെടുക്കാനാണ് അന്വേഷണസംഘത്തിൻ്റെ തീരുമാനം. ശനിയാഴ്ചയാണ് ഇരുവരും ഹോംസ്റ്റേയിൽ മുറിയെടുത്തത്. തിങ്കളാഴ്ച നിശ്ചയിച്ച സമയത്ത് മുറി ഒഴിയാതിരിക്കുകയും പലതവണ വിളിച്ചിട്ടും പ്രതികരണമില്ലാതിരിക്കുകയും

Continue Reading
ജപ്പാനെ 2-1ന് തോൽപ്പിച്ച് ബ്രസീലും  ജർമനിയെ ഷൂട്ടൗട്ടിൽ അട്ടിമറിച്ച് പരാഗ്വെയും പ്രീക്വാർട്ടറിൽ
Sports
1 min read
5.0k

ജപ്പാനെ 2-1ന് തോൽപ്പിച്ച് ബ്രസീലും ജർമനിയെ ഷൂട്ടൗട്ടിൽ അട്ടിമറിച്ച് പരാഗ്വെയും പ്രീക്വാർട്ടറിൽ

ജൂൺ 30, 2026
0

ലോകകപ്പിലെ നോക്കൗട്ട് പോരാട്ടത്തിൽ ജപ്പാനെ 2-1ന് തോൽപ്പിച്ച ബ്രസീൽ പ്രീക്വാർട്ടറിലേക്ക് മുന്നേറി. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് കാനറിപ്പട തകർപ്പൻ തിരിച്ചുവരവ് നടത്തിയത്. മത്സരത്തിൻ്റെ ഇഞ്ചുറി ടൈമിൻ്റെ അവസാന നിമിഷമായ 90+5-ാം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലി നേടിയ ഗോളാണ് ബ്രസീലിന് നിർണായക ജയം സമ്മാനിച്ചത്. മത്സരത്തിൻ്റെ 29-ാം മിനിറ്റിൽ കൈഷു സാനോ നേടിയ ഗോളിലൂടെ ജപ്പാനാണ് ആദ്യം ലീഡ് നേടിയത്. അതിവേഗ ആക്രമണങ്ങളുമായി ആദ്യപകുതിയിൽ ജപ്പാൻ ബ്രസീൽ പ്രതിരോധത്തെ

Continue Reading