ലഖ്‌നൗവിൽ കോച്ചിങ് സെന്ററിൽ തീപിടിത്തം; പരിഭ്രാന്തരായി വിദ്യാർത്ഥികൾ, രക്ഷാപ്രവർത്തനം തുടരുന്നു
India
0 min read
4.2k

ലഖ്‌നൗവിൽ കോച്ചിങ് സെന്ററിൽ തീപിടിത്തം; പരിഭ്രാന്തരായി വിദ്യാർത്ഥികൾ, രക്ഷാപ്രവർത്തനം തുടരുന്നു

ജൂൺ 22, 2026
0

ഉത്തർപ്രദേശിലെ ലഖ്‌നൗവിലെ അലിഗഞ്ച് മേഖലയിലുള്ള കോച്ചിങ് സെന്ററിലും ഗെയിമിങ് സെന്ററുമായ കെട്ടിടത്തിൽ വൻ തീപിടിത്തമുണ്ടായി. തീ പടർന്നതോടെ നിരവധി വിദ്യാർത്ഥികൾ സുരക്ഷിതരാകാൻ കെട്ടിടത്തിൽ നിന്ന് പുറത്തേക്ക് ഓടുകയും ചിലർ ജനൽവഴി ചാടി രക്ഷപ്പെടുകയും ചെയ്തു. വിവരം ലഭിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കെട്ടിടത്തിനകത്ത് കുടുങ്ങിയവരെ കണ്ടെത്താനും തീ നിയന്ത്രണവിധേയമാക്കാനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. തീപിടിത്തത്തിന് കാരണമായത് എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അപകടത്തിൽ പരിക്കേറ്റവരുടെ എണ്ണവും കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവരുടെ

Continue Reading
ബ്രിട്ടീഷ് പ്രധാനമന്ത്രിയായ കീർ സ്റ്റാർമർ രാജിവെച്ചു
World
0 min read
5.3k

ബ്രിട്ടീഷ് പ്രധാനമന്ത്രിയായ കീർ സ്റ്റാർമർ രാജിവെച്ചു

ജൂൺ 22, 2026
0

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവെച്ചതായി പ്രഖ്യാപിച്ചു. രാഷ്ട്രീയമായും സാമ്പത്തികമായും ധാർമികമായും പ്രതിസന്ധിയിലായിരുന്ന ലേബർ പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനാണ് താൻ ശ്രമിച്ചതെന്നും അതിൽ വിജയിച്ചതായും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയുടെ കാലം കഴിഞ്ഞുവെന്ന വിമർശനങ്ങൾ നേരിട്ടിരുന്നെങ്കിലും ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ കഴിഞ്ഞതായി സ്റ്റാർമർ പറഞ്ഞു. സമ്പദ്‌വ്യവസ്ഥ, പ്രതിരോധം, ദേശീയ സുരക്ഷ തുടങ്ങിയ മേഖലകളിൽ സർക്കാർ നേട്ടങ്ങൾ കൈവരിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. അധികാര കൈമാറ്റം സുഗമമായും സമാധാനപരമായും നടക്കാൻ ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും

Continue Reading
72-ാം നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22ന്; പുന്നമട വീണ്ടും ആവേശത്തുഴയാൻ ഒരുങ്ങുന്നു
Kerala
1 min read
3.9k

72-ാം നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22ന്; പുന്നമട വീണ്ടും ആവേശത്തുഴയാൻ ഒരുങ്ങുന്നു

ജൂൺ 22, 2026
0

കേരളത്തിൻ്റെ ജലോത്സവ പാരമ്പര്യത്തിന് നിറംപകരുന്ന 72-ാമത് നെഹ്റു ട്രോഫി വള്ളംകളി ഈ വർഷം ഓഗസ്റ്റ് 22ന് നടത്താൻ തീരുമാനമായി. നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി യോഗത്തിലാണ് തീയതി നിശ്ചയിച്ചത്. മത്സരവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് സൂചന. ആലപ്പുഴയിലെ പുന്നമട കായലിൽ നടക്കുന്ന വള്ളംകളിക്കായി വിവിധ ക്ലബ്ബുകളും ചുണ്ടൻ വള്ളങ്ങളും ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നടന്ന മത്സരത്തിൽ വീയപുരം ജലരാജാവാണ് കിരീടം സ്വന്തമാക്കിയത്. ശക്തമായ

Continue Reading
കേരള സമാജം നെലമംഗല  പ്രവേശനോത്സവം സംഘടിപ്പിച്ചു
Association News
0 min read
5.0k

കേരള സമാജം നെലമംഗല പ്രവേശനോത്സവം സംഘടിപ്പിച്ചു

ജൂൺ 22, 2026
0

കേരള സമാജം നെലമംഗലയുടെ ആഭിമുഖ്യത്തിൽ മലയാളം മിഷൻ കണിക്കൊന്ന, സൂര്യകാന്തി,ആമ്പൽ കോഴ്സുകളിലേക്കുള്ള പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രവേശനോത്സവത്തിൻ്റെ ഉദ്ഘാടനം മലയാളം മിഷൻ കർണാടക ചാപ്റ്റർ കൺവീനർ ടോമി ജെ ആലുങ്കൽ നിർവഹിച്ചു. പ്രധാന അധ്യാപകൻ ഷാജി അക്കിത്തടം ക്ലാസുകൾ നയിച്ചു. പ്രസിഡണ്ട് ശശി വേലപ്പൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മിനി നന്ദകുമാർ, കോഡിനേറ്റർ കെ.ആർ.സതീഷ് കുമാർ, രക്ഷാധികാരികളായ വൈ.ജോർജ്, യു.എൻ.രവീന്ദ്രൻ, കൺവീനർ ഉതുപ്പ് ജോർജ്, അധ്യാപികമാരായ ഷീജ നായർ, ഗീതാ രവീന്ദ്രൻ

Continue Reading
ബാംഗ്ലൂർ മലയാളി ഫോറത്തിൻ്റെ വാർഷിക പൊതുയോഗം നടന്നു
Association News
1 min read
5.4k

ബാംഗ്ലൂർ മലയാളി ഫോറത്തിൻ്റെ വാർഷിക പൊതുയോഗം നടന്നു

ജൂൺ 22, 2026
0

ബാംഗ്ലൂർ മലയാളി ഫോറത്തിൻ്റെ വാർഷിക പൊതുയോഗം അസോസിയേഷൻ്റെ ഓഫീസിൽ വച്ച് നടന്നു. പ്രസിഡണ്ട് ജോജോ.പി.ജെ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഷിബു ശിവദാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജോയിൻറ് ട്രഷറർ പ്രിജി ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് അരുൺ ജോർജ്, ജോയിൻറ് സെക്രട്ടറി സജീവ് ഇ.ജെ. അഡ്വക്കേറ്റ് മെന്റോ ഐസക്, മധു കലമാനൂർ. ജെസ്സി ഷിബു, അശ്വതി, രാജൻ കെ, മനോഹരൻ എന്നിവർ സംസാരിച്ചു. പൊതുയോഗത്തിൽ വച്ച് പുതിയ

Continue Reading
ബസ് ഓടിക്കുമ്പോൾ റീൽസ്; കെഎസ്ആർടിസി ഡ്രൈവർക്കെതിരെ സസ്‌പെൻഷനും ലൈസൻസ് റദ്ദാക്കലും
Kerala
1 min read
5.0k

ബസ് ഓടിക്കുമ്പോൾ റീൽസ്; കെഎസ്ആർടിസി ഡ്രൈവർക്കെതിരെ സസ്‌പെൻഷനും ലൈസൻസ് റദ്ദാക്കലും

ജൂൺ 22, 2026
0

കൊല്ലത്ത് സർവീസ് നടത്തുന്നതിനിടെ മൊബൈലിൽ റീൽസ് കണ്ടുകൊണ്ട് ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവറെ സസ്‌പെൻഡ് ചെയ്തു. യാത്രക്കാരൻ്റെ പരാതിയെ തുടർന്ന് കൊട്ടാരക്കര ഡിപ്പോയിലെ ഡ്രൈവർ അഭിജിത്തിനെതിരെയാണ് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്. ഈ മാസം 18-ന് പുലർച്ചെ ആറുമണിയോടെ കൊട്ടാരക്കര–കൊല്ലം റൂട്ടിൽ ഓടിയ ബസിലായിരുന്നു സംഭവം. യാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് വിഷയം ശ്രദ്ധയിൽപ്പെട്ടത്. ഡ്രൈവറുടെ ലൈസൻസും രണ്ട് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. മൊഴിയെടുത്തതിന് ശേഷമാണ്

Continue Reading
ചോദ്യച്ചോർച്ച വിവാദങ്ങൾക്ക് പിന്നാലെ നീറ്റ് പരീക്ഷ ഓൺലൈനിലേക്ക്; അടുത്ത വർഷം മുതൽ പുതിയ സംവിധാനം
India
0 min read
5.5k

ചോദ്യച്ചോർച്ച വിവാദങ്ങൾക്ക് പിന്നാലെ നീറ്റ് പരീക്ഷ ഓൺലൈനിലേക്ക്; അടുത്ത വർഷം മുതൽ പുതിയ സംവിധാനം

ജൂൺ 22, 2026
0

നീറ്റ് യുജി പരീക്ഷ പൂർണമായും കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചതായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ഡയറക്ടർ ജനറൽ അഭിഷേക് സിംഗ് അറിയിച്ചു. ഉന്നതതല സമിതിയുടെ ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതിനെ തുടർന്നാണ് നടപടികൾ വേഗത്തിലാക്കിയിരിക്കുന്നത്. അടുത്ത വർഷം മുതൽ പരീക്ഷ ഓൺലൈൻ രീതിയിൽ നടത്താനാണ് ലക്ഷ്യമിടുന്നത്. ഈ വർഷം മേയ് 3ന് നടന്ന നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യപ്പേപ്പർ ചോർച്ച വിവാദങ്ങളാണ് പരീക്ഷാ രീതിയിൽ മാറ്റം

Continue Reading
അനീതിക്കെതിരെ ശബ്ദിച്ചതിന് പിന്നാലെ ടാർഗറ്റായി; തുറന്ന കത്തിലൂടെ നിലപാട് വ്യക്തമാക്കി ടിനി ടോം
Kerala
0 min read
5.0k

അനീതിക്കെതിരെ ശബ്ദിച്ചതിന് പിന്നാലെ ടാർഗറ്റായി; തുറന്ന കത്തിലൂടെ നിലപാട് വ്യക്തമാക്കി ടിനി ടോം

ജൂൺ 22, 2026
0

താരസംഘടനയായ ‘അമ്മ’യിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗത്വത്തിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ തുറന്ന കത്തിലൂടെ തൻ്റെ നിലപാട് വ്യക്തമാക്കി നടൻ ടിനി ടോം. സംഘടനയിലെ അംഗങ്ങൾക്കായി പങ്കുവെച്ച സന്ദേശത്തിലാണ് അദ്ദേഹം അനീതികൾക്കെതിരെ ശബ്ദമുയർത്തിയതിൻ്റെ പേരിൽ താൻ ടാർഗറ്റ് ചെയ്യപ്പെട്ടുവെന്ന് ആരോപിച്ചത്. 2018 മുതൽ ‘അമ്മ’യുടെ വിവിധ ഭരണസമിതികളിൽ പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചതിന് അംഗങ്ങളോട് നന്ദി അറിയിച്ച ടിനി ടോം, സംഘടനയ്ക്കും അംഗങ്ങൾക്കും വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ചുവെന്ന് പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങൾ പൊലീസ്

Continue Reading
ക്ഷേമപെൻഷൻ 3000 രൂപയാക്കും; വൈകാതെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
Kerala
0 min read
4.1k

ക്ഷേമപെൻഷൻ 3000 രൂപയാക്കും; വൈകാതെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

ജൂൺ 22, 2026
0

ക്ഷേമപെൻഷൻ 3000 രൂപയാക്കുമെന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് വാഗ്ദാനം സമയബന്ധിതമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അർഹരായവർക്കാണ് പെൻഷൻ ലഭിക്കുന്നതെന്ന് ഉറപ്പാക്കാൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി പുതിയ സംവിധാനം കൊണ്ടുവരുന്നത് സർക്കാർ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം നിയമസഭയിൽ അറിയിച്ചു. എൽഡിഎഫ് സർക്കാരിൻ്റെ പെൻഷൻ വർധന വാഗ്ദാനവുമായി യുഡിഎഫിൻ്റെ പ്രഖ്യാപനത്തെ താരതമ്യം ചെയ്യാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് 2500 രൂപയാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അത് നടപ്പാക്കാൻ വർഷങ്ങൾ എടുത്തുവെന്നും, യുഡിഎഫ് അധികാരത്തിലെത്തിയാൽ അത്തരമൊരു

Continue Reading
കെ​എ​സ്ആ​ർ​ടി​സി​യി​ലെ സൗ​ജ​ന്യ​യാ​ത്ര തു​ട​രാം; ‘പ്രി​യ​ദ​ര്‍​ശി​നി’​ക്കെ​തി​രാ​യ ഹ​ർ​ജി ത​ള്ളി ഹൈ​ക്കോ​ട​തി
Kerala
0 min read
4.7k

കെ​എ​സ്ആ​ർ​ടി​സി​യി​ലെ സൗ​ജ​ന്യ​യാ​ത്ര തു​ട​രാം; ‘പ്രി​യ​ദ​ര്‍​ശി​നി’​ക്കെ​തി​രാ​യ ഹ​ർ​ജി ത​ള്ളി ഹൈ​ക്കോ​ട​തി

ജൂൺ 22, 2026
0

കെ​എ​സ്ആ​ര്‍​ടി​സി ഓ​ർ​ഡി​നി​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ള്‍​ക്ക് സൗ​ജ​ന്യ​യാ​ത്ര നി​ർ​ത്ത​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പൊ​തു​താ​ല്‍​പ​ര്യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ച് ത​ള്ളി. പ്രി​യ​ദ​ര്‍​ശി​നി പ​ദ്ധ​തി സ​ര്‍​ക്കാ​രി​ന് തു​ട​രാ​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന തു​ല്യ​ത​ക്കു​ള്ള അ​വ​കാ​ശ​മാ​യ 14, 15 അ​നു​ച്ഛേ​ദ​ങ്ങ​ളു​ടെ ലം​ഘ​നം ഉ​ണ്ടെ​ന്നു ഹ​ർ​ജി​ക്കാ​ര​ൻ ആ​രോ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​ത തെ​ളി​യി​ക്കാ​നാ​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി ഹ​ർ​ജി ത​ള്ളി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ല്‍ വ​ന്ന ഹ​ര്‍​ജി വി​ധി പ​റ​യാ​ന്‍ ഇ​ന്ന​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. പ​ദ്ധ​തി രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നു​ള്ള

Continue Reading