ബാംഗ്ലൂർ മലയാളി ഫോറത്തിൻ്റെ വാർഷിക പൊതുയോഗം അസോസിയേഷൻ്റെ ഓഫീസിൽ വച്ച് നടന്നു. പ്രസിഡണ്ട് ജോജോ.പി.ജെ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഷിബു ശിവദാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജോയിൻറ് ട്രഷറർ പ്രിജി ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് അരുൺ ജോർജ്, ജോയിൻറ് സെക്രട്ടറി സജീവ് ഇ.ജെ. അഡ്വക്കേറ്റ് മെന്റോ ഐസക്, മധു കലമാനൂർ. ജെസ്സി ഷിബു, അശ്വതി, രാജൻ കെ, മനോഹരൻ എന്നിവർ സംസാരിച്ചു.
പൊതുയോഗത്തിൽ വച്ച് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.
ജോജോ പി.ജെ. (പ്രസിഡണ്ട്)
ടോണി (വൈസ് പ്രസിഡണ്ട്)
ഷിബു ശിവദാസ് (സെക്രട്ടറി)
ഡോ.ബീന പ്രവീൺ (ജോയിൻറ് സെക്രട്ടറി)
സജീവ് ഇ.ജെ (ട്രഷറർ)
ചാർലി മാത്യു (ജോയിൻറ് ട്രഷറർ)
മാനേജ്മെന്റ് കമ്മിറ്റി മെമ്പേഴ്സ്
അഡ്വ.മെന്റോ ഐസക്, മധു കലമാനൂർ, അരുൺ ജോർജ്, ഹെറോൾഡ് മാത്യു, രവിചന്ദ്രൻ, ഷാജി ആർ.പിള്ള, പ്രിജി, ഗോപാലകൃഷ്ണൻ, ഷാജി ദേവസി, ഓമന ജേക്കബ്, സന്തോഷ് കുമാർ, അനിൽ ധർമ്മപതി, ജോസഫ് മാത്യു, ദിനേശൻ, അഡ്വ.ഹനീഷ് കൃഷ്ണൻ.
സംഘടനയുടെ ഈ വർഷത്തെ ഓണാഘോഷം ഓണാരവം-2026′ സെപ്റ്റംബർ ആറാം തീയതി ഞായറാഴ്ച കോറമംഗലയിലുള്ള സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. ‘ഓണാരവം-2026’ നോട് അനുബന്ധിച്ചുള്ള വിവിധ കമ്മിറ്റികൾ യോഗത്തിൽ വച്ച് രൂപീകരിച്ചു.