ബാംഗ്ളൂരിൽ നിര്യാതയായി
കെ എൻ എസ് എസ് ചന്ദപുര കരയോഗത്തിൻ്റെ സ്ഥാപക പ്രസിഡണ്ട് കേശവൻകുട്ടി(67) അന്തരിച്ചു. ഭാര്യ : സ്വർണ്ണകുമാരിമക്കൾ : ഐശ്വര്യമരുമകൻ : ശ്രീജിത്ത്പേരക്കുട്ടി : ദർശിക ഭൗതിക ശരീരം നാളെ രാവിലെ 10:30വരെ ചന്ദപുരയിലെ വസതിയിൽ പൊതുദർശനത്തിനുശേഷം, കുടുലു ഗേറ്റിലുള്ള ശ്മശാനത്തിൽ വെച്ച് അന്ത്യകർമങ്ങൾ നടക്കും.
ഒരു കുടുംബത്തിന് വർഷം 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് പുതിയ സർക്കാർ
മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് യുഡിഎഫ് സർക്കാർ. വി.ഡി. സതീശൻ സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കറാണ് പദ്ധതി പ്രഖ്യാപിച്ചത്. ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം ഒരു കുടുംബത്തിന് വർഷം 25 ലക്ഷം എന്ന കണക്കിൽ കവറേജ് നൽകും. യുഡിഎഫ് ഉയർത്തിക്കാട്ടിയ എറ്റവും പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി.
സ്‌കൂൾ വിദ്യാർഥിനികൾക്ക് 3 ദിവസം ആർത്തവ അവധി; അസംഘടിത മേഖലയിലെ സ്ത്രീകൾക്ക് ആറ് മാസത്തെ പ്രസവാവധി നിർബന്ധമാക്കും
പൊതുവിടങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കൂടുതൽ സ്ത്രീസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ ‘പ്രോജക്‌ട് മെൻസ്ട്രൽ ഡിഗ്നിറ്റി’ കേരള സർക്കാർ പ്രഖ്യാപിച്ചു. സ്‌കൂൾ വിദ്യാർഥിനികൾക്ക് മാസംതോറും മൂന്ന് ദിവസം വരെ ആർത്തവ അവധി നൽകാൻ സർക്കാർ തീരുമാനിച്ചു. ആർത്തവ അവധി എടുക്കുന്ന കുട്ടികൾക്ക് വാരാന്ത്യങ്ങളിൽ പ്രത്യേക ‘ക്യാച്ച്-അപ്പ് ക്ലാസുകൾ’ ഉറപ്പാക്കും. സംസ്ഥാനത്തെ സ്ത്രീകൾക്ക് കെഎസ്‌ആർടിസി ബസുകളിൽ സൗജന്യ യാത്ര, കോളേജുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് വിദ്യാഭ്യാസ സഹായമായി പ്രതിമാസം 1000 രൂപ വീതം നൽകുക എന്നിവയും
മുഖ്യമന്ത്രിയെ വിമർശിച്ച ചാനലിനെതിരെ പ്രതികാര നടപടിയുമായി വിജയ് സർക്കാർ
പുതിയ തലമുറൈ ന്യൂസ് ചാനലിനെതിരെ പ്രതികാരനടപടിയുമായി വിജയ് സർക്കാർ. മുൻകൂർ നോട്ടീസോ മറ്റ് അറിയിപ്പുകളോ നൽകാതെ സർക്കാർ കേബിൾ നെറ്റ്‌വർക്കിൽ നിന്നും ചാനലിനെ നീക്കി. തമിഴ്‌നാട്ടിലെ ക്രമസമാധാനപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സർക്കാരിനെ വിമർശിച്ചുള്ള റിപ്പോർട്ടുകൾ നൽകിതിനുപിന്നാലെയാണ് പ്രതികാരനടപടി. നേരത്തെ സ്റ്റാലിൻ സർക്കാരിനെ വിമർശിച്ച സമയങ്ങളിലും ചാനലിനെതിരെ നടപടികൾ ഉണ്ടായിട്ടുണ്ട്. പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ തുടങ്ങിയവരുമായുള്ള കൂടിക്കാഴ്‌ചകൾക്കു പിന്നാലെ മുഖ്യമന്ത്രിമാർ വാർത്താസമ്മേളനം നടത്തുന്നത് പതിവാണ്. എന്നാൽ, വിജയ് മാദ്ധ്യമങ്ങളെ കാണാതെയാണ് മടങ്ങിയത്. ചെന്നൈയ്ക്ക് പുറത്തുള
ഡൈനിങ് ടേബിളിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു
ഡൈനിങ് ടേബിളിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു. അത്താണി കരിമ്പയിൽ ഇലാഹിയ സ്‌കൂളിന് സമീപം മീത്തലെ ചാലക്കൽ സുബിൻപ്രേം – അഭിരാമി ദമ്പതികളുടെ ഇളയ മകൾ അലംകൃത(അല്ലി)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 10.30 ഓടെയാണ് കുട്ടി ടേബിളിൽ നിന്നും വീണത്. ഡൈനിങ് ടേബിളിൽ ഒറ്റക്ക് കയറുന്ന പതിവുണ്ടായിരുന്നു. ശബ്ദം കേട്ട് ഓടി എത്തിയപ്പോൾ കുട്ടി നിലത്ത് ബോധം കെട്ടു വീണ് കിടക്കുന്നതാണ് കണ്ടത്. ഉടൻതന്നെ
സഭയിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി യുഡിഎഫ് സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപനം
വലിയ രാഷ്ട്രീയ ആകാംക്ഷകൾക്കൊടുവിൽ വി.ഡി. സതീശൻ സർക്കാരിൻ്റെ കന്നി നയപ്രഖ്യാപന പ്രസംഗം ഇന്ന് നിയമസഭയിൽ നടന്നു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സഭയിൽ വായിച്ച നയപ്രഖ്യാപന പ്രസംഗത്തിൽ വികസന-ക്ഷേമ മേഖലകളിൽ വമ്പൻ പ്രഖ്യാപനങ്ങളാണ് സർക്കാർ മുന്നോട്ടുവെച്ചത്. സംസ്ഥാനത്തിൻ്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്താൻ ‘സാമ്പത്തിക ധവളപത്രം’ പുറത്തിറക്കുമെന്നതാണ് ഏറ്റവും പ്രധാന പ്രഖ്യാപനം. അഴിമതിരഹിതവും സുതാര്യവുമായ ഭരണസംവിധാനം ഉറപ്പുനൽകിയ പ്രസംഗത്തിൽ, യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്കിലുള്ള ആശങ്കയും പങ്കുവെച്ചു. സംസ്ഥാനത്തെ എല്ലാ
തൃപ്പൂണിത്തുറ വനിതാ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി അൻസിബ ഹസൻ
തൃപ്പൂണിത്തുറ വനിതാ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി അൻസിബ ഹസൻ. താരസംഘടനയായ ‘അമ്മ’യുടെ വൈസ് പ്രസിഡണ്ട് ലക്ഷ്മി പ്രിയ നൽകിയ വ്യാജ പരാതിയുടെ പേരിൽ സ്റ്റേഷനിൽ വെച്ച് തനിക്ക് കൊടിയ മാനസിക പീഡനം നേരിടേണ്ടി വന്നതായും ഇതിനെതിരെ ആഭ്യന്തരമന്ത്രിയെ കണ്ട് പരാതി നൽകുമെന്നും താരം വ്യക്തമാക്കി. തൃപ്പൂണിത്തുറ എസ്.ഐ രേഷ്മയ്ക്കും ലക്ഷ്മി പ്രിയയ്ക്കുമെതിരെ അൻസിബ ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും നേരത്തെ പരാതി നൽകിയിരുന്നു. എസ്.ഐയുടെ മുന്നിൽ വെച്ച് ലക്ഷ്മി
വീണയെ ചോദ്യം ചെയ്യാനുള്ള തെളിവുകളുണ്ടെന്ന് ഇഡി; നോട്ടീസ് നൽകാൻ നീക്കം
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയെ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്താനുള്ള തെളിവുകളുണ്ടെന്ന് ഇഡി. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡുകളിൽ സിഎംആർഎൽ – എക്സാലോജിക് ഇടപാടുകളിലെ നിർണായക തെളിവുകൾ ലഭിച്ചെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. ഇക്കാര്യം ഡയറക്ടറേറ്റിനെ അറിയിച്ച് മറുപടി ലഭിച്ചശേഷം വീണക്ക് നോട്ടീസ് നൽകാനാണ് നീക്കം. വീണയുടെ പിടിച്ചെടുത്ത ഫോണും കർത്തയുടെ ലാപ്ടോപ്പും വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അതേസമയം അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ ഉടൻ ഹൈക്കോടതിയെ സമീപിക്കും.
ഇ ഡി റെയ്ഡിനെതിരെ ബാംഗ്ലൂരിൽ സി പി ഐ (എം) പ്രതിഷേധം
കേരള മുൻ മുഖ്യമന്ത്രിയും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ്റെ വീട്ടിൽ നടന്ന ഇ ഡി റെയ്ഡിനെതിരെ സിപിഐഎം ബാംഗ്ലൂർ ഈസ്റ്റ് സോണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കെ ആർ പുരം ബിബിഎംപി ഓഫീസിനു മുമ്പിൽ നടന്ന പ്രതിഷേധ യോഗം സിപിഐഎം കർണാടക സ്റ്റേറ്റ് കമ്മിറ്റി അംഗം ഗൗരമ്മ ഉദ്ഘാടനം ചെയ്തു. തുടർന്ന് ജില്ലാ കമ്മിറ്റി അംഗങ്ങളായ നഞ്ചേഗൗഡ, ഗോപാല ഗൗഡ, മുനിരാജു, സി രമേശ്
ബിനീഷ് കോടിയേരിക്ക് വീണ്ടും സിപിഎം അംഗത്വം
ബിനീഷ് കോടിയേരിക്ക് വീണ്ടും സിപിഎം അംഗത്വം. പിണറായി ഇടപെട്ടാണ് അംഗത്വം പുതുക്കിയത്. മൂന്നു വര്‍ഷത്തിനു ശേഷമാണ് പാര്‍ട്ടി അംഗത്വം പുതുക്കിയത്. പിണറായി വിജയൻ ആണ് അംഗത്വം പുതുക്കി നല്‍കാന്‍ എം വി ഗോവിന്ദന് നിര്‍ദ്ദേശം നല്‍കിയത്. നാലുതവണ അപേക്ഷിച്ചിട്ടും അംഗത്വം പുതുക്കാത്തത് വിവാദമായിരുന്നു. 2020ല്‍ മയക്കുമരുന്ന് കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാതിരുന്നത്. 2022 മുതല്‍ ബിനീഷിന് സിപിഎം അംഗത്വമില്ലായിരുന്നു.