പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ​യെ ചോ​ദ്യം ചെ​യ്യ​ലി​ന് വി​ളി​ച്ചു​വ​രു​ത്താ​നു​ള്ള തെ​ളി​വു​ക​ളു​ണ്ടെന്ന് ഇ​ഡി. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ റെ​യ്ഡു​ക​ളി​ൽ സി​എം​ആ​ർ​എ​ൽ – എ​ക്സാ​ലോ​ജി​ക് ഇ​ട​പാ​ടു​ക​ളി​ലെ നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ ല​ഭി​ച്ചെന്നാണ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് പറയുന്നത്. ഇ​ക്കാ​ര്യം ഡ​യ​റ​ക്ട​റേ​റ്റി​നെ അ​റി​യി​ച്ച് മ​റു​പ​ടി ല​ഭി​ച്ച​ശേ​ഷം വീ​ണ​ക്ക് നോ​ട്ടീ​സ് ന​ൽ​കാ​നാ​ണ് നീ​ക്കം. വീ​ണ​യു​ടെ പി​ടി​ച്ചെ​ടു​ത്ത ഫോ​ണും ക​ർ​ത്ത​യു​ടെ ലാ​പ്‌​ടോ​പ്പും വി​ശ​ദ​മാ​യ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്.

അതേസമയം അ​ന്വേ​ഷ​ണം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​എം​ആ​ർ​എ​ൽ ഉ​ട​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും. മാ​സ​പ്പ​ടി​ക്കേ​സി​ൽ അ​ന്വേ​ഷ​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ഇ​ഡി. ക​ണ്ടെ​ത്തി​യ ബാ​ങ്ക് വി​വ​ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന തു​ട​ങ്ങി. ഡ​യ​റി​യി​ലു​ള്ള മ​റ്റ് പേ​രു​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് തെ​ളി​വ് ശേ​ഖ​ര​ണം ആ​രം​ഭി​ച്ചു​വെ​ന്നും ഇ​ഡി പ​റ​യു​ന്നു. ഇ​ഡി സം​ഘ​ത്തെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ 13 സി​പി​എം പ്ര​വ​ർ​ത്ത​ക​രെ ഇ​ന്ന് റി​മാ​ൻ​ഡ് ചെ​യ്യും.

Related Posts