ഡൈനിങ് ടേബിളിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു. അത്താണി കരിമ്പയിൽ ഇലാഹിയ സ്‌കൂളിന് സമീപം മീത്തലെ ചാലക്കൽ സുബിൻപ്രേം – അഭിരാമി ദമ്പതികളുടെ ഇളയ മകൾ അലംകൃത(അല്ലി)യാണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ 10.30 ഓടെയാണ് കുട്ടി ടേബിളിൽ നിന്നും വീണത്. ഡൈനിങ് ടേബിളിൽ ഒറ്റക്ക് കയറുന്ന പതിവുണ്ടായിരുന്നു. ശബ്ദ‌ം കേട്ട് ഓടി എത്തിയപ്പോൾ കുട്ടി നിലത്ത് ബോധം കെട്ടു വീണ് കിടക്കുന്നതാണ് കണ്ടത്. ഉടൻതന്നെ സഹകരണ ആശുപത്രിയിൽ എത്തിച്ചു. പൾസ് കുറഞ്ഞു വരുന്നതിനാൽ ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ഇന്നലെ പുലർച്ചെയോടെ മരണം സ്ഥിരീകരിച്ചു. സഹോദരൻ : ആരുഷ്.

Related Posts