വാസ്കോഡഗാമ-വേളാങ്കണ്ണി പ്രതിവാര എക്സ്പ്രസ് ജൂൺ 2 വരെ വഴി തിരിച്ചുവിടും
വാസ്കോഡഗാമ-വേളാങ്കണ്ണി പ്രതിവാര എക്സ്പ്രസ് (17315/17316) ജൂൺ 2 വരെ മഡ്ഗാവ് മുതൽ ഈറോഡ് വരെ വഴി തിരിച്ചുവിടും.കാർവാർ, മംഗളുരു ജംക്ഷൻ, ഷൊർണൂർ, തിരുപ്പൂർ വഴിയാണു സർവീസ്.ബെംഗളൂരുവിലെ ചിക്കബാനവാര, ബാനസവാടി, കെആർ പുരം എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ടാവില്ല.
1.2 ലക്ഷം പേരെ പങ്കെടുപ്പിച്ച് യോഗാഭ്യാസം 21ന്
മൈസൂരു . രാജ്യാന്തര യോഗാദിനാഘോഷത്തിൻ്റെ മൈസൂരുവിൽ 1.2 ലക്ഷം പേരെ പങ്കെടുപ്പിച്ചുള്ള യോഗാ അഭ്യാസ പ്രകടനം നടത്തും.ജൂൺ 21നാണ് യോഗാ അഭ്യാസ പ്രകടനം. മൈസൂരു പാലസ് ഗ്രൗണ്ടിലാണു ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ പരിപാടി വിവിധ സംഘടനകളിൽനിന്നു 10-70 വയസ്സ് പ്രായമുള്ളവർ പങ്കെ ടുക്കും. ഇതുകൂടാതെ നഗരത്തിലെ 120 ഇടങ്ങളിൽ യോഗ പ്രദർശനം ഒരുക്കുമെന്നും മൈസൂരു യോഗാ ഫെഡറേഷൻ പ്രസിഡണ്ട് ശ്രീഹരി ദ്വാരകനാഥ് പറഞ്ഞു.
ഗുജറാത്തിനെ 92 റൺസിന് തകർത്ത് ബെംഗളൂരു ഐ പി എൽ ഫൈനലിൽ
ഗുജറാത്തിനെ 92 റൺസിന് തകർത്ത് ബെംഗളൂരു ഐ പി എൽ ഫൈനലിൽ. ബെംഗളൂരു ഉയർത്തിയ 255 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഗുജറാത്ത് 162 റൺസിൽ ഓൾ ഔട്ടായി. ആദ്യ ക്വാളിഫയർ ജയിച്ച റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു മെയ് 31ന് അഹമ്മദാബാദിൽ നടക്കുന്ന ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടി. അതെ സമയം തോൽവി നേരിട്ടെങ്കിലും ഗുജറാത്തിന് രണ്ടാം ക്വാളിഫയർ കളിക്കാനുള്ള അവസരവുമുണ്ട്. സൺറൈസേഴ്സ് ഹൈദരാബാദ് – രാജസ്ഥാൻ റോയൽസ് എലിമിനേറ്റർ
ബക്രീദ് പ്രമാണിച്ച് ബെംഗളൂരു-കണ്ണൂർ, മംഗലാപുരം-ഷൊർണൂർ റൂട്ടിൽ പ്രത്യേക തീവണ്ടി
ബക്രീദ് പ്രമാണിച്ച് പ്രത്യേക തീവണ്ടി (06549 ) 27-ന് ഇന്ന് 4.30-ന് ബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിൽനിന്ന് യാത്രതിരിക്കും. നാളെ രാവിലെ 7.50-ന് കണ്ണൂരിൽ എത്തും. ഇതേ തീവണ്ടി(നമ്പർ 06550) 28-ന് വ്യാഴാഴ്ച രാവിലെ 10-ന് കണ്ണൂരിൽനിന്ന് യാത്ര പുറപ്പെടും. രാത്രി 12.30-ന് ബെംഗളൂരുവിലെത്തും. മംഗലാപുരത്തുനിന്ന് ഷൊർണൂർവരെയുള്ള പ്രത്യേക തീവണ്ടി മുഴുവൻ ജനറൽ കമ്പാർട്ട്മെൻ്റുമായി 27-ന് വൈകീട്ട് ആറുമണിക്ക് യാത്ര തുടങ്ങും. ഈ വണ്ടി കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, പയ്യന്നൂർ,
കർണാടകയിൽ മുഖ്യമന്ത്രിമാറ്റത്തിന് നീക്കമില്ല, വിഷയം ചർച്ചയായില്ലെന്ന് കെ.സി.വേണുഗോപാൽ
സിദ്ധരാമയ്യയെ മാറ്റി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ കർണാടക മുഖ്യമന്ത്രി പദവിയിലേക്ക് കൊണ്ടുവരാൻ നീക്കം നടക്കുന്നതായുള്ള വാർത്തകൾ തള്ളി കോൺഗ്രസ്. ഡൽഹിയിൽ ഹൈക്കമാൻഡ് വിളിച്ചുചേർത്ത ഉന്നതതല യോഗത്തിന് പിന്നാലെയാണ് നേതൃമാറ്റത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നത്. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നും വരാനിരിക്കുന്ന രാജ്യസഭാ, നിയമനിർമ്മാണ കൗൺസിൽ തിരഞ്ഞെടുപ്പുകൾ ചർച്ച ചെയ്യാനാണ് യോഗം ചേർന്നതെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി. ഇന്ദിരാ ഭവനിൽ ചേർന്ന യോഗത്തിൽ രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ,
ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ പ്ലേ ഓഫ് അല്പസമയത്തിനുള്ളിൽ; റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ബാറ്റിംഗ്
ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ പ്ലേ ഓഫ് പോരാട്ടത്തിൽ നിലവിലെ ജേതാക്കളായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു-ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. രജത് പാട്ടിദാർ നയിക്കുന്ന ബെംഗളൂരു തങ്ങളുടെ കിരീടം നിലനിർത്താൻ ആണ് കളത്തിൽ ഇറങ്ങുന്നത്. രാത്രി 7.30ന് ആണ് മത്സരം നടക്കുക. ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ബൗളിംഗ് തിരഞ്ഞെടുത്തു. ഇന്ന് ജയിച്ചാൽ മെയ് 31-ന് നടക്കുന്ന ഫൈനലിലേക്ക് കടക്കാമെന്നതിനാൽ ഇരു ടീമിൻ്റെയും ലക്ഷ്യം വിജയം മാത്രമാണ്. ഇന്ന് തോൽക്കുന്ന ടീമിന്
അഞ്ചു രൂപയ്ക്ക് മീനും ചോറും; സ്ത്രീകൾക്ക് മാസം 3,000 രൂപ; വമ്പൻ പ്രഖ്യാപനവുമായി സുവേന്ദു അധികാരി
പശ്ചിമ ബംഗാളിൽ സർക്കാർ നടത്തുന്ന സബ്സിഡി കാന്റീനുകളിലൂടെ അഞ്ചു രൂപയ്ക്ക് മീനും ചോറും അടങ്ങുന്ന ഊണ് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രഖ്യാപിച്ചു. സംസ്ഥാനത്തുടനീളമുള്ള 400 സർക്കാർ കാന്റീനുകളിലൂടെയായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക. വരാനിരിക്കുന്ന ഉത്സവകാലത്ത് ചെലവുകുറഞ്ഞ രീതിയിൽ ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി പദ്ധതി നടത്തിപ്പിനുള്ള നിർദേശങ്ങൾ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. അന്നപൂർണ യോജനയുടെ ആനുകൂല്യങ്ങൾ എല്ലാ ഇന്ത്യക്കാർക്കും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ വകുപ്പിൽനിന്ന് വേർപെടുത്തി
മുനമ്പം പ്രശ്നം; ഭൂമിയിൽ പൂർണാവകാശം വാങ്ങിച്ചുകൊടുക്കുമെന്ന് വി.ഡി. സതീശൻ
മുനമ്പം പ്രശ്നത്തിൽ അവരുടെ ഭൂമിയിൽ പൂർണാവകാശം വാങ്ങിച്ചുകൊടുക്കുമെന്നും നികുതി അടയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. ഡൽഹി കേരളഹൗസിൽ ചേർന്ന പത്രസമ്മേളനത്തിൽ ആയിരുന്നു മുഖ്യമന്ത്രി ഉറപ്പുനൽകിയത്. മുനമ്പത്തെ ജനതയെ അവിടെനിന്ന് ഇറക്കിവിടുന്ന ഒരു സാഹചര്യവും ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. കേരളത്തിന്റെ സ്വപ്ന പദ്ധതികളെക്കുറിച്ചുള്ള ധവളപത്രം ജൂൺ ആദ്യവാരത്തിൽ പുറത്തിറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയെയും കേന്ദ്ര ധനമന്ത്രിയെയും നേരിൽക്കണ്ട് സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ സാമ്പത്തിക പ്രശ്നങ്ങളിൽ അനുകൂലമായ നിലപാടുണ്ടാകുമെന്നാണ്
പ്രധാനമന്ത്രിയുമായും ധനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി; സ്വപ്ന പദ്ധതികൾക്ക് പിന്തുണ തേടി: മുഖ്യമന്ത്രി വി ഡി സതീശൻ
പ്രധാനമന്ത്രിയുമായും ധനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയെന്നും സ്വപ്ന പദ്ധതികൾക്ക് പിന്തുണ തേടിയെന്നും മുഖ്യമന്ത്രി വിഡി സതീശൻ. സംസ്ഥാനത്തിൻ്റെ ധനസ്ഥിതിയിൽ ധവളപത്രം ഇറക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ദേശീയപാത സ്ഥലമേറ്റെടുപ്പ് തുകയിൽ ഇളവ് തേടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പിഎം ശ്രീ പദ്ധതിയിൽ നിയമപ്രശ്നങ്ങള്‍ പരിശോധിക്കും. കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. കിഫ്ബിയുടെ ബാധ്യതകള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് തേടി. കിഫ്ബിയുടെ പൊസിഷൻ പരിശോധിച്ച ശേഷം കടമെടുപ്പിൻ്റെ കാര്യത്തിൽ തീരുമാനം.
പരാതിക്കാരി മൊഴിമാറ്റി; എൽദോസ് കുന്നപ്പിള്ളിയെ വെറുതെവിട്ടു
ബലാത്സംഗ കേസിൽ പെരുമ്പാവൂർ മുൻ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ വെറുതെ വിട്ടു. എൽദോസ് കുന്നപ്പിള്ളി തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് പരാതിക്കാരി മൊഴിമാറ്റിയിരുന്നു. പരാതിക്കാരി ഉൾപ്പെടെ നാല് സാക്ഷികൾ കൂറുമാറിയിരുന്നു. നെയ്യാറ്റിൻകര കോടതിയാണ് ഉത്തരവ് പുറത്തുവിട്ടിരിക്കുന്നത്. ഇന്നലെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്.