പിണറായി വിജയൻ്റെയും മുഹമ്മദ് റിയാസിന്‍റെയും വീടുകളിലെ ഇഡി റെയ്‌ഡ് ഹൈക്കോടതി നിർദ്ദേശപ്രകാരം: മാത്യു കുഴൽനാടൻ
പിണറായി വിജയൻ്റെയും മുഹമ്മദ് റിയാസിന്‍റെയും വീടുകളിലെ ഇഡി റെയ്‌ഡ് ഹൈക്കോടതി നിർദ്ദേശപ്രകാരം എന്ന് മാത്യു കുഴൽനാടൻ എംഎല്‍എ. ഇഡി റെയ്‌ഡ് രാഷ്ട്രീയ ഗൂഢാലോചന എന്ന ആരോപണം തള്ളി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. ഇനിയും കൂടുതൽ കാര്യങ്ങൾ പുറത്തുവരാനുണ്ട്. കേരളം ഒരുപക്ഷേ ഞെട്ടുന്ന കാര്യങ്ങളിലേക്കാവും എത്തുക. സിപിഎമ്മിൻ്റെ തായ് വേര് മുറിക്കുന്ന കേസാവും മാസപ്പടി കേസെന്ന് മാത്യു കുഴൽനാടൻ മാധ്യമങ്ങളോട് പറഞ്ഞു. പി വി എന്നത് പിണറായി വിജയൻ എന്ന് വ്യക്തമാണ്. ഇഡി
ഇഡി റെയ്‌ഡ് രാഷ്ട്രീയ പകപോക്കല്‍; പിണറായിയെ കടന്നാക്രമിക്കുകയാണ് ലക്ഷ്യം: എം.വി.ഗോവിന്ദന്
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെയും വീടുകളിലെ ഇഡി റെയ്‌ഡ് രാഷ്ട്രീയ പകപോക്കലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. പിണറായിയെയും സിപിഎമ്മിനെയും ദുർബലപ്പെടുത്താനാകില്ലെന്നും പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെ കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ഗോവിന്ദൻ പറഞ്ഞു. ഇഡി എടുക്കുന്ന കേസുകളിൽ ഒരു ശതമാനപോലും ശിക്ഷിക്കപ്പെടുന്നില്ലെന്ന് സുപ്രീംകോടതി ചൂണ്ടികാണിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അരവിന്ദ് കേജരിവാളിനെ സമാനമായാണ് ജയിലടച്ചത്. ഭാവന ചമക്കലാണ് എക്‌സാലോജിക് കേസുമെന്നും ഭാവന
ബെംഗളൂരുവിൽ എബോള വൈറസ് ലക്ഷണങ്ങളോടെ യുവതി നിരീക്ഷണത്തില്‍: അതീവ ജാഗ്രത
എബോള വൈറസ് രോഗലക്ഷണങ്ങളോടെ ഉഗാണ്ടയിൽ നിന്ന് ബെംഗളൂരുവിലെത്തിയ യുവതി നിരീക്ഷണത്തിൽ. കിഴക്കൻ ആഫ്രിക്കൻ നഗരമായ കമ്പാലയിൽ നിന്നാണ് ഇവർ ബെംഗളൂരുവിലെത്തിയത്. ഇവരെ നിലവിൽ ബെംഗളൂരുവിലെ റോയൽ ഏസ് ബോട്ടിക് ഹോട്ടലിൽ താമസിപ്പിച്ചിരിക്കുകയാണ്.യുവതിയിൽ നിന്ന് രക്ത-സ്രവ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇത് പൂനെയിലെ ഐസിഎംആർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്. ശരീരവേദന ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്. ഇവിടെ വന്ന് ലഭിക്കുന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും. റിപ്പോർട്ടിനായി
ഷൂട്ടിങ് താരമായ വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
ഷൂട്ടിങ് താരമായ വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പന്തീരാങ്കാവ് പാറക്കുളം റോഡിൽ എടക്കാട്ട് പുറത്ത് മണാൽ ഷിബുവിൻ്റെ മകൻ കാർത്തിക് (19) ആണ് മരിച്ചത്. വിദ്യാർത്ഥി സ്വയം വെടിവച്ച് മരിച്ചതാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാത്രി ഏഴേകാലോടെയാണ് സംഭവം നടന്നത്. വീടിൻ്റെ മുകൾ നിലയിൽ നിന്ന് പെട്ടെന്ന് വെടിയൊച്ച കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോഴാണ് തലയിൽ വെടിയേറ്റ് രക്തത്തിൽ കുളിച്ച നിലയിൽ കാർത്തികിനെ കണ്ടെത്തിയത്. ഉടൻ തന്നെ
ഐ പി എൽ എലിമിനേറ്റർ: സൺറൈസേഴ്‌സ് ഹൈദരാബാദും രാജസ്ഥാൻ റോയൽസും ഏറ്റുമുട്ടും
ഇന്ത്യൻ പ്രീമിയർ ലീഗ് എലിമിനേറ്റർ മത്സരത്തിൽ ഇന്ന് സൺറൈസേഴ്‌സ് ഹൈദരാബാദും രാജസ്ഥാൻ റോയൽസം ഏറ്റുമുട്ടും. യഥാക്രമം മൂന്നും നാലും സ്ഥാനക്കാരായി പ്ലേ ഓഫിലെത്തിയ പാറ്റ് കമ്മിൻസിൻ്റെയും റിയാൻ പരാഗിൻ്റെയും സംഘങ്ങൾക്ക് കിരീടമെന്ന വലിയ സ്വപ്നത്തിലേക്ക് മൂന്ന് മത്സരങ്ങളുടെ ദൂരമുണ്ട്. കേളികേട്ട ബാറ്റിങ് നിരയുമായാണ് സൺറൈസേഴ്‌സും റോയൽസും കളത്തിലുള്ളത്. ലീഗ് റൗണ്ടിൽ ഏറ്റുമുട്ടിയപ്പോൾ രണ്ട് മത്സരങ്ങളിലും രാജസ്ഥാനെ ഹൈദരാബാദ് തോൽപിച്ചിരുന്നു. ഹൈദരാബാദിൻ്റെ ട്രാവിസ് ഹെഡ്-അഭിഷേക് ശർമ ഓപണിങ് കൂട്ടുകെട്ടും പിന്നാലെ വരുന്ന
മാസപ്പടി കേസ്: വീണാ വിജയനെ ഇഡി ചൊദ്യം ചെയ്യുന്നു
മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണാറായി വിജയന്റെ മകൾ വീണാ വിജയനെ ഇഡി തിരുവനന്തപുരത്തെ വീട്ടിൽ ചോദ്യം ചെയ്യുന്നു. പിണറായിയുടെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള വാടക വീട്ടിൽ രാവിലെ മുതൽ ഇഡി റെയ്ഡ് പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട 12 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കേസിൽ വീണ വിജയന്റെ സാമ്പത്തിക ഇടപാടുകൾ, കമ്പനിയുടെ വിവരങ്ങൾ, സാമ്പത്തിക സ്രോതസിന്റെ ഇടപാടുകൾ എന്നിവയാകും പരിശോധിക്കുകയെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. സംസ്ഥാന പോലീസിനെ അറിയിക്കാതെയാണ് ഇഡി
പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്
സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെയും മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിൻ്റെയും വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നു. പിണറായി വിജയനും മകൾ വീണാ വിജയനുൾപ്പടെയുള്ളവരും ഇവിടെയുണ്ടെന്നാണ് സൂചന. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ ഉള്ള വീട്ടിൽ ഇന്ന് രാവിലെ മുതലാണ് റെയിഡ് ആരംഭിച്ചത്. പിണറായിയുടെ കണ്ണൂരിലെ വീട്ടിലും സിഎംആർഎൽ കൊച്ചി ഓഫീസിലും പരിശോധന നടക്കുന്നു. മുഹമ്മദ് റിയാസിൻ്റെ കോഴിക്കോട് കോട്ടൂളിയിലെ വസതിയിലാണ് റെയ്ഡ്. കൈക്കൂലി, കള്ളപ്പണം
ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ മൃഗങ്ങളെയും പക്ഷികളെയും ദത്തെടുക്കൽ പദ്ധതി പ്രകാരം 30 ലക്ഷം രൂപയുടെ അധിക വരുമാനം
ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ മൃഗങ്ങളെയും പക്ഷികളെയും ദത്തെടുക്കൽ പദ്ധതി പ്രകാരം ഒരു വർഷം കൊണ്ട് 30 ലക്ഷത്തിലധികം രൂപയുടെ അധിക വരുമാനം നേടിയതായി അധികൃതർ അറിയിച്ചു. ജീവികളോടുള്ള സ്നേഹം വർധിപ്പിക്കുന്നതിനായി പാർക്ക് വർഷങ്ങൾക്ക് മുമ്പാണ് ദത്തെടുക്കൽ പരിപാടി ആരംഭിച്ചത്. സിംഹങ്ങൾ, കടുവകൾ, പുള്ളിപ്പുലികൾ, ആനകൾ, ജിറാഫുകൾ തുടങ്ങിയ വലിയ മൃഗങ്ങളെ മാത്രമല്ല ചെറിയ മൃഗങ്ങളെയും പക്ഷികളെയും ഒരു വർഷത്തേക്ക് ദത്തെടുക്കാൻ ജനങ്ങൾക്ക് പദ്ധതി മുഖേന സാധിക്കും. ഈ പദ്ധതിയിലൂടെ കോവിഡ്
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉടൻ രാജിവെച്ചേക്കും?
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉടൻ രാജിവെച്ചേക്കും. വ്യാഴാഴ്‌ചയോടെ രാജി സമർപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതായാണ് വിവരം. സിദ്ധരാമയ്യയെ ഡൽഹിയിലെത്തിച്ച് പാർട്ടിയിൽ വലിയൊരു ദേശീയ ചുമതല നൽകാനാണ് കോൺഗ്രസ് ഹൈക്കമാൻഡിൻ്റെ നീക്കം. രാജ്യസഭാ, ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പുകളെക്കുറിച്ച് മാത്രമാണ് ചർച്ച ചെയ്‌തതെന്ന് കോൺഗ്രസ് വ്യക്തമാക്കുമ്പോഴും, കർണാടകയിലെ അധികാര കൈമാറ്റമാണ് പ്രധാന അജണ്ടയെന്നാണ് വിവരം.ഡൽഹി ചർച്ചകൾക്ക് ശേഷം അദ്ദേഹം ബംഗളൂരുവിലേക്ക് തിരിച്ചു. 2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി
കള്ളക്കടൽ: കേരള തീരത്ത് ജാഗ്രത നിർദേശം
കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ കടലാക്രമണത്തിനു സാധ്യതയുള്ളതിനാൽ ജനങ്ങൾക്ക് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ജില്ലകളിലെ തീരങ്ങളിലാണ് കടലാക്രമണ സാധ്യത പ്രവചിച്ചിരിക്കുന്നത്.