വൈഭവ് സൂര്യവംശിയുടെ വിളയാട്ടം; രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം
ഐപിഎൽ എലിമിനേറ്റർ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസ് സൺറൈസേഴ്‌സ് ഹൈദരാബാദിനെ 47 റൺസിന് കീഴടക്കി. രാജസ്ഥാൻ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം(244) തേടിയിറങ്ങിയ ഹൈദരാബാദ് പോരാട്ടം 19.2 ഓവറിൽ 196ൽ അവസാനിച്ചു. 20 പന്തിൽ 38 റൺസെടുത്ത നിതീഷ് കുമാർ റെഡ്ഡിയാണ് ടോപ് സ്കോററർ. രാജസ്ഥാനായി ഇംഗ്ലീഷ് പേസർ ജോഫ്രാ ആർച്ചർ മൂന്ന് വിക്കറ്റ് വീഴ്ത്തി. വൈഭവ് സൂര്യവൻഷിയുടേയും(29 പന്തിൽ 97), ധ്രുവ് ജുറേലിൻ്റെയും(21 പന്തിൽ 50) അർധ സെഞ്ച്വറി കരുത്തിലാണ് രാജസ്ഥാൻ
ഇഡിക്കെതിരെ നടന്നത് ആസൂത്രിത ആക്രമണം; നിയമം കൈയിലെടുക്കാൻ അനുവദിക്കില്ല: ആഭ്യന്തര മന്ത്രി
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ നടന്ന ഇഡി റെയ്ഡിൽ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. റെയ്ഡിനെ കുറിച്ച് പോലീസിനെയോ ആഭ്യന്തരവകുപ്പിനെയോ മുൻകൂറായി അറിയിച്ചില്ലെന്ന് രമേശ് ചെന്നിത്തല. ഇഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കർശന നടപടിയെടുക്കുമെന്നും ഇഡിക്കെതിരെ ഉണ്ടായത് ആസൂത്രിത ആക്രമണമാണെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. മുൻകൂട്ടി അറിയിച്ചിരുന്നെങ്കിൽ പ്രതിരോധിക്കാമായിരുന്നുവെന്നും ആളുകള്‍ കൂടിയപ്പോള്‍ ക്രമസമാധാന പരിപാലനത്തിന് പോലീസ് സമയോചിതമായി ഇടപെട്ടുവെന്നും രമേശ് ചെന്നിത്തല
ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം; ഏഴ് പേർ അറസ്റ്റിൽ
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് പ്രതികൾ അറസ്റ്റിൽ. ഇഡി വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ അറസ്റ്റ് നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിനിടെ പ്രതികള്‍ പാളയം ഏരിയ കമ്മിറ്റി ഓഫീസില്‍ അഭയം തേടുകയായിരുന്നു. വന്‍ പോലീസ് സന്നാഹം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നില്‍ തമ്പടിച്ചു. തൊട്ടുപിന്നാലെ മുതിര്‍ന്ന നേതാക്കളായ വി. ശിവന്‍കുട്ടി,, വി.ജോയ്, ജോണ്‍ ബ്രിട്ടാസ് എംപി, വി.കെ. പ്രശാന്ത് അടക്കമുള്ളവര്‍ സ്ഥലത്തെത്തി.
രാജ്യത്ത് എബോള കേസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പരിഭ്രാന്തി പരത്തരുതെന്നും ആരോഗ്യ മന്ത്രാലയം
രാജ്യത്ത് എബോള കേസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഉഗാണ്ടയിൽ നിന്ന് കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യുവതിയുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. എബോള പരിശോധനയ്ക്കായി ഉഗാണ്ടയിൽ നിന്നു വന്ന 28കാരിയുടെ സാമ്പിൾ ശേഖരിച്ചശേഷം ഇന്ദിര നഗറിലെ എപ്പിഡെമിക് ഡിസീസസ് ഹോസ്പിറ്റലിൽ ഐസൊലേഷനിലായിരുന്നു. എന്നാൽ ഇവർക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളുമായി ചേർന്ന് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജനം പരിഭ്രാന്തരാകരുതെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. വ്യാജ വാർത്തകൾ
ഉഗാണ്ടയിൽ നിന്ന് ബെംഗളൂരുവിലെത്തിയ യുവതിക്ക് എബോളയില്ല, യുവതി ഐസൊലേഷനിൽ തുടരുന്നു
ബാംഗ്ലൂർ കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ യുവതിക്ക് എബോള ബാധയില്ലെന്ന് റിപ്പോർട്ട്. യുവതിക്ക് എബോള ബാധയില്ലെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. എബോള പരിശോധനാഫലം നെഗറ്റീവ് ആണെങ്കിലും യുവതിയെ ഐസൊലേഷനിൽ നിന്ന് എപ്പോൾ മോചിപ്പിക്കുമെന്ന കാര്യം വ്യക്തമായിട്ടില്ല. യുവതിയുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയിലൂടെ പറഞ്ഞു. ഉഗാണ്ടയിൽ നിന്നുള്ള 28 കാരിക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. മുൻകരുതൽ എന്ന നിലയിലാണ് ഐസൊലേഷനിൽ പ്രവേശിപ്പിച്ചതെന്ന് യുവതിയെ ഐസൊലേറ്റ് ചെയ്ത ആശുപത്രിയിലെ
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിൽ കേന്ദ്രം നടപടി തുടങ്ങി
കേരളത്തിൽ റെയ്‌ഡ് നടത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആകമിച്ച സംഭവം കേന്ദ്ര ആഭ്യന്തരവകുപ്പ് ഗൗരവത്തോടെ പരിശോധിക്കുന്നു. സുരക്ഷാ ഉദ്യോഗസ്ഥരേയും വനിതാ ഉദ്യോഗസ്ഥരേയും സിപിഎം മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് പാർട്ടി പ്രവർത്തകർ ആക്രമിച്ചത്. സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥരുമായി കേന്ദ്ര ആഭ്യന്തര വകുപ്പ് സമ്പർക്കം ചെയ്ത് വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന മുഖ്യമന്ത്രിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിക്കുമെന്നാണ് അറിയുന്നത്. ഇഡി ഉദ്യോഗസ്ഥർ അവർ നേരിട്ട അനുഭവത്തെക്കുറിച്ചു ഇവർ ആരാഞ്ഞിട്ടുണ്ട്.
തളർത്തിക്കളയാമെന്ന് വ്യാമോഹിക്കേണ്ടെന്ന് പിണറായി വിജയൻ
തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ നടത്തിയ ഇഡി പരിശോധന പൂർത്തിയായി. ഇതൊരു തുടക്കം മാത്രമായേ കാണുന്നുള്ളൂവെന്നും ഈ തരത്തിലുള്ള നടപടികൾ കൊണ്ട് തളർത്തിക്കളയാമെന്ന് വ്യാമോഹിക്കേണ്ടതില്ലെന്നും പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു. ഇഡി പരിശോധനയ്ക്ക് ശേഷം സിപിഎം പ്രവർത്തകരെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇഡി പരിശോധന പൂർത്തിയാക്കി ഉദ്യോഗസ്ഥർ പുറത്തേക്ക് ഇറങ്ങിയപ്പോൾ വൻ സംഘർഷമാണ് ഉണ്ടായത്. ഇഡി ഉദ്യോഗസ്ഥര്‍ കാറിൽ കയറിയ ശേഷം സംഘർഷം
എൻഡിഎ നിയമസഭാ കക്ഷി നേതാവായി ബി.ബി.ഗോപകുമാറിനെ തെരഞ്ഞെടുത്തു
നിയമസഭയിലെ എൻഡിഎ നിയമസഭാ കക്ഷി നേതാവായി ബി.ബി. ഗോപകുമാറിനെ തെരഞ്ഞെടുത്തു. ചാത്തന്നൂർ എംഎൽഎ ആണ് ബി.ബി. ഗോപകുമാർ. അടുത്തിടെ നടന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ സ്ഥാനാർഥിയായിരുന്നു ഗോപകുമാർ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആണ് പ്രഖ്യാപനം നടത്തിയത്. മൂന്ന് അംഗങ്ങൾ മാത്രമുള്ള എൻഡിഎ നിയമസഭാ കക്ഷിക്ക് നേതാവിനെ നിശ്ചയിക്കുന്നതിൽ ഉണ്ടായ കാലതാമസം ചർച്ചകൾക്ക് വഴിവച്ചിരുന്നു. നിലവിൽ ബിജെപി മേഖലാ പ്രസിഡണ്ടും എസ്എൻഡിപി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡണ്ടുമായ അദ്ദേഹം,
പ്രതിപക്ഷനേതാവ് പിണറായി വിജയൻ്റെ വീട്ടിലെ ഇഡി റെയ്ഡിനെ അപലപിച്ച് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ
പ്രതിപക്ഷനേതാവ് പിണറായി വിജയൻ്റെ വീട്ടിലെ ഇഡി റെയ്ഡിനെ അപലപിച്ച് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. പ്രതിപക്ഷനേതാക്കൾക്ക് എതിരെ കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്ന പ്രവണത വർധിച്ചുവരുന്നതിനെ കുറിച്ചുള്ള ഗുരുതരമായ ആശങ്കകളാണ് ഇത്തരം നടപടികൾ വീണ്ടും ഉയർത്തുന്നതെന്ന് സ്റ്റാലിൻ പറഞ്ഞു. കുറിപ്പിൻ്റെ പൂർണരൂപം മുൻ കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെ ലക്ഷ്യമിട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന റെയ്ഡുകളെ ശക്തമായി അപലപിക്കുന്നു. പ്രതിപക്ഷ നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്ന പ്രവണത
ടിനി ടോമിനെതിരെ അൻസിബ ഹസ്സൻ ഇന്ന് പരാതി നൽകിയേക്കും
അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ടിനി ടോമിനെതിരെ മുൻ ജോയിൻ സെക്രട്ടറി അൻസിബ ഹസ്സൻ ഇന്ന് പരാതി നൽകിയേക്കും. അഭിഭാഷകനുമായി സംസാരിച്ച ശേഷം മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകുമെന്നാണ് സൂചന. ടിനി ടോം തന്നെ വ്യക്തിഹത്യ ചെയ്യുന്നുവെന്നും മതതീവ്രവാദി എന്ന് വിളിച്ചെന്നുമുള്ള ആരോപണങ്ങൾ അൻസിബ ഉന്നയിച്ചിരുന്നു. തന്നെ ജിഹാദി എന്ന് വിളിച്ചുവെന്നും ഇക്കാരണങ്ങളാലാണ് അമ്മയിൽ നിന്ന് താൻ രാജിവെച്ചതെന്നുമായിരുന്നു അൻസിബ പറഞ്ഞിരുന്നത്.