രാ​ജ്യ​ത്ത് എ​ബോ​ള കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെന്നും​ ഉ​ഗാ​ണ്ട​യി​ൽ നി​ന്ന് കെ​മ്പ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ യു​വ​തി​യു​ടെ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ് ആ​ണെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

എ​ബോ​ള പ​രി​ശോ​ധ​ന​യ്ക്കാ​യി ഉ​ഗാ​ണ്ട​യി​ൽ നി​ന്നു വ​ന്ന 28കാ​രി​യു​ടെ സാ​മ്പി​ൾ ശേ​ഖ​രി​ച്ച​ശേ​ഷം ഇ​ന്ദി​ര ന​ഗ​റി​ലെ എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഹോ​സ്പി​റ്റ​ലി​ൽ ഐ​സൊ​ലേ​ഷ​നി​ലാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​വ​ർ​ക്ക് മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സം​സ്ഥാ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ജ​നം പ​രി​ഭ്രാ​ന്ത​രാ​ക​രു​തെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പറഞ്ഞു. വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും കേ​ന്ദ്രം ക​ർ​ശ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

Related Posts