നിയമസഭയിലെ എൻഡിഎ നിയമസഭാ കക്ഷി നേതാവായി ബി.ബി. ഗോപകുമാറിനെ തെരഞ്ഞെടുത്തു. ചാത്തന്നൂർ എംഎൽഎ ആണ് ബി.ബി. ഗോപകുമാർ. അടുത്തിടെ നടന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ സ്ഥാനാർഥിയായിരുന്നു ഗോപകുമാർ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആണ് പ്രഖ്യാപനം നടത്തിയത്. മൂന്ന് അംഗങ്ങൾ മാത്രമുള്ള എൻഡിഎ നിയമസഭാ കക്ഷിക്ക് നേതാവിനെ നിശ്ചയിക്കുന്നതിൽ ഉണ്ടായ കാലതാമസം ചർച്ചകൾക്ക് വഴിവച്ചിരുന്നു.
നിലവിൽ ബിജെപി മേഖലാ പ്രസിഡണ്ടും എസ്എൻഡിപി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡണ്ടുമായ അദ്ദേഹം, ചാത്തന്നൂർ എസ്എൻ ട്രസ്റ്റ് സ്കൂളിൻ്റെ മുൻ പ്രധാനാധ്യാപകനുമാണ്.