അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ടിനി ടോമിനെതിരെ മുൻ ജോയിൻ സെക്രട്ടറി അൻസിബ ഹസ്സൻ ഇന്ന് പരാതി നൽകിയേക്കും. അഭിഭാഷകനുമായി സംസാരിച്ച ശേഷം മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകുമെന്നാണ് സൂചന.
ടിനി ടോം തന്നെ വ്യക്തിഹത്യ ചെയ്യുന്നുവെന്നും മതതീവ്രവാദി എന്ന് വിളിച്ചെന്നുമുള്ള ആരോപണങ്ങൾ അൻസിബ ഉന്നയിച്ചിരുന്നു. തന്നെ ജിഹാദി എന്ന് വിളിച്ചുവെന്നും ഇക്കാരണങ്ങളാലാണ് അമ്മയിൽ നിന്ന് താൻ രാജിവെച്ചതെന്നുമായിരുന്നു അൻസിബ പറഞ്ഞിരുന്നത്.