ഇറാൻ-അമേരിക്ക-ഇസ്രയേൽ സംഘർഷത്തിനിടെ ഏറ്റവുംകൂടുതൽ ഹോർമുസ് കടത്തിയത് ഇന്ത്യൻ കപ്പലുകൾ
ഇന്ത്യയുൾപ്പെടെയുള്ള ‘സൗഹൃദ രാജ്യങ്ങൾക്ക്’ ഇറാൻ ഇളവ് നൽകിയ സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയുടെ നയതന്ത്ര ഇടപെടലിലൂടെ ഏറ്റവും കൂടുതൽ കപ്പലുകൾ കടത്തിവിടാൻ സാധിച്ചത് ഇന്ത്യയ്ക്കാണ്. ഇറാനെതിരെ അമേരിക്ക-ഇസ്രയേൽ സംഘർഷത്തിനിടെ ഹോർമുസ് കടലിടുക്ക് കടന്ന് ഇതുവരെ ഇന്ത്യയിലെത്തിയത് എട്ട് കപ്പലുകൾ. ഏറ്റവും ഒടുവിലായി ‘ഗ്രീൻ സാൻവി’ എന്ന എൽപിജി ടാങ്കറാണ് ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്കെത്തുന്നത്. ഇതിനുമുമ്പ് നന്ദാദേവി, ജഗ് ലാഡ്കി, ശിവാലിക്, പൈൻ ഗ്യാസ്, ജഗ് വസന്ത്, ബിഡബ്ല്യു ടൈർ, ബിഡബ്ല്യു എലം എന്നീ കപ്പലുകൾ ഈ പാതയിലൂടെ കടന്നുപോയിരുന്നു. ജഗ്
തലസ്ഥാനത്ത് നരേന്ദ്ര മോദിയുടെ റോഡ് ഷോ; തുറന്ന വാഹനത്തിൽ ജനങ്ങളെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി
എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്നുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാന നഗരത്തിലെത്തി. ശനിയാഴ്ച വൈകുന്നേരത്തോടെ കേരളത്തിലെത്തിയ അദ്ദേഹം തിരുവല്ലയിലെ പൊതുപരിപാടിക്ക് ശേഷമാണ് തിരുവനന്തപുരത്ത് എത്തിയത്. കരമന മുതൽ കിള്ളിപ്പാലം വരെ നടന്ന ആവേശകരമായ റോഡ് ഷോയിൽ പ്രധാനമന്ത്രി പങ്കെടുത്തു. തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലൂടെ കടന്നുപോയ റോഡ് ഷോയിൽ എൻഡിഎ സ്ഥാനാർത്ഥികളായ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, ആർ. ശ്രീലേഖ, കരമന ജയൻ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.റോഡിൻ്റെ ഇരുവശങ്ങളിലും പ്രധാനമന്ത്രിയെ കാണാനായി
വോട്ടിന് വേണ്ടി തൃശ്ശൂരില്‍ ബിജെപി ഭക്ഷ്യക്കിറ്റുകൾ നല്‍കിയെന്ന പരാതിയുമായി എല്‍ഡിഎഫ്
വോട്ടിന് വേണ്ടി തൃശ്ശൂരില്‍ വോട്ടര്‍മാര്‍ക്ക് ബിജെപി ഭക്ഷ്യക്കിറ്റുകൾ നല്‍കിയെന്ന പരാതിയുമായി എല്‍ഡിഎഫ്. ഒളരിയില്‍ ശിവരാമപുരം നഗറിലെ താമസക്കാര്‍ക്കാണ് സൂപ്പര്‍ മാര്‍ക്കറ്റ് വഴി കിറ്റുകള്‍ വിതരണം ചെയ്തത്. എല്‍ഡിഎഫ് പ്രവർത്തകർ നല്‍കിയ പരാതിയില്‍ ഇലക്ഷന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇതുവരെ 28 കിറ്റുകളാണ് വിതരണം ചെയ്തതെന്നാണ് വിവരം. ബിജെപി കിറ്റ് നല്‍കുന്നുവെന്ന് അറിഞ്ഞ് 3 സ്ത്രീകള്‍ സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയതോടെയാണ് പരാതി ഉയര്‍ന്നത്. അയല്‍ക്കാര്‍ കിറ്റ് വാങ്ങി പോകുന്നത് കണ്ട്
ഫീസ് അടയ്‌ക്കാനായി 3 ലക്ഷം രൂപയ്ക്ക് വൃക്ക വിറ്റ 23കാരൻ ഗുരുതരാവസ്ഥയിൽ
വീട്ടുകാരറിയാതെ വൃക്ക വിറ്റ വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ. 23 കാരനായ ആയുഷ് എന്ന എംബിഎ വിദ്യാർത്ഥിയാണ് ഫീസ് അടയ്‌ക്കാനുള്ള പണം കണ്ടെത്താനായി വൃക്ക വിറ്റത്. ആരോഗ്യനില മോശമായതിനെത്തുടർന്ന് ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചതോടെയാണ് ഈ വിവരം പുറത്തറിഞ്ഞത്. മാർച്ച് 21ന് മുസാഫർനഗറിലെ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ ആയുഷിൻ്റെ വൃക്ക പരുൺ തോമർ എന്ന സ്ത്രീക്ക് മാറ്റിവച്ചിരുന്നു. തുടർന്ന് ഇരുവരുടെയും ആരോഗ്യനില മോശമായതോടെ ലക്നൗവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു
തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു. എസ്സി മോര്‍ച്ച എലിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ഒറ്റപ്ലാക്കല്‍ പി.ടി. രാജന് (57) ആണ് മരിച്ചത്. പാലായിലെ എൻഡിഎ സ്ഥാനാർഥി ഷോണ്‍ ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പര്യടനത്തോടനുബന്ധിച്ച് നടത്തിയ വാഹന റാലിക്കിടെയാണ് സംഭവം.കൂരാലി പ്രാവിന്‍കൂടിന് സമീപത്തുവച്ച് നേതാവ് വാഹനത്തില്‍നിന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കൊച്ചിയിൽ എംഡിഎംയുമായി യുവതി ഉൾപ്പടെ 4 പേർ അറസ്റ്റിൽ
കൊച്ചിയിൽ എംഡിഎംഎയുമായി യുവതി ഉൾപ്പടെ 4 പേർ അറസ്റ്റിൽ. കോഴിക്കോട് ഫറോഖ് സ്വദേശി റിൻസി മുംതാസ് (32) തൃക്കാക്കര സ്വദേശി റിഷാദ് (26), നൂറനാട് സ്വദേശി ഷെൽജിക് (28) എന്നിവരാണ് പിടിയിലായത്.പിടിയിലായ യുവതി റിമാൻഡ് കഴിഞ്ഞ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. നെടുമ്പാശേരി പോലീസും റൂറൽ ജില്ലാ ഡാൻസാഫും ചേർന്നാണ് ഇവരെ പിടികൂടിയത്. മൂന്നര ഗ്രാം എംഡിഎംഎയുമായാണ് ഇവർ പിടിയിലായത്. കരിയാട് ഭാഗത്തുള്ള ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു ഇവർ. സിപ് ലോക്
ട്രെക്കിംഗിനിടെ കുടക് വനത്തിൽ കാണാതായ മലയാളി യുവതിക്കായുള്ള തിരച്ചിൽ തുടരുന്നു
ട്രെക്കിംഗിനിടെ മലയാളി യുവതിയെ കുടക് വനത്തിൽ കാണാതായി. കൊച്ചിയില്‍ നിന്നുള്ള ഐടി ഉദ്യോഗസ്ഥയായ ജി.എസ്.ശരണ്യയെയാണ് കഴിഞ്ഞ ദിവസം കാണാതായത്. കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോൾ കയറാനാണ് ശരണ്യ എത്തിയത്. ഏപ്രിൽ 2-ന് ഒറ്റയ്ക്കാണ് കൊച്ചിയിൽ നിന്ന് ശരണ്യ കുടകിലെത്തിയത്. നാപ്പോകുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് താമസിച്ചിരുന്നത്. ഏപ്രിൽ 2-ന് രാവിലെ 8:15-ഓടെ വനംവകുപ്പിൻ്റെ അനുമതി വാങ്ങിയാണ് ട്രെക്കിംഗ് ആരംഭിച്ചത്. കാട്ടാന ശല്യമുള്ളതിനാൽ മറ്റ് 10 പേർ അടങ്ങുന്ന സംഘത്തിനൊപ്പം
ഇടത് സര്‍ക്കാരിന്‍റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് പ്രധാനമന്ത്രി
ഇടത് സര്‍ക്കാരിന്‍റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് തിരുവല്ലയിലെ എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിന്‍റെ വികസനത്തിനായി പറ്റുന്നതെല്ലാം കേന്ദ്രസർക്കാർ ചെയ്യുന്നുണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രി അനൂപ് ആന്‍റണിയെ തിരുവല്ലയ്ക്ക് സമര്‍പ്പിക്കുകയാണെന്ന് കൂട്ടിച്ചേർത്തു. അനൂപ് ആന്‍റണി തിരുവല്ലയിൽ വിജയിക്കുമെന്ന് മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേരളത്തിൽ ബിജെപി സർക്കാർ ഭരിച്ചിട്ടില്ല. പക്ഷേ കേന്ദ്രം എൻഡിഎ സർക്കാർ അധികാരത്തിലായിരിക്കെ കോൺഗ്രസും ഇടതു പക്ഷവും ഒന്നിച്ചു ഭരിച്ചതിനേക്കാൾ അഞ്ചിരട്ടി തുകയാണ് കേരളം ഏറ്റവും വികസന
സ്ത്രീധന പീഡനം: അഞ്ച് മാസം ഗർഭിണിയായ നഴ്‌സ് തീ കൊളുത്തി മരിച്ചു; സംഭവം കർണാടക ഹൊഡബട്ടെ ഗ്രാമത്തിൽ
സ്ത്രീധനപീഡനം സഹിക്കവയ്യാതെ അഞ്ച് മാസം ഗർഭിണിയായ യുവതി പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു. കർണാടകയിൽ സോറബ താലൂക്കിലെ ഉളവി ഹോബ്ലിയിലുള്ള ഹൊഡബട്ടെ ഗ്രാമത്തിലെ നവീൻ്റെ ഭാര്യയും സ്റ്റാഫ് നഴ്സുമായിരുന്ന ശ്വേത (30) ആണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ഭർത്താവ് നവീൻ്റെ സഹോദരൻ ഹേമന്ത്, ഭർതൃപിതാവ് സണ്ണപ്പ, ഭർതൃമാതാവ് ജാനകി, ഹേമന്തിൻ്റെ ഭാര്യ ദിവ്യ എന്നിവർ ആണ് അറസ്റ്റിലായി. ശ്വേതാ ഉളവി ഡയഗ്നോസ്റ്റിക് സെൻ്ററിൽ നഴ്‌സായിരുന്നു. 2020 ലായിരുന്നു ശ്വേതയും
‘മത്സരിക്കുന്നില്ലെന്ന് ഞാൻ തന്നെയാണ് തീരുമാനിച്ചതെങ്കിലും പ്രചാരണത്തിന് മുന്നിൽ ഞാൻ ഉണ്ടാകും‘; അണ്ണാമലൈ
ബിജെപി കഴിഞ്ഞ ദിവസം സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കിയതിൽ പാർട്ടിയുടെ പ്രമുഖ നേതാവ് കെ. അണ്ണാമലൈയുടെ പേര് ബിജെപിയുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയിൽ അണ്ണാമലൈയുടെ പേര് ഇല്ലാത്തതിനെ കുറിച്ച് പലരും അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചിരുന്നു. അണ്ണാമലൈ തന്നെ അത്തരം എല്ലാ ഊഹാപോഹങ്ങൾക്കും മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഒരു മണ്ഡലത്തിൽ നിന്നും ഇത്തവണ മത്സരിക്കുന്നില്ലെന്ന് താൻ തന്നെ തീരുമാനിച്ചതാണെന്ന് അണ്ണാമലൈ വ്യക്തമാക്കി. മത്സരിക്കേണ്ടതില്ല എന്ന തീരുമാനം പൂർണ്ണമായും തൻ്റെതാണെന്നും അദ്ദേഹം പറഞ്ഞു. കോയമ്പത്തൂരിൽ