ക്രിസ്തീയ പുസ്തകമേള ആരംഭിച്ചു
ക്രിസ്തീയ സാഹിത്യ പുസ്തകങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ പ്രസാധകരും വിതരണക്കാരുമായ ഒ എം.ബുക്സ് ക്രിസ്തീയ പുസ്തകമേള, ഔട്ടർ റിംങ് റോഡിന് സമീപം കല്യാൺ നഗർ ഒ എം പുസ്തകശാല കെട്ടിടത്തിൽ ആരംഭിച്ചു. ന്യൂ ലൈഫ് ബൈബിൾ കോളേജ് അക്കാഡമിക് ഡീൻ ഡോ.സാജു തോമസ്, മാധ്യമ പ്രർത്തകനും ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ (ബിസിപിഎ) പ്രസിഡണ്ടുമായ ചാക്കോ കെ തോമസ് എന്നിവർ ചേർന്ന് പുസ്തകമേള ഉദ്ഘാടനം ചെയ്തു. ഒഎം.ബുക്സ് മാനേജർ ജോൺ
ബാംഗ്ലൂരിൽ ബിജെപി മലയാളി പ്രവർത്തകരുടെ യോഗം ചേർന്നു
കേരളാ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവൃത്തിക്കുക എന്ന ലക്ഷ്യത്തോടെ ബാംഗ്ലൂർ കെ ആർ പുരം നിയോജകമണ്ഡലത്തിലെ മലയാളി പ്രവർത്തകരുടെ യോഗം ബി ജെ പി നേതാവ് കൃഷ്ണമൂർത്തിയുടെ ഓഫീസിൽ ചേർന്നു.
‘ചൂട് അവസാനിച്ചതിന് ശേഷം വീണ്ടും ട്രക്കിങിന് പോകും’; നാദാപുരത്തെ വീട്ടിലെത്തി ശരണ്യ
കർണാടക കുടകിലെ തടിയൻ്റമോൾ മലനിരകളിൽ ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ നാദാപുരത്തെ വീട്ടിലെത്തി. മൂന്നു ദിവസം നീണ്ടുനിന്ന ആശങ്കകൾക്കൊടുവിൽ മാതാപിതാക്കളെ കണ്ടതിൽ വലിയ സന്തോഷമുണ്ടെന്ന് ശരണ്യ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ കണ്ടെത്താൻ പരിശ്രമിച്ച രക്ഷാപ്രവർത്തകർക്കും പ്രാർത്ഥിച്ചവർക്കും ശരണ്യ നന്ദി അറിയിച്ചു. വേനൽച്ചൂട് അവസാനിച്ചതിന് ശേഷം വീണ്ടും പുതിയ യാത്രകൾ പോകുമെന്നും ശരണ്യ കൂട്ടിച്ചേർത്തു. കാട്ടിലെ അരുവിയിൽ നിന്നുള്ള വെള്ളം കുടിച്ചാണ് ദാഹം തീർത്തത്. വന്യമൃഗങ്ങളുടെ സാന്നിധ്യം ഭയപ്പെടുത്തിയിരുന്നു. എങ്കിലും ആത്മവിശ്വാസം കൈവിടാതെ
സിറ്റി ബസിൽനിന്ന് 18 ലക്ഷം രൂപയുടെ സ്വർണം മോഷ്ടിച്ചു
കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ്റെ സിറ്റി ബസിൽനിന്ന് 18 ലക്ഷം രൂപയുടെ സ്വർണം മോഷ്ടിച്ചു. രാമകൃഷ്ണനഗറിലെ ഹേമലതയുടെ കൈവശമുള്ള ആഭരണമാണ് മോഷ്ടിക്കപ്പെട്ടത്. ബല്ലാൽ സർക്കിളിനടുത്തുള്ള കനറ ബാങ്ക് ശാഖയിലെ ലോക്കറിൽനിന്ന് ആഭരണങ്ങൾ എടുത്ത് ഉച്ചക്ക് 2.30 ഓടെ രാമകൃഷ്ണനഗറിലേക്കുള്ള സിറ്റി ബസിൽ യുവതി കയറിയത്. യാത്രക്കിടയിൽ ബാഗിൽ നിന്നും ആഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു.മൊബൈൽ എടുക്കാനായി ബാഗ് തുറന്നുനോക്കിയപ്പോൾ ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടതായി ശ്രദ്ധയിൽപെടുകയായിരുന്നു. തുടർന്നു കൂവെമ്പു നഗർ പൊലീസ് സ്റ്റേഷനിൽ ഹേമലത
കേരളത്തിലെ യുവജനങ്ങൾക്ക് സ്വന്തം നാട്ടിൽ ജോലി ചെയ്തു ജീവിക്കാനുള്ള അവസരം ഉണ്ടാകും: യുഡിഎഫ് കർണാടക
ഇലക്ഷൻ വരുമ്പോൾ ന്യൂനപക്ഷപ്രേമം നടിക്കുകയും അധികാരം കിട്ടിക്കഴിയുമ്പോൾ വലിച്ചെറിയുകയും ചെയ്യുന്ന ഇടതുപക്ഷസംസ്ക്കാരം ജനാധിപത്യവിശ്വാസികൾ തിരിച്ചറിയണമെന്ന് സോപാന സംഗീതഗായകൻ ഹരിഗോവിന്ദ്. യുഡിഎഫ് കർണാടകയുടെ ഇലക്ഷൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തങ്ങളിൽ നിന്ന് അകലുന്നവരെ തിരിഞ്ഞു പിടിച്ചു ആക്രമിക്കുകയും, ഇല്ലാതാക്കുകയും ചെയ്യുന്ന ആപൽകരമായ സ്ഥിതിയിലേക്ക് കേരളം മാറി. ഇടയ്ക്ക കൊട്ടി പാടികൊണ്ടുള്ള ഹരിഗോവിന്ദിൻ്റെ ഇലക്ഷൻ പ്രചാരണം ഒരു നവ്യനുഭവമായി. ബാംഗ്ലൂർ മടിവാളയിൽ നടന്ന യോഗത്തിൽ അഡ്വ.സത്യൻ പുത്തൂർ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട്
ഐ പി എൽ: റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് രണ്ടാം ജയം
ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് ജയം. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ 43 റണ്‍സിന്റെ തകർപ്പൻ ജയമാണ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു സ്വന്തമാക്കിയത്. സഞ്ജു സാംസൺ നയിക്കുന്ന ചെന്നൈയുടെ ഈ സീസണിലെ മൂന്നാം തോൽവിയാണിത്. ഐപിഎല്ലില്‍ ആദ്യമായാണ് സീസണിലെ ആദ്യ മൂന്നുകളികളും ചെന്നൈ തോല്‍ക്കുന്നത്. സ്കോര്‍: ആര്‍സിബി 250/3, ചെന്നൈ 207/10 (19.4). ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത
മാലിന്യം തരംതിരിച്ചില്ലെങ്കിൽ പിഴ; ഗാർഹിക ഉപഭോക്താക്കൾക്ക് 1000 രൂപയും വാണിജ്യ സ്‌ഥാപനങ്ങൾക്ക് 15000 രൂപ വരെയും പിഴ ഈടാക്കി തുടങ്ങി
തരം തിരിക്കാതെ ഖര, ദ്രവ മാലിന്യങ്ങൾ തള്ളുന്നവർക്കെതിരെ ബെംഗളൂരു സോളിഡ് വേസ്‌റ്റ് മാനേജ്‌മെൻ്റ് ലിമിറ്റഡ് (ബിഎസ്‌ഡബ്ല്യുഎംഎൽ) പിഴ ഈടാക്കി തുടങ്ങി. വാണിജ്യ സ്‌ഥാപനങ്ങൾക്ക് 5000-15000 രൂപവരെയും ഗാർഹിക ഉപഭോക്താക്കൾക്ക് 1000 രൂപയുമാണ് പിഴ ഈടാക്കുന്നത്. 70% പേരും തരം തിരിച്ച് നൽകുന്നുണ്ടെന്ന് ബിഎസ്‌ഡബ്ല്യുഎംഎൽ പറഞ്ഞു. മാലിന്യം വേർതിരിച്ച് നൽകുന്നത് സംബന്ധിച്ചുള്ള ബോധവൽക്കരണം മാസങ്ങളായി നൽകുന്നുണ്ടെങ്കിലും ചിലർ ഖര, ദ്രവ മാലിന്യങ്ങൾ കൂട്ടിക്കലർത്തിയാണ് നൽകുന്നത്. എന്നാൽ പിഴ ഈടാക്കുന്നത് ആരംഭിച്ചതോടെ ഇതിലും
വരും ദിവസങ്ങളിൽ കർണാടകയിൽ കനത്ത മഴക്ക് സാധ്യത
കർണാടകയിൽ വരും ദിവസങ്ങളിൽ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏപ്രിൽ ആറു മുതൽ ഒമ്പത് വരെ വിവിധ ജില്ലകളിൽ കനത്ത മഴ ലഭിക്കും. ദക്ഷിണ കർണാടക, വടക്കൻ കർണാടകയുടെ ഉൾപ്രദേശങ്ങൾ, തീരദേശ ജില്ലകൾ, മലനാട് എന്നിവിടങ്ങളിൽ മഴ ലഭിക്കും. ബംഗളൂരു ഉൾപ്പെടെ 16 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ താപനിലയിൽ നേരിയ കു റവുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പരസ്യ പ്രചാരണത്തിന് ഇനി രണ്ടു ദിവസം മാത്രം; കൊട്ടിക്കലാശം നാളെ
മൂന്ന് മുന്നണികൾക്കും നിർണായകമായ തിരഞ്ഞെടുപ്പിൽ പരസ്യ പ്രചാരണത്തിന് ഇനി രണ്ടു ദിവസം മാത്രം. നാളെ വൈകിട്ട് അഞ്ചിനാണ് കൊട്ടിക്കലാശം. പിന്നെ നിശബ്ദ പ്രചാരണം. നൂറിലേറെ സീറ്റ് നേടുമെന്ന വിശ്വാസം യു.ഡി.എഫ് ആവർത്തിക്കുന്നു. തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ നിലപാട്. കരുത്തു കാട്ടാനാകുമെന്നാണ് എൻ.ഡി.എയും പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം മണ്ഡലമായ ധർമ്മടത്ത് കേന്ദ്രീകരിക്കുമ്പോൾ സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി ഇന്നലെ
കൊല്ലം കടയ്ക്കലില്‍ യുവാവിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി
കൊല്ലം കടയ്ക്കലില്‍ യുവാവിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. കടയ്ക്കല്‍ വയല ശരത് ഭവനില്‍ ശരത്താണ് കൊല്ലപ്പെട്ടത്. ശരീരത്തില്‍ നിരവധി വെട്ടുകളും കുത്തുകളുമേറ്റു. ബാറില്‍ ഉണ്ടായ സംഘര്‍ഷത്തിൻ്റെ തുടര്‍ച്ചയാണ് കൊലപാതകം എന്നാണ് പൊലീസ് നല്‍കുന്ന വിവരം. വയല സ്വദേശിയായ ശരത്ത് കടയ്ക്കല്‍ അഞ്ചുമുക്കില്‍ ഭാര്യയുടെ വീട്ടിലാണ് താമസം. ഇന്ന് കടയ്ക്കലിലെ ബാറിലെത്തിയ ശരത്ത് മദ്യപിക്കുകയും അവിടെ മദ്യപിക്കാനെത്തിയ രാഹുല്‍ എന്ന യുവാവുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. ബാര്‍ ജീവനക്കാര്‍ ഇടപെടുകയും ഇരുവരെയും പറഞ്ഞുവിടുകയും ചെയ്തു.