ക്രിസ്തീയ സാഹിത്യ പുസ്തകങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ പ്രസാധകരും വിതരണക്കാരുമായ ഒ എം.ബുക്സ് ക്രിസ്തീയ പുസ്തകമേള, ഔട്ടർ റിംങ് റോഡിന് സമീപം കല്യാൺ നഗർ ഒ എം പുസ്തകശാല കെട്ടിടത്തിൽ ആരംഭിച്ചു. ന്യൂ ലൈഫ് ബൈബിൾ കോളേജ് അക്കാഡമിക് ഡീൻ ഡോ.സാജു തോമസ്, മാധ്യമ പ്രർത്തകനും ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ (ബിസിപിഎ) പ്രസിഡണ്ടുമായ ചാക്കോ കെ തോമസ് എന്നിവർ ചേർന്ന് പുസ്തകമേള ഉദ്ഘാടനം ചെയ്തു.

ഒഎം.ബുക്സ് മാനേജർ ജോൺ പി. ജേക്കബ് അധ്യക്ഷനായിരുന്നു. ബെംഗളൂരുവിലെ ഇരുപതോളം വിവിധ ക്രൈസ്തവ സഭാ നേതാക്കൾക്ക് ഒ.എം.ബുക്സ് ഉപഹാരം നൽകി ആദരിച്ചു. വിവിധ ഭാഷകളിലുള്ള ബൈബിളുകൾ, ധ്യാന ഗ്രന്ഥങ്ങൾ, ബൈബിൾ നിഘണ്ടു, ബൈബിൾ കമന്ററികൾ, പഠന ഗ്രന്ഥങ്ങൾ, വേദശാസ്ത്രം തുടങ്ങി പതിനായിരത്തിൽപരം വ്യത്യസ്ത ശീർഷകങ്ങളിലുള്ള ഗ്രന്ഥങ്ങൾ മേളയിൽ ഒരുക്കിയിട്ടുണ്ട്. ദിവസവും രാവിലെ 9.30 മുതൽ വൈകിട്ട് 7.30 വരെ നടക്കുന്ന മേള 18ന് സമാപിക്കും.

പുസ്തകശാലയിലെ രണ്ടാം നിലയിൽ ഗിഫ്റ്റ് ലൈൻ ഗാലറി വിഭാഗവും പ്രവർത്തിക്കുന്നതൊടൊപ്പം, പുസ്തകങ്ങൾ വാങ്ങുന്നവർക്ക് വിലക്കിഴിവും ലഭിക്കുമെന്ന് ഒഎം.ബുക്സ് മാനേജർ ജോൺ പി. ജേക്കബ് അറിയിച്ചു.

Related Posts