ഇലക്ഷൻ വരുമ്പോൾ ന്യൂനപക്ഷപ്രേമം നടിക്കുകയും അധികാരം കിട്ടിക്കഴിയുമ്പോൾ വലിച്ചെറിയുകയും ചെയ്യുന്ന ഇടതുപക്ഷസംസ്ക്കാരം ജനാധിപത്യവിശ്വാസികൾ തിരിച്ചറിയണമെന്ന് സോപാന സംഗീതഗായകൻ ഹരിഗോവിന്ദ്. യുഡിഎഫ് കർണാടകയുടെ ഇലക്ഷൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തങ്ങളിൽ നിന്ന് അകലുന്നവരെ തിരിഞ്ഞു പിടിച്ചു ആക്രമിക്കുകയും, ഇല്ലാതാക്കുകയും ചെയ്യുന്ന ആപൽകരമായ സ്ഥിതിയിലേക്ക് കേരളം മാറി. ഇടയ്ക്ക കൊട്ടി പാടികൊണ്ടുള്ള ഹരിഗോവിന്ദിൻ്റെ ഇലക്ഷൻ പ്രചാരണം ഒരു നവ്യനുഭവമായി.

ബാംഗ്ലൂർ മടിവാളയിൽ നടന്ന യോഗത്തിൽ അഡ്വ.സത്യൻ പുത്തൂർ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡി സി സി സെക്രട്ടറിയും കോൺഗ്രസ്‌ വക്താവുമായ നിജേഷ് അരവിന്ദ് മുഖ്യപ്രഭാഷണം നടത്തി. കേരളത്തിലെ യുവജനങ്ങൾക്ക് സ്വന്തം നാട്ടിൽ ജോലി ചെയ്തു ജീവിക്കാനുള്ള അവസരം ആണ് യുഡിഎഫ് സർക്കാർ വിഭാവനം ചെയ്തിരിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു.

ജന. കൺവീനർ നാസർ നീലസാന്ദ്ര, ട്രഷറര്‍ ജെയ്സൺ ലുക്കോസ്, എം കെ നൗഷാദ്, സഞ്ജയ് അലക്സ്‌, അലക്സ്‌ ജോസഫ് എന്നിവർ സംസാരിച്ചു. മെറ്റി ഗ്രേസ്, ഡോ. നകുൽ അഡ്വ. പ്രമോദ് വരപ്രത്, അടൂർ രാധാകൃഷ്ണൻ, മുഫ്‌ലിഹ്‌ എന്നിവർ നേതൃത്വം നൽകി.

Related Posts