കൊച്ചിയിൽ എംഡിഎംഎയുമായി യുവതി ഉൾപ്പടെ 4 പേർ അറസ്റ്റിൽ. കോഴിക്കോട് ഫറോഖ് സ്വദേശി റിൻസി മുംതാസ് (32) തൃക്കാക്കര സ്വദേശി റിഷാദ് (26), നൂറനാട് സ്വദേശി ഷെൽജിക് (28) എന്നിവരാണ് പിടിയിലായത്.പിടിയിലായ യുവതി റിമാൻഡ് കഴിഞ്ഞ് അടുത്തിടെയാണ് പുറത്തിറങ്ങിയത്.
നെടുമ്പാശേരി പോലീസും റൂറൽ ജില്ലാ ഡാൻസാഫും ചേർന്നാണ് ഇവരെ പിടികൂടിയത്. മൂന്നര ഗ്രാം എംഡിഎംഎയുമായാണ് ഇവർ പിടിയിലായത്. കരിയാട് ഭാഗത്തുള്ള ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു ഇവർ.
സിപ് ലോക് കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ഇവർ നേരത്തെയും സമാന കേസുകളിൽ പ്രതിയാണെന്നും എയർപോർട്ട് ഭാഗങ്ങളിൽ വില്പന നടത്തുകയായിരുന്നു ലക്ഷ്യമെന്നും പോലീസ് പറഞ്ഞു.