കുടകിലെ തടിയന്‍ഡമോളില്‍ ട്രെക്കിങ്ങിന് താത്ക്കാലിക വിലക്ക്
കർണാടക കുടകിലെ തടിയന്‍ഡമോളില്‍ ട്രെക്കിങ്ങിന് താത്ക്കാലിക വിലക്ക്. മലയാളി യുവതി ശരണ്യ കുടുങ്ങിയ സംഭവത്തിന് പിന്നാലെയാണ് കര്‍ണാടക വനംവകുപ്പിൻ്റെ നടപടി. ഏപ്രില്‍ പതിനൊന്ന് വരെയാണ് ട്രക്കിങ്ങ് പാത താത്ക്കാലികമായി അടച്ചിടുന്നത്. വനമേഖലയിലെ അപകടസാധ്യതകള്‍ കണക്കിലെടുത്താണ് നടപടി. ട്രക്കിങ് പാതകളില്‍ കൃത്യമായ അടയാളങ്ങള്‍ സ്ഥാപിക്കുമെന്നും സുരക്ഷാ പ്രോട്ടോക്കോളുകള്‍ പരിഷ്‌കരിക്കുമെന്നും മടിക്കേരി ഡിസിഎഫ് അഭിഷേക് പറഞ്ഞു. കുമാരപര്‍വ്വതം പോലുള്ള മറ്റ് പ്രധാന പാതകളിലും സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഡാഷ് മോനെ രേവന്താ.. മറുപടി വരുന്നുണ്ട്’; തെലങ്കാന മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ‘പോ മോനെ വിജയാ’ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടിയുമായി രംഗത്ത്. രേവന്ത് റെഡ്ഡി പിണറായി വിജയനെ സംവാദത്തിന് വെല്ലുവിളിച്ചതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ‘ഡാഷ് മോനേ രേവന്താ വിശദമായ മറുപടി വരുന്നുണ്ട്’ എന്നായിരുന്നു രൂക്ഷഭാഷയിൽ മുഖ്യമന്ത്രിയുടെ മറുപടി. വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ‘മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന ഒരാള്‍ സാധാരണ രീതിയില്‍ കാണിക്കേണ്ട മര്യാദകളുണ്ട്. അതിനൊക്കെ ചേര്‍ന്ന രീതിയിലാണോ
വിവാഹ ബ്രോക്കർക്ക് ഫീസ് നൽകാത്തതിനാൽ നവവരനെ വെട്ടിപ്പരിക്കേൽപ്പിച്ചു; സംഭവം കാസർഗോഡ്
വിവാഹബ്രോക്കർ ഫീസ് നൽകിയില്ലെന്ന് ആരോപിച്ച് നവവരനെ കല്ല്യാണ ബ്രോക്കർ വെട്ടിപ്പരിക്കേൽപ്പിച്ചു. കാസർഗോഡ് വെള്ളരിക്കുണ്ടിലാണ് സംഭവം. പി.വി.ഏബ്രഹാമിനാണ് വെട്ടേറ്റത്. സംഭവത്തിൽ പറമ്പയിൽ സ്വദേശി ബേബിയെ ചിറ്റാരിക്കാൽ പോലീസ് അറസ്റ്റ് ചെയ്തു. കുറച്ചു നാളുകൾക്ക് മുമ്പാണ് ഏബ്രഹാം മണക്കടവ് സ്വദേശിനിയെ വിവാഹം കഴിച്ചത്. വിവാഹത്തിന് ഇടനിലക്കാരനായിരുന്നു ബേബി. എന്നാൽ വിവാഹം കഴിഞ്ഞിട്ടും ഏബ്രഹാം ബ്രോക്കർ ഫീസ് നൽകിയില്ല. ഇതിൽ പ്രകോപിതനായ ബ്രോക്കർ യുവാവിനെ ആക്രമിക്കുകയായിരുന്നു. കത്തികൊണ്ടുള്ള ആക്രമണത്തിൽ യുവാവിന്റെ ഇടതുകൈയുടെ ചെറുവിരലും വലതുകൈയുടെ
ഓട്ടോറിക്ഷകൾ എൽപിജിയ്‌ക്ക് പകരം പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി
രാജ്യത്ത് എൽപിജി ക്ഷാമമുള്ളതിനാൽ ഓട്ടോറിക്ഷകൾ പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി. ഏത് സമയത്തും രാജ്യത്ത് ലഭ്യമായ ഇന്ധനമാണ് പെട്രോളെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര പൊതുവിതരണ മന്ത്രിയുടെ പ്രസ്താവന. കർണാടകയിൽ 372 ഓട്ടോ എൽപിജി വിതരണകേന്ദ്രങ്ങളുള്ളതിൽ സർക്കാർ ഉടമസ്ഥതയിലുള്ളത് 72 എണ്ണമാണ്. ബാക്കി 300 എണ്ണം സ്വകാര്യ കമ്പനികളുടേതാണ്. ആഗോളതലത്തിലെ വിലക്കയറ്റത്തെ തുടർന്ന് അവർ കിലോയ്ക്ക് 110 രൂപ വരെ വിലകൂട്ടി. പക്ഷെ കേന്ദ്ര സർക്കാർ എൽപിജി വില വർദ്ധിപ്പിച്ചിട്ടില്ലെന്ന് പ്രഹ്ളാദ്
ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. എറണാകുളം സബ് ജയിലിലാണ് നിലവിൽ രഞ്ജിത്തുള്ളത്. മൂന്നു ദിവസത്തേക്ക് രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നെങ്കിലും ഞായറാഴ്ച തന്നെ തെളിവെടുപ്പ് പൂർത്തിയാക്കി. തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ലൈംഗികാതിക്രമം നടന്നെന്ന് പറഞ്ഞ ദിവസം തന്നെ രഞ്ജിത്ത് അതിജീവിതയെ ഫോണിൽ വിളിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഫോർട്ട് കൊച്ചിയിൽ
ഇറാനിയൻ വൈദ്യുത നിലയങ്ങൾ ആക്രമിക്കുമെന്ന് ട്രംപിൻ്റെ മുന്നറിയിപ്പ്; മനുഷ്യച്ചങ്ങല തീർക്കാൻ യുവാക്കളെ ക്ഷണിച്ച് ഇറാൻ
യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിൻ്റെ ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള അന്ത്യശാസനം അവസാനിക്കാനിരിക്കെ പുതിയ നടപടിയുമായി ഇറാൻ. പ്രധാന വെെദ്യുത നിലയങ്ങൾക്ക് ചുറ്റും ‘മനുഷ്യച്ചങ്ങല’ രൂപീകരിക്കാൻ ഇറാൻ യുവാക്കളോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. രാജ്യത്തെ യുവാക്കളായ കായികതാരങ്ങൾ, കലാകാരന്മാർ, വിദ്യാർത്ഥികൾ എന്നിവരോട് ഇറാൻ്റെ കായിക – യുവജന മന്ത്രാലയം പ്രദേശിക സമയം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് വെെദ്യുത നിലയങ്ങൾക്ക് ചുറ്റും മനുഷ്യച്ചങ്ങല തീർക്കാൻ ആഹ്വാനം ചെയ്തു. വെെദ്യുത നിലയങ്ങൾക്ക് ചുറ്റും രാജ്യമെമ്പാടുമുള്ള
പിണറായി സർക്കാരിൻ്റെ അഴിമതിയും കൊള്ളയുമാണ് പ്രളയത്തിന് കാരണം; മന്ത്രിയുടെ ശബ്ദരേഖ പുറത്തുവിട്ട് മാത്യു കുഴൽനാടൻ
പിണറായി സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കേരളത്തില്‍ പ്രളയം ഉണ്ടാക്കിയത് കരിമണല്‍ ലോബിക്ക് വേണ്ടിയാണ് കേരളത്തെ തകര്‍ത്ത പ്രളയം മനുഷ്യനിര്‍മ്മിതമാണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. മേരിമാതായെന്ന കരാർ കമ്പനിക്ക് വേണ്ടിയാണ് തോട്ടപ്പള്ളി സ്പില്‍വേ തുറക്കാതിരുന്നത് എന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി ആരോപിക്കുന്ന ശബ്ദരേഖ മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ടു. മാത്യു ടി തോമസിന് ഇതില്‍ പങ്കുണ്ടെന്നതിന് കെ കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ തെളിവാണെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.
ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച വിധി തെറ്റാണെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ
ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച വിധി തെറ്റാണെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. അയ്യപ്പൻ നൈഷ്‌ഠിക ബ്രഹ്മചാരിയാണ്. വിശ്വാസവിഷയങ്ങളിൽ കോടതികൾ ഇടപെടരുതെന്നും യുവതി പ്രവേശനം അനുവദിച്ചാൽ ആരാധന സ്വഭാവം മാറുമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. സോളിസിറ്റർ ജനറൽ തുഷാർ മേത്ത 246 പേജുള്ള വാദമാണ് കേന്ദ്രത്തിനായി സുപ്രീംകോടതിയിൽ സമർപ്പിച്ചത്. ശബരിമല അയ്യപ്പൻ നൈഷ്‌ഠിക ബ്രഹ്മചാരിയാണ്. അതിനാലാണ് വിലക്കെന്നും വാദത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആരാധനാമൂർത്തിയുടെ സ്വത്വവും വ്യക്തിത്വവും പരിശോധിക്കാൻ കോടതികൾക്ക് അധികാരമില്ലെന്നും കേന്ദ്രം
അക്ഷയ് കുമാറും പ്രിയദർശനും ഒന്നിക്കുന്ന ‘ഭൂത് ബംഗ്ല’യുടെ ട്രെയിലർ പുറത്ത്
അക്ഷയ് കുമാറും പ്രിയദർശനും ഒന്നിക്കുന്ന ഹൊറർ കോമഡി ഗണത്തിൽപെടുന്ന ‘ഭൂത് ബംഗ്ല’ ട്രെയിലർ എത്തി. പതിനാല് വർഷങ്ങൾക്കു ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. ഏഴാം തവണയാണ് അക്ഷയ് കുമാറും പ്രിയദർശനും ഒന്നിച്ചെത്തുന്നത്. 2010ൽ പുറത്തിറങ്ങിയ ‘ഖാട്ടാ മീട്ട’യാണ് ഇരുവരും അവസാനം ഒന്നിച്ച ചിത്രം. 2026 ഏപ്രില്‍ 16ന് ‘ഭൂത് ബംഗ്ല’ തിയറ്ററുകളില്‍ എത്തും. 2021ൽ പുറത്തിറങ്ങിയ ‘ഹങ്കാമ 2’വിനു ശേഷം പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം കൂടിയാണിത്. പ്രിയദര്‍ശനും അക്ഷയ്
ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കില്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു
ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കില്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ 2യുവതി മരിച്ചു. എറണാകുളം പുറയാര്‍ മഠത്തിപ്പറമ്പില്‍ ഹരിപ്രസാദിന്റെ മകള്‍ നന്ദനയാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന അത്താണി സ്വദേശി അശ്വിന്‍ ആന്റണി (22)യെ ഇടപ്പള്ളി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലുവയ്ക്ക് സമീപം തിങ്കളാഴ്ച രാവിലെ 10.30 ന് മുട്ടത്തിനും അമ്പാട്ടുകാവിനും ഇടയില്‍വെച്ചായിരുന്നു അപകടം നടന്നത്. റോഡിന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറി അലക്ഷ്യമായി വലത്തേക്ക് വെട്ടിച്ച് മുന്നോട്ടെടുത്തപ്പോള്‍ പിന്നില്‍നിന്ന് വന്ന ബൈക്കില്‍ തട്ടി.