കർണാടക കുടകിലെ തടിയന്‍ഡമോളില്‍ ട്രെക്കിങ്ങിന് താത്ക്കാലിക വിലക്ക്. മലയാളി യുവതി ശരണ്യ കുടുങ്ങിയ സംഭവത്തിന് പിന്നാലെയാണ് കര്‍ണാടക വനംവകുപ്പിൻ്റെ നടപടി. ഏപ്രില്‍ പതിനൊന്ന് വരെയാണ് ട്രക്കിങ്ങ് പാത താത്ക്കാലികമായി അടച്ചിടുന്നത്. വനമേഖലയിലെ അപകടസാധ്യതകള്‍ കണക്കിലെടുത്താണ് നടപടി. ട്രക്കിങ് പാതകളില്‍ കൃത്യമായ അടയാളങ്ങള്‍ സ്ഥാപിക്കുമെന്നും സുരക്ഷാ പ്രോട്ടോക്കോളുകള്‍ പരിഷ്‌കരിക്കുമെന്നും മടിക്കേരി ഡിസിഎഫ് അഭിഷേക് പറഞ്ഞു. കുമാരപര്‍വ്വതം പോലുള്ള മറ്റ് പ്രധാന പാതകളിലും സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുടക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കെഎ 12 മൈല്‍സ് എന്ന ട്രക്കിങ് ഗ്രൂപ്പ് മേഖലയില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി വനംവകുപ്പിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
വഴിതെറ്റി കാട്ടിൽ അകപ്പെട്ട ശരണ്യയെ നാല് ദിവസത്തെ തിരച്ചിലിന് ഒടുവില്‍ ഏപ്രില്‍ അഞ്ചാം തീയതിയാണ് കണ്ടെത്തിയത്. കാടിൻ്റെ ഉള്‍ഭാഗത്ത് നടത്തിയ തിരച്ചിലില്‍ ആയിരുന്നു ശരണ്യയെ കണ്ടെത്താനായത്.