തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ‘പോ മോനെ വിജയാ’ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടിയുമായി രംഗത്ത്. രേ​വ​ന്ത് റെ​ഡ്ഡി പി​ണ​റാ​യി വി​ജ​യ​നെ സം​വാ​ദ​ത്തി​ന് വെ​ല്ലു​വി​ളി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

‘ഡാഷ് മോനേ രേവന്താ വിശദമായ മറുപടി വരുന്നുണ്ട്’ എന്നായിരുന്നു രൂ​ക്ഷ​ഭാ​ഷ​യിൽ മുഖ്യമന്ത്രിയുടെ മറുപടി. വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ‘മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന ഒരാള്‍ സാധാരണ രീതിയില്‍ കാണിക്കേണ്ട മര്യാദകളുണ്ട്. അതിനൊക്കെ ചേര്‍ന്ന രീതിയിലാണോ അദ്ദേഹത്തിൻ്റെ ഇടപെടലെന്ന് സ്വയം ചിന്തിക്കട്ടെ.

അദ്ദേഹം പരസ്യമായി ഉന്നയിച്ച സാഹചര്യത്തില്‍ ഞാനും പരസ്യമായി തന്നെ മറുപടി പറയാന്‍ പോകുന്നുണ്ട്. ആ മറുപടി കൊടുക്കും. രേ​വ​ന്ത് റെ​ഡ്ഡി​ക്ക് വി​ശ​ദ​മാ​യ മ​റു​പ​ടി പ​റ​യു​ന്നു​ണ്ടെ​ന്നും ത​ൽ​ക്കാ​ലം ഇ​ത്ര​മാ​ത്ര​മേ പ​റ​യു​ന്നു​ള്ളൂ​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. അതിനാല്‍ ഡാഷ് മോനേ രേവന്താ മറുപടി വരുന്നുണ്ട്, എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

കേ​ര​ള​ത്തി​ല്‍ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ വ​രു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി തെ​ല​ങ്കാ​ന​യു​ടെ വി​ക​സ​ന​ത്തി​ല്‍ നേ​രി​ട്ടു​ള്ള ച​ര്‍​ച്ച​യ്ക്ക് ത​യാ​റാ​ണെ​ന്നും രേ​വ​ന്ത് റെ​ഡ്ഡി പ​റ​ഞ്ഞി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യെ ച​ര്‍​ച്ച​യ്ക്ക് ക്ഷ​ണി​ച്ചു​കൊ​ണ്ടു​ള്ള ക​ത്ത് രേ​വ​ന്ത് റെ​ഡ്ഡി പു​റ​ത്തു​വി​ട്ടി​രു​ന്നു.

കോ​ണ്‍​ഗ്ര​സ് ഭ​ര​ണ​ത്തി​ലെ തെ​ല​ങ്കാ​ന​യി​ലെ വി​ക​സ​ന​വും കേ​ര​ള​ത്തി​ലെ വി​ക​സ​ന​വും താ​ര​ത​മ്യം ചെ​യ്യാ​ൻ ത​യാ​റാ​ണെ​ന്നും ക​ത്തി​ല്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. നീ ​പോ മോ​നെ വി​ജ​യ​ന്‍ പരാമര്‍ശം അ​ദ്ദേ​ഹം ക​ത്തി​ലും ആ​വ​ര്‍​ത്തി​ച്ചി​രു​ന്നു.

Related Posts