ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെച്ചു
ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെച്ചു. പാർലമെൻറിൽ ഇംപീച്ച്മെൻ്റ് നടപടികൾ നടക്കുന്നതിനിടെയാണ് യശ്വന്ത് വർമ്മ രാജി വെച്ചത്. കൈക്കൂലിക്കേസിൽ ഉൾപ്പെട്ടതിനെത്തുടർന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിൻ്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി കൊളീജിയം അദ്ദേഹത്തോട് രാജിവെക്കാൻ നിർദ്ദേശിച്ചിരുന്നു. സ്വമേധയാ രാജി സമർപ്പിക്കാൻ തയ്യാറാകാത്ത യശ്വന്ത് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. 2025 മാർച്ചിൽ ഹോളി ദിനത്തില്‍ യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തം അണയ്ക്കാൻ എത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥര്‍
പോളിംഗ് ശതമാനം കൂടിയത് യുഡിഎഫിന് അനുകൂലം; 5 ജില്ലകളിലെ മുഴുവന്‍ സീറ്റുകളും പിടിക്കും: വി.ഡി. സതീശന്
നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം കൂടിയത് യുഡിഎഫിന് അനുകൂലമാണെന്ന് വി.ഡി. സതീശന്. 5 ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്നും അദേഹം പറഞ്ഞു. സംസ്ഥാനത്ത് ഒട്ടാകെ യുഡിഎഫ് തരംഗം ഉണ്ടാകും. നല്ല പോളിംഗ് ശതമാനമായിരുന്നു. പ്രവാസികള്‍ കൂടി എത്തിയിരുന്നെങ്കില്‍ കുറച്ചു കൂടെ കൂടുമായിരുന്നു. 43 സീറ്റുകള്‍ യുഡിഎഫിന് ലഭിക്കും. യുഡിഎഫ് ടാര്‍ഗറ്റ് ചെയ്ത് പ്രചാരണം നടത്തിയിരുന്നുവെന്ന് വി.ഡി. സതീശന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മലപ്പുറം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, വയനാട് ജില്ലകളില്‍
പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി ഖത്തറിൽ
ഖത്തറിലെത്തിയ കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരിയുടെ സന്ദർശനം ഇന്നും തുടരും. ഖത്തറിലെ നിർണായക അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങളെത്തുടർന്ന് ആഗോള ഊർജ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര മന്ത്രിയുടെ ഖത്തർ സന്ദർശനം. എൽപിജി എൽഎൻജി വിതരണം സുഗമമാക്കുന്നതിനായുള്ള ചർച്ചകളാണ് സന്ദർശനത്തിൻ്റെ പ്രധാന അജണ്ട. പശ്ചിമേഷ്യയിലെ സംഘർഷം ഇന്ത്യയുള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളുടെ ഊർജ ശൃംഖലയെ സാരമായി ബാധിച്ചിരുന്നു. 2024-25 വർഷത്തിൽ ഇന്ത്യ ഇറക്കുമതി ചെയ്ത 27 ദശലക്ഷം ടൺ
സഖ്യത്തിനില്ല; ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഒവൈസി
ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ എഐഎംഐഎം ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അസദുദ്ദീൻ ഒവൈസി. ഹുമയൂൺ കബീറിന്റെ നേതൃത്വത്തിലുള്ള ആം ജനത ഉന്നയുൻ പാർട്ടിയുമായുള്ള സഖ്യത്തിൽ നിന്ന് പിന്മാറുന്നതായി ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്ലിമീൻ പ്രഖ്യാപിച്ചു. ഹുമയൂൺ കബീറിന്റെ വിവാദ പരാമർശങ്ങൾ സംസ്ഥാനത്തെ മുസ്ലിംകളുടെ അന്തസിനെ ചോദ്യം ചെയ്യുന്നതാണ്. അതിനാൽ ഇവരുമായി സഖ്യത്തിനില്ലെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും ഒവൈസി വ്യക്തമാക്കി.
രാജസ്ഥാനിലെ 900 കോടി രൂപയുടെ ജൽ ജീവൻ മിഷൻ അഴിമതി; മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ സുബോധ് അഗർവാൾ അറസ്റ്റിൽ
രാജസ്ഥാനിലെ ജൽ ജീവൻ മിഷൻ അഴിമതിയുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ സുബോധ് അഗർവാൾ അറസ്റ്റിൽ. അഴിമതി വിരുദ്ധ ബ്യൂറോ ആണ് (എസിബി) അറസ്റ്റ് ചെയ്തത്. അഗർവാളിനെ എസിബി സംഘം ഡൽഹിയിൽ നിന്ന് ജയ്പൂരിലേക്ക് കൊണ്ടുവന്നു. തുടർന്ന് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ഓം പ്രകാശ് മീണ എസിബി ആസ്ഥാനത്ത് വച്ച് അദേഹത്തെ ചോദ്യം ചെയ്യുകയും ചെയ്തു. അഗർവാളിനെതിരെ കേസിൽ നേരത്തെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ
കഴിഞ്ഞ തവണ എല്‍ഡിഎഫിന് വോട്ട് ചെയ്ത പല വിഭാഗങ്ങളുടെയും വോട്ട് ഇത്തവണ യുഡിഎഫിന് കിട്ടുമെന്ന് കെ എസ് ശബരീനാഥന്
എല്‍ഡിഎഫിന് കഴിഞ്ഞ തവണ വോട്ട് ചെയ്ത പല വിഭാഗങ്ങളുടെയും വോട്ട് ഇത്തവണ യുഡിഎഫിന് ലഭിച്ചെന്ന് നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എസ് ശബരീനാഥന്. നേമത്തെ യുഡിഎഫിൻ്റെ സംഘടനാ സംവിധാനം ഉണര്‍ന്ന് പ്രവര്‍ത്തിച്ചെന്നും എല്ലാ മേഖലകളിലും എത്തിച്ചേരാന്‍ പറ്റിയെന്നും എല്ലാ പ്രദേശങ്ങളിലും വ്യക്തിബന്ധമുണ്ടായിരുന്നുവെന്നും ശബരീനാഥന് പറഞ്ഞു. കോഫി വിത്ത് അരുണില്‍ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ ഡോ. അരുണ്‍ കുമാറിനോടായിരുന്നു കെ എസ് ശബരീനാഥൻ്റെ പ്രതികരണം. ‘തെരഞ്ഞെടുപ്പ് കാലം രാവിലെ പോയി രാത്രി തിരിച്ച്
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. ബിഹാർ ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരിയും വിജയ് കുമാർ സിൻഹയും ഡൽഹിയിൽ എത്തിയിട്ടുണ്ട്. ഇരുവരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സൂചന. മാർച്ച് 30 ന്‍രാ ജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് നിതീഷ് കുമാർ ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിലിൽ (എംഎൽസി) നിന്ന് രാജിവച്ചിരുന്നു. നിതീഷ് കുമാർ രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനാൽ, ബീഹാറിൽ പുതിയ മുഖ്യമന്ത്രിയെ നിയമിക്കുന്ന കാര്യത്തിൽ നാഷണൽ ഡെമോക്രാറ്റിക് അലയൻസിൽ (എൻഡിഎ)
ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ സംവിധായകന് രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് വിധി പറയുക. കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം പരിശോധിക്കുകയാണ് അന്വേഷണ സംഘം. നടിയുടെ അഭിനയത്തെ സംവിധായകന് എന്ന നിലയില്‍ വിമര്‍ശിച്ചതിൻ്റെ വൈരാഗ്യത്തെ തുടര്‍ന്നുള്ള വ്യാജ പരാതിയെന്നാണ് രഞ്ജിത്തിൻ്റെ വാദം. കസ്റ്റഡിയിലായിരുന്ന രഞ്ജിത്തിനെ കഴിഞ്ഞ ദിവസം കാരവാനില്‍ അടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വോട്ട് രേഖപ്പെടുത്താനുള്ള മൗലികാവകാശം ഉപയോഗപ്പെടുത്തണം ആരോഗ്യസ്ഥിതി മോശമാണ് എന്നീ
രണ്ടാം വർഷ പി യു പരീക്ഷാ ഫലം; 100% വിജയം സ്വന്തമാക്കി ശ്രീ അയ്യപ്പ എഡ്യൂക്കേഷൻ പിയു കോളേജ്
ശ്രീ അയ്യപ്പ എഡ്യൂക്കേഷൻ സെൻറർ & കോമ്പോസിറ്റ് പിയു കോളേജിന് രണ്ടാം വർഷ പി യു പരീക്ഷയിൽ 100% വിജയം. സയൻസ് വിഭാഗത്തിൽ 97.16% മാർക്കോടെ നീരജ കെ എസ് ഒന്നാം സ്ഥാനവും, 97% മാർക്ക് വാങ്ങി രേണുക ദേവി ബി രണ്ടാം സ്ഥാനവും, 94% മാർക്കോടെ ഐശ്വര്യ എസ് മൂന്നാം സ്ഥാനവും നേടി. കോമേഴ്സ് വിഭാഗത്തിൽ 91% മാർക്കോടെ ലോകേഷ് ജി ഒന്നാം സ്ഥാനവും, 90% മാർക്കോടെ മഞ്ജുശ്രീ
ഭർതൃഗൃഹത്തിലെ പീഡനത്തെ തുടർന്ന് 14കാരി ജീവനൊടുക്കി, 19കാരനായ ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ
ഭർതൃഗൃഹത്തിലെ പീഡനത്തെ തുടർന്ന് 14കാരി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ സോളാപൂർ ജില്ലയിലെ മംഗൽവേധ തഹ്സിലിലാണ് സംഭവം. 4 മാസങ്ങൾക്ക് മുൻപാണ് 19കാരനുമായി 14കാരിയുടെ വിവാഹം നടത്തിയത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നും ഇവർ മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയായെന്നും പോലീസ് പറഞ്ഞു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഭർത്താവിനും ഭർതൃപിതാവും ഉൾപ്പെടെ 5 പേർക്കെതിരെ മംഗൾവേദ പോലീസ് കേസെടുത്തു. ഭർത്താവിനെയും ഭർതൃപിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. “പെൺകുട്ടി പ്രായപൂർത്തിയായിരുന്നില്ല, പല വീട്ടുജോലികളും ചെയ്യാൻ ഭർതൃവീട്ടുകാർ കുട്ടിയെ