രാജസ്ഥാനിലെ ജൽ ജീവൻ മിഷൻ അഴിമതിയുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ സുബോധ് അഗർവാൾ അറസ്റ്റിൽ. അഴിമതി വിരുദ്ധ ബ്യൂറോ ആണ് (എസിബി) അറസ്റ്റ് ചെയ്തത്. അഗർവാളിനെ എസിബി സംഘം ഡൽഹിയിൽ നിന്ന് ജയ്പൂരിലേക്ക് കൊണ്ടുവന്നു.
തുടർന്ന് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ഓം പ്രകാശ് മീണ എസിബി ആസ്ഥാനത്ത് വച്ച് അദേഹത്തെ ചോദ്യം ചെയ്യുകയും ചെയ്തു. അഗർവാളിനെതിരെ കേസിൽ നേരത്തെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ കേസിൽ തന്നെ പബ്ലിക് ഹെൽത്ത് എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റിലെ 9 ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിരുന്നു.