ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ഐ​എം​ഐ​എം ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് അ​സ​ദു​ദ്ദീ​ൻ ഒ​വൈ​സി​. ഹു​മ​യൂ​ൺ ക​ബീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആം ​ജ​ന​ത ഉ​ന്ന​യു​ൻ പാ​ർ​ട്ടി​യു​മാ​യു​ള്ള സ​ഖ്യ​ത്തി​ൽ നി​ന്ന് പി​ന്മാ​റു​ന്ന​താ​യി ഓ​ൾ ഇ​ന്ത്യ മ​ജി​ലി​സെ ഇ​ത്തി​ഹാ​ദു​ൽ മു​സ്‌​ലി​മീ​ൻ പ്ര​ഖ്യാ​പി​ച്ചു.

ഹു​മ​യൂ​ൺ ക​ബീ​റി​ന്‍റെ വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ സം​സ്ഥാ​ന​ത്തെ മു​സ്‌​ലിം​ക​ളു​ടെ അ​ന്ത​സി​നെ ചോ​ദ്യം ചെ​യ്യു​ന്ന​താ​ണ്. അ​തി​നാ​ൽ ഇ​വ​രു​മാ​യി സ​ഖ്യ​ത്തി​നി​ല്ലെ​ന്നും വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കു​മെ​ന്നും ഒ​വൈ​സി വ്യ​ക്ത​മാ​ക്കി.

Related Posts