കാമുകനൊപ്പം ജീവിക്കാൻ ആറു വയസുള്ള മകനെ കൊലപ്പെടുത്തി യുവതി
കാമുകനൊപ്പം ജീവിക്കാൻ ആറു വയസുള്ള മകനെ കൊലപ്പെടുത്തി യുവതി. പൂനെ ജില്ലയിലെ ഖേഡിൽ താമസിക്കുന്ന 27 കാരിയായ ബാസിരൻ മെഹബൂബ് ഷെയ്ക്ക് ആണ് കാമുകനുമായി ചേർന്ന് മകനെ ബക്കറ്റിൽ മുക്കിക്കൊലപ്പെടുത്തിയത്. മരണം ഉറപ്പിക്കാൻ കുട്ടിയെ തറയിൽ അടിച്ചു. ഏപ്രിൽ 4 ന് രാത്രി 11.30 ഓടെയാണ് ക്രൂര കൊലപാതകം നടന്നത്. സംഭവത്തിൽ യുവതിയേയും കാമുകനായ റാം വിനായക് കജേവാദിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മരണം ഹൃദയാഘാതം
യമുന നദിയിലെ ബോട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി
തീര്‍ഥാടകരുമായി പോയ ബോട്ട് യമുനാനദിയില്‍ മുങ്ങിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി. ഉത്തർപ്രദേശിലെ വൃന്ദാവനിലെ ശൃംഖാര്‍ ഘാട്ടിലാണ് അപകടമുണ്ടായത്. പഞ്ചാബിലെ ലുധിയാനയില്‍ നിന്നുള്ള തീര്‍ഥാടകരുടെ 30 അംഗ സംഘമാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തിൽ നിരവധി പേരെ കാണാതായി. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രണ്ട് ബോട്ടുകളിലായാണ് ഇവർ യമുനയിലൂടെ സഞ്ചരിച്ചത്. ഇതിൽ ഒരു ബോട്ടാണ് അപകടത്തില്‍ പെട്ടത്.
കുംഭമേള വൈറൽ താരം മൈനർ; ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു
വൈറൽ കുംഭമേള താരത്തിൻ്റെ ഭർത്താവ് ഫർമാൻ ഖാനെതിരെ മധ്യപ്രദേശ് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്‌തു. ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ്റെ അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിലാണ് കേസ്. പെൺകുട്ടിക്ക് പ്രായപൂർത്തി ആയില്ലെന്ന് കമ്മീഷൻ്റെ അന്വേഷണത്തിൽ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. വിവാഹത്തിന് വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ചെന്നും കമ്മീഷൻ കണ്ടെത്തി.പെൺകുട്ടി ജനിച്ചത് 2009 ഡിസംബർ 30നാണ്. വിവാഹ സമയത്ത് പെൺകുട്ടിക്ക് പ്രായം 16 മാത്രമായിരുന്നു. അതേസമയം മധ്യപ്രദേശിലെയും കേരളത്തിലെയും ഡിജിപിമാർക്ക് ഏപ്രിൽ 22ന് ഡൽഹിയിൽ
എംഎംഎ ക്രസൻ്റ് പിയു കോളജിന് നൂറുമേനി
പ്രീ യൂണിവേഴ്‌സിറ്റി കോളജ് വാർഷിക പരീക്ഷയിൽ മലബാർ മുസ്‌ലിം അസോസിയേഷനു കീഴിലെ ക്രസൻ്റ് പിയു കോളജിന് തിളക്കമാർന്ന വിജയം. പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും ഉയർന്ന മാർക്കോടെ വിജയിക്കുകയും പത്ത് വിദ്യാർത്ഥികൾ ഡിസ്റ്റൻഷൻ നേടുകയും ചെയ്തു. കഴിഞ്ഞ വർഷവും നൂറുമേനി വിജയമായിരുന്നു. കൊമേഴ്സിൽ കംപ്യൂട്ടർ സയൻസ് അടക്കമുള്ള കോംമ്പിനേഷനുകളിലാണ് ഇവിടെ ക്ലാസുകൾ നടക്കുന്നത്. വീഡിയോ വിഷ്വൽ റൂം, ലൈബ്രറി, കംപ്യൂട്ടർ ലാബ് തുടങ്ങിയ സൗകര്യങ്ങളോടെയാണ് ക്ലാസുകൾ നടക്കുന്നത്. പിയുസിക്ക് പ്രത്യേകമായ
മലയാളി ഫാമിലി അസ്സോസിയേഷൻ്റെ വിഷു ആഘോഷം ഞായറാഴ്‌ച
മലയാളി ഫാമിലി അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ ഏപ്രിൽ 12 ഞായറാഴ്ച രാവിലെ 11 മണി മുതൽ ഇന്ദിരാനഗറിലുള്ള റോട്ടറി ക്ലബ്ബിൽവച്ച് വിഷു ആഘോഷം നടത്തും.വൈസ് പ്രസിഡണ്ട് പ്രഭാകരൻ നായരുടെ അധ്യക്ഷതയിൽ നടക്കുന്ന ആഘോഷത്തിൽ വിഷുക്കണി, വിഷു കൈനീട്ടം, വിഭവസമൃദ്ധമായ സദ്യ, കുടുംബാംഗങ്ങളുടെ കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി അനിൽ കുമാർ ടി എ അറിയിച്ചു.
പശ്ചിമേഷ്യൻ സംഘർഷം; സമാധാന ചർച്ചകൾ ശനിയാഴ്ച പാകിസ്ഥാനിൽ
പശ്ചിമേഷ്യൻ സംഘർഷം ലഘൂകരിക്കുന്നതിനുള്ള സമാധാന ചർച്ചകൾ ശനിയാഴ്ച പാകിസ്ഥാനിൽ ആരംഭിക്കും. അമേരിക്കൻ വൈസ് പ്രസിഡണ്ട് ജെ.ഡി. വാൻസ്, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ജാറെഡ് കുഷ്നർ എന്നിവരുടെ നേതൃത്വത്തിലുള്ള യുഎസ് സംഘം ചർച്ചകളിൽ പങ്കെടുക്കും. ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫിന്റെ നേതൃത്വത്തിലുള്ള സംഘം ഇറാനെ പ്രതിനിധീകരിക്കുകയെന്നാണ് സൂചന. ലബനനും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ അടുത്ത ആഴ്ച വാഷിംഗ്ടണിലും നടക്കും. എന്നാൽ ഇറാനിൽ ഇസ്രായേലിന് ഇനിയും ‘പൂർത്തിയാകാത്ത
ശ്രീനന്ദയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് തന്നെ നടത്തും; കുടുംബത്തിൻ്റെ ആരോപണങ്ങൾ പരിശോധിക്കുമെന്ന് പൊലീസ്
വിനോദയാത്രയ്ക്കിടെ കർണാടകയിലെ ചിക്ക്മഗളൂരുവിൽ കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിയായ ശ്രീനന്ദയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് തന്നെ നടത്തും. സമയം കഴിഞ്ഞാലും പ്രത്യേക കേസായി പരിഗണിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ചിക്കമഗളൂരു ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‍മോർട്ടം പൂർത്തിയായാൽ മൃതദേഹവുമായി ഉടൻ തന്നെ കുടുംബം നാട്ടിലേക്ക് തിരിക്കും. ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് സോകോ ടീമിൻ്റെ പരിശോധന തുടരുകയാണ്. ശ്രീനന്ദയുടെ അച്ഛൻ്റെ സാന്നിധ്യത്തിലാണ് പരിശോധന. കുടുംബത്തിൻ്റെ ആരോപണം പരിശോധിക്കുമെന്നും ഒരു സാധ്യതയും തള്ളില്ലെന്നും ചിക്ക്മഗളൂരു എസ്പി
രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് നിതീഷ് കുമാർ
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ ചെയർമാൻ സി.പി.രാധാകൃഷ്ണന്റെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ. ലെജിസ്ലേറ്റീവ് കൗൺസിലിൽ അംഗത്വം അദ്ദേഹം രാജിവച്ചിരുന്നു. ബിഹാർ മുഖ്യമന്ത്രി സ്ഥാനവും വൈകാതെ നിതീഷ് രാജിവയ്ക്കും. ബിഹാറിൽ 14 ന് എൻഡിഎ സർക്കാർ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി മുഖ്യമന്ത്രി ആയേക്കുമെന്നാണ് സൂചന. ബിഹാറിന്റെ ചരിത്രത്തിൽ ആദ്യമായാണ് ബിജെപി മുഖ്യമന്ത്രി എത്തുന്നത്. രാജ്യസഭയിലേക്ക് പോകാൻ നിതീഷിന് ആഗ്രഹമില്ലെന്നും
ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ രഞ്ജിത്തിന് ജാമ്യം അനുവദിച്ചു
ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ സംവിധായകന് രഞ്ജിത്തിന് കോടതി ജാമ്യം അനുവദിച്ചു. എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജാമ്യം നൽകിയാൽ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. പ്രതി രഞ്ജിത്തിൻ്റെ സിനിമയിൽ ഉള്ളവരാണ് പ്രധാന സാക്ഷികൾ. ഇവരെ പ്രതി സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാല്‍ സാക്ഷികളുള്ള പരിധിയിൽ പ്രവേശിക്കില്ലെന്നും സാക്ഷികളെ സ്വാധീനിക്കില്ലെന്നും രഞ്ജിത് കോടതിയിൽ അറിയിച്ചു. അന്വേഷണ
ചിക്കമഗളൂരുവില്‍ യാത്രയ്ക്കിടെ കാണാതായ പാലക്കാട് സ്വദേശിനി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി
ചിക്കമഗളൂരുവില്‍ കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ കാണാതായ പാലക്കാട് സ്വദേശിനി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. ശ്രീനന്ദയെ കാണാതായി നാലാം ദിവസമാണ് മൃതദേഹം കണ്ടെത്തിയത്. മാണിക്യ ധാര വ്യൂ പോയിന്റിന് താഴെ ഭാഗത്തെ താഴ്വാരത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുറത്തേക്ക് എത്തിച്ചു. നേരത്തെ ഈ ഭാഗത്ത് തിരച്ചിൽ നടത്തിയിരുന്നു. മാണിക്യ ധാര വ്യൂ പോയിന്റിന് താഴെ 1500 അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തിരച്ചില്‍ ഊര്‍ജിതമല്ലെന്ന് ആരോപിച്ച് കുടുംബം ഇന്ന് രംഗത്തെത്തിയിരുന്നു. കുട്ടിയെ