തീര്‍ഥാടകരുമായി പോയ ബോട്ട് യമുനാനദിയില്‍ മുങ്ങിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി. ഉത്തർപ്രദേശിലെ വൃന്ദാവനിലെ ശൃംഖാര്‍ ഘാട്ടിലാണ് അപകടമുണ്ടായത്. പഞ്ചാബിലെ ലുധിയാനയില്‍ നിന്നുള്ള തീര്‍ഥാടകരുടെ 30 അംഗ സംഘമാണ് ബോട്ടിലുണ്ടായിരുന്നത്.
അപകടത്തിൽ നിരവധി പേരെ കാണാതായി. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രണ്ട് ബോട്ടുകളിലായാണ് ഇവർ യമുനയിലൂടെ സഞ്ചരിച്ചത്. ഇതിൽ ഒരു ബോട്ടാണ് അപകടത്തില്‍ പെട്ടത്.