വൈറൽ കുംഭമേള താരത്തിൻ്റെ ഭർത്താവ് ഫർമാൻ ഖാനെതിരെ മധ്യപ്രദേശ് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്‌തു. ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ്റെ അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിലാണ് കേസ്. പെൺകുട്ടിക്ക് പ്രായപൂർത്തി ആയില്ലെന്ന് കമ്മീഷൻ്റെ അന്വേഷണത്തിൽ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. വിവാഹത്തിന് വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ചെന്നും കമ്മീഷൻ കണ്ടെത്തി.പെൺകുട്ടി ജനിച്ചത് 2009 ഡിസംബർ 30നാണ്. വിവാഹ സമയത്ത് പെൺകുട്ടിക്ക് പ്രായം 16 മാത്രമായിരുന്നു. അതേസമയം മധ്യപ്രദേശിലെയും കേരളത്തിലെയും ഡിജിപിമാർക്ക് ഏപ്രിൽ 22ന് ഡൽഹിയിൽ ഹാജരാകാൻ കമ്മീഷൻ നിർദ്ദേശം നൽകി. .

Related Posts