വിരുദുനഗർ പടക്കനിർമാണശാല സ്ഫോടനവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഥാപന ഉടമകളുടെ ബന്ധുക്കളായ നാലുപേരാണ് അറസ്റ്റിലായതെന്നും ഇവരെ ചോദ്യം ചെയ്തുവരുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം ഫാക്ടറി ഉടമയും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ഈശ്വരി, ഭർത്താവ് മുത്തുമാണിക്കം എന്നിവർ ഒളിവിലാണ്. ഇരുവരെ കണ്ടെത്താൻ നാല് പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഉന്നത പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മധുര, തേനി ജില്ലകളിലും ബംഗളൂരുവിലും പോലീസ് പരിശോധന നടത്തി.