ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി​ നി​തീ​ഷ് കു​മാ​ർ രാ​ജ്യ​സ​ഭാം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. രാ​ജ്യ​സ​ഭാ ചെ​യ​ർ​മാ​ൻ സി.​പി.​രാ​ധാ​കൃ​ഷ്ണ​ന്‍റെ ചേം​ബ​റി​ലാ​യി​രു​ന്നു സ​ത്യ​പ്ര​തി​ജ്ഞ. ലെ​ജി​സ്ലേ​റ്റീ​വ് കൗ​ൺ​സി​ലി​ൽ അം​ഗ​ത്വം അ​ദ്ദേ​ഹം രാ​ജി​വ​ച്ചി​രു​ന്നു.

ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​വും വൈ​കാ​തെ നി​തീ​ഷ് രാ​ജി​വ​യ്ക്കും. ബി​ഹാ​റി​ൽ 14 ​ന് എ​ൻ​ഡി​എ സ​ർ​ക്കാ​ർ പു​തി​യ മു​ഖ്യ​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഉ​പ​മു​ഖ്യ​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ സാ​മ്രാ​ട്ട് ചൗ​ധ​രി മു​ഖ്യ​മ​ന്ത്രി ആ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

ബി​ഹാ​റി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ബി​ജെ​പി മു​ഖ്യ​മ​ന്ത്രി എ​ത്തു​ന്ന​ത്. രാ​ജ്യ​സ​ഭ​യി​ലേ​ക്ക് പോ​കാ​ൻ നി​തീഷിന്​ ആ​ഗ്ര​ഹ​മി​ല്ലെ​ന്നും ബി​ജെ​പി​യു​ടെ നി​ർ​ബ​ന്ധ​പ്ര​കാ​ര​മാ​ണ് അ​ദ്ദേ​ഹം രാ​ജ്യ​സ​ഭ​യി​ലേ​ക്ക് പോ​കു​ന്ന​തെ​ന്നും ആ​ർ​ജെ​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വ് പ​റ​ഞ്ഞു.

Related Posts