ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ ഇ​ന്ന് രാ​ജ്യ​സ​ഭാം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. ബി​ഹാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രാ​യ സാ​മ്രാ​ട്ട് ചൗ​ധ​രി​യും വി​ജ​യ് കു​മാ​ർ സി​ൻ​ഹ​യും ഡ​ൽ​ഹി​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്. ഇ​രു​വ​രും സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് സൂ​ച​ന. മാ​ർ​ച്ച് 30 ന്രാ ​ജ്യ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ​നി​തീ​ഷ് കു​മാ​ർ ബി​ഹാ​ർ ലെ​ജി​സ്ലേ​റ്റീ​വ് കൗ​ൺ​സി​ലി​ൽ (എം‌​എ​ൽ‌​സി) നി​ന്ന് രാ​ജി​വ​ച്ചി​രു​ന്നു.

നി​തീ​ഷ് കു​മാ​ർ രാ​ജ്യ​സ​ഭാ എം​പി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തി​നാ​ൽ, ബീ​ഹാ​റി​ൽ പു​തി​യ മു​ഖ്യ​മ​ന്ത്രി​യെ നി​യ​മി​ക്കു​ന്ന കാ​ര്യ​ത്തി​ൽ നാ​ഷ​ണ​ൽ ഡെ​മോ​ക്രാ​റ്റി​ക് അ​ല​യ​ൻ​സി​ൽ (എ​ൻ‌​ഡി‌​എ) യാ​തൊ​രു അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​വു​മി​ല്ലെ​ന്ന് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബി​ൻ പ​റ​ഞ്ഞു.

Related Posts