പോളിംഗ് ശതമാനം കൂടിയത് യുഡിഎഫിന് അനുകൂലം; 5 ജില്ലകളിലെ മുഴുവന്‍ സീറ്റുകളും പിടിക്കും: വി.ഡി. സതീശന്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം കൂടിയത് യുഡിഎഫിന് അനുകൂലമാണെന്ന് വി.ഡി. സതീശന്‍. 5 ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്നും അദേഹം പറഞ്ഞു. സംസ്ഥാനത്ത് ഒട്ടാകെ യുഡിഎഫ് തരംഗം ഉണ്ടാകും. നല്ല പോളിംഗ് ശതമാനമായിരുന്നു.
പ്രവാസികള്‍ കൂടി എത്തിയിരുന്നെങ്കില്‍ കുറച്ചു കൂടെ കൂടുമായിരുന്നു. 43 സീറ്റുകള്‍ യുഡിഎഫിന് ലഭിക്കും. യുഡിഎഫ് ടാര്‍ഗറ്റ് ചെയ്ത് പ്രചാരണം നടത്തിയിരുന്നുവെന്ന് വി.ഡി. സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മലപ്പുറം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, വയനാട് ജില്ലകളില്‍ യുഡിഎഫിന് അനുകൂലമായ തരംഗമുണ്ടായിരുന്നു.
അഞ്ചു ജില്ലകളായിരുന്നു യുഡിഎഫിന്‍റെ ടാര്‍ഗറ്റ്. ഈ ജില്ലകളിലെ 43 സീറ്റ് കിട്ടിയാലും അത്ഭുതമില്ല. നിലവില്‍ സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ഉണ്ട്. അതിന് ബദല്‍ സംവിധാനമാണ് യുഡിഎഫ് മുന്നോട്ടു വയ്ക്കുന്നത്.