കേരള സമാജം ബെംഗളൂരു മാഗഡി റോഡ് സോണിൻ്റെ ഈസ്റ്റർ – വിഷു ആഘോഷം
കേരള സമാജം (R) ബെംഗളൂരു മാഗഡി റോഡ് സോണിൻ്റെ ആഭിമുഖ്യത്തിൽ ഈസ്റ്റർ – വിഷു ആഘോഷം സംഘടിപ്പിച്ചു. പരിപാടിയിൽ സമാജം അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. കേരള സമാജം പ്രസിഡണ്ട് ഹനീഫ്, ജനറൽ സെക്രട്ടറി റെജി കുമാർ, കലാസാംസ്കാരിക സെക്രട്ടറി മുരളീധരൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സമാജത്തിൻ്റെ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും മാഗഡി റോഡ് സോണിലെ പ്രവർത്തകരും സോണൽ നേതാക്കളും ചേർന്ന് പരിപാടിക്ക് നേതൃത്വം നൽകി.കുട്ടികൾക്കും മുതിർന്നവർക്കും വിഷു കൈനീട്ടം വിതരണം
സമന്വയ കലാകേന്ദ്ര സംഗീതാർച്ചന നടത്തി
സമന്വയ കലാകേന്ദ്ര അൾസുർ ഭാഗ് ശ്രീ മൂകാംബിക ദേവീ സന്നിധിയിൽ സംഗീതാർച്ചന നടത്തി.
ബ്ലെസ്സ് ബാംഗ്ലൂർ സുവിശേഷയോഗം ഇന്ന് മുതൽ
ബാംഗ്ലൂർ യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 14, 15 ന് (ഇന്നും നാളെയും) കൊത്തന്നൂർ എബനേസർ ഓഡിറ്റോറിയത്തിൽ നടക്കും. ദിവസവും രാവിലെ 10 മുതൽ 12.30 വരെയും വൈകിട്ട് 6 മുതൽ 8.30 വരെയും നടക്കുന്ന യോഗത്തിൽ പാസ്റ്റർമാരായ ഫെയ്ത്ത് ബ്ലസൻ, അജി ആൻറണി എന്നിവർ സംസാരിക്കും. ബ്രദർ. ടിബിൻ തങ്കച്ചനും ബിയുസിഎഫ് ഗായക സംഘവും സംയുക്തമായി ഗാനശുശ്രൂഷ നടത്തും.ബാംഗ്ലൂരിലെ വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങളിലെ വിശ്വാസികളുടെയും ശുശ്രൂഷകരുടെയും
ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള മലയാളിയായി സഞ്ജു സാംസൺ
ചെന്നൈ സൂപ്പർ കിംഗ്‌സിന് വേണ്ടി കളിക്കുന്ന സഞ്ജുവിൻ്റെ ജനപ്രീതി സോഷ്യൽ മീഡിയയിൽ കുതിച്ചുയരുകയാണ്. ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള മലയാളിയായി സഞ്ജു സാംസൺ മാറിയിരിക്കുകയാണ്. 2026 ഏപ്രിൽ 13ലെ കണക്കുപ്രകാരം, 19 ദശലക്ഷത്തിൽപരം (1.9 കോടി) പേരാണ് സഞ്ജുവിനെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത്. നടൻ ദുല്‍ഖര്‍ സല്‍മാനെയും നടി കീര്‍ത്തി സുരേഷിനെയുമാണ് സഞ്ജുസാംസണ്‍ പിന്നിലാക്കിയത്. ഐപിഎൽ സീസണിലെ മികച്ച പ്രകടനവും, ടി 20 ലോകകപ്പിലെ മികച്ച പ്രകടനവും സഞ്ജുവിൻ്റെ ജനപ്രീതി വര്‍ധിപ്പിച്ചിരുന്നു.
വനിതാ സംവരണം നടപ്പിലാക്കാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഏപ്രിൽ 16 മുതൽ
വനിതാ സംവരണം യാഥാർത്ഥ്യമാക്കുന്നതിനായുള്ള നിർണായകമായ ഭരണഘടനാ ഭേദഗതികൾക്കായി ഏപ്രിൽ 16 മുതൽ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരും. മൂന്ന് ദിവസത്തെ സമ്മേളനമാണ് ചേരുക. ‘നാരീശക്തി വന്ദൻ അധിനിയം’ നടപ്പിലാക്കുന്നതിനായുള്ള ഭേദഗതി ബില്ലും ഡീലിമിറ്റേഷൻ (മണ്ഡല പുനർനിർണയം) ബില്ലുമാണ് ഈ സമ്മേളനത്തിൽ അവതരിപ്പിക്കുക. ലോക്സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സെൻസസ് വൈകുന്ന സാഹചര്യത്തിൽ, 2011ലെ സെൻസസ് വിവരങ്ങൾ അടിസ്ഥാനമാക്കി മണ്ഡല പുനർനിർണ്ണയം നടത്തി സംവരണം
മാണ്ഡ്യയിൽ 500 ഏക്കറിൽ വ്യവസായ ഹബ് സ്ഥാപിക്കും: എം.ബി.പാട്ടീൽ
മൈസുരു മണ്ഡ്യയിൽ 500 ഏക്കറിൽ വ്യവസായ ഹബ്ബ് സ്ഥാപിക്കാനുള്ള ഒരുക്കങ്ങൾ നടത്തി വരുന്നതായി വ്യവസായ മന്ത്രി എം.ബി.പാട്ടീൽ പറഞ്ഞു. വ്യവസായ ഹബ്ബ് കൂടാതെ 100 ഏക്കർ സ്‌ഥലത്ത് ഓട്ടമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ സെൻ്ററും (എആർഎഐ) നിർമ്മിക്കും. കേന്ദ്രഘന വ്യവസായ മന്ത്രി എച്ച്.ഡി.കുമാരസ്വാമിയുമായി ഇതുസംബന്ധിച്ച് ചർച്ച നടത്തി വരികയാണെന്നും ഇതിന് അനുയോജ്യമായ സർക്കാർ, സ്വകാര്യസ്‌ഥലം കണ്ടെത്താൻ സ്പെഷൽ ഡപ്യൂട്ടി കമ്മിഷണർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കന്നഡ നടൻ ഡോ. രാജ് കുമാറിൻ്റെ ആത്മകഥ പുറത്തിറക്കി
കന്നഡ നടൻ ഡോ. രാജ് കുമാറിൻ്റെ ആത്മകഥ പുസ്തക രൂപത്തിൽ ഔദ്യോഗികമായി പുറത്തിറക്കി. ഡോ. രാജ് കുമാറിൻ്റെ 20-ാം ചരമവാർഷിക ദിനത്തിൽ നടന്ന ചടങ്ങിൽ ഡോ. രാജ് കുമാറിൻ്റെ മകനും നടനുമായ ശിവരാജ് കുമാർ, ഗുരുദത്ത് സാഹിത്യകാരൻ ബരഗുരു രാമചന്ദ്രപ്പ, മുതിർന്ന സിനിമ പ്രവർത്തകരായ ജയമാല, ഭാർഗവ എന്നിവർ പങ്കെടുത്തു.
ബെംഗളൂരുവിലെ മാലിന്യകൂമ്പാരത്തിന് പരിഹാരം കാണാൻ ‘നമ്മ കസ’ ആപ്പുമായി ബംഗളൂരു സ്വദേശി
നഗരത്തിലെ മാലിന്യകൂമ്പാരത്തിന് പരിഹാരം കാണാൻ ‘നമ്മ കസ’ ആപ്പുമായി ബംഗളൂരു സ്വദേശി വി.എം.ജ്യോതിഷ്. മാലിന്യത്തിൻ്റെ ഫോട്ടോ എടുക്കാനും സ്ഥലം സഹിതം അപ്ലോഡ് ചെയ്യാനും ഓൺലൈനായി പരാതി രജിസ്റ്റർ ചെയ്യാനും ഈ ആപ്പിലൂടെ ഇതിലൂടെ സാധിക്കും. ഏപ്രിൽ എട്ടിനാണ് ആപ്പ് പുറത്തിറക്കിയത്. ഇതൊനോടകം 230ലധികം പരാതികൾ രേഖപ്പെടുത്തിക്കഴിഞ്ഞതായി വി എം ജ്യോതിഷ് പറഞ്ഞു. മാലിന്യത്തെക്കുറിച്ച് നിരന്തരം പരാതിപ്പെടാറുണ്ടായിരുന്നുവെന്നും നിരീക്ഷണങ്ങളിൽ നിന്നാണ് ഇത്തരത്തിൽ ഒരാശയം ഉടലെടുത്തതെന്നും പ്രൊഡക്റ്റ് ഡിസൈനർ കൂടിയായ ജ്യോതിഷ് പറയുന്നു.
നിതിൻരാജിൻ്റെ ആത്മഹത്യ; ആരോപണ വിധേയനായ അധ്യാപകനെതിരെ വിദ്യാർഥികൾ രംഗത്ത്
അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ ജീവനൊടുക്കിയ നിതിൻരാജിൻ്റെ മരണത്തിൽ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. ആരോപണ വിധേയനായ അധ്യാപകനെതിരെ വിദ്യാർഥികൾ രംഗത്ത് വന്നു. അധ്യാപകരുടെ ഭാഗത്തു നിന്നും ഉണ്ടായ ജാതി അധിക്ഷേപത്തിൽ മനംനൊന്താണ് വിദ്യാർഥിയായ നിതിൻരാജ് മരിച്ചതെന്നാണ് ആരോപണം. അധ്യാപകനായ റാമിനെ കുറിച്ച് നിതിൻ പറഞ്ഞിരുന്നതെല്ലാം സത്യമാണെന്ന് സഹപാഠിയായ ആർച്ച പറഞ്ഞു. മതപരമായ കാര്യങ്ങളും ബോഡി ഷെയ്മിങ്ങും മാത്രമാണ് ക്ലാസിൽ നടക്കുന്നതെന്നു ആർച്ച പറഞ്ഞു.പരീക്ഷയിൽ തോൽപ്പിക്കുമെന്ന് പറഞ്ഞും അറ്റൻഡൻസ് ചൂണ്ടിക്കാട്ടിയും ഭീഷണിപ്പെടുത്തുമെന്നാണ് വിദ്യാർഥിയായ
21 കൊലപാതകങ്ങൾ നടത്തിയ കർണാടക സ്വദേശി പിടിയിൽ
മൂന്ന് സംസ്ഥാനങ്ങളിലായി 21 കൊലപാതകങ്ങൾ നടത്തിയ പ്രതിയെ തിരുപ്പതിയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. കർണാടക, കേരളം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി 21 കേസുകളിൽ പ്രതിയായ ഇയാൾ വർഷങ്ങളായി ഒളിവിലായിരുന്നു.കർണാടക സ്വദേശിയായ അബ്ദുൽ അസീസ് (പി. വിശ്വനാഥാണ് ) ആണ് ആന്ധ്രാപ്രദേശ് പോലീസിന്റെ പിടിയിലായത്. 2018ൽ കേരളത്തിൽ നടന്ന ഒരു കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട ഇയാൾ പോലീസുകാരെ ആക്രമിച്ച് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. അന്നുമുതൽ കേരള പോലീസിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ